തക്കാളി തിന്നാൻ മാത്രമല്ല, ചർമ്മ സൗന്ദര്യത്തിനും ഉത്തമം..! ദിവസവും മുഖത്ത് തേച്ചാൽ ഗുണങ്ങൾ ഇങ്ങനെ
തക്കാളി എല്ലാവരുടെയും വീടുകളിൽ ഉണ്ടാവുന്ന ഒരു ഭക്ഷ്യ വസ്‌തുവാണ്. നമ്മളിൽ ഭൂരിഭാഗം പേരും തക്കാളിയെ ഒരു പച്ചക്കറിയായാണ് കാണുന്നതെങ്കിലും ഇത് പഴവർഗത്തിൽ പെട്ട ഒന്നാണ്. അത് കൂടുതലായും കറികളിൽ ആണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുള്ളത്. പഴുത്ത തക്കാളി ഒന്നും ചേർക്കാതെ തന്നെ ഭക്ഷ്യ യോഗ്യമാണ്. മാത്രമല്ല ഇതിന് ഒട്ടേറെ ഗുണങ്ങൾ നമ്മൾ മനുഷ്യരിലേക്ക് പ്രദാനം ചെയ്യാനും കഴിവുണ്ട്.
തക്കാളിയെ കൂടാതെ ഒരു അടുക്കള നമുക്ക് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നതാണ് യാഥാർഥ്യം. അതിന്റെ രുചിയും ഗുണവും കാരണമാണ് നമ്മൾ കൂടുതലായി തക്കാളി ഉപയോഗിക്കുന്നതെന്ന് പറയാം. നമ്മുടെ വീടുകളിലും മട്ടുപ്പാവുകളിലും ഒക്കെ പതിവായി കൃഷി ചെയ്യാനായി ആദ്യം തിരഞ്ഞെടുക്കുന്നതും തക്കാളിയെ തന്നെയാണ്.

എളുപ്പത്തിൽ ലഭ്യമാവുന്നതും പെട്ടെന്ന് ഫലം തരുന്നതുമാണ് തക്കാളി. ഇതൊക്കെയും തക്കാളി പാചകത്തിന് ഉപയോഗിക്കുമ്പോൾ ഉള്ള ഗുണങ്ങളാണ്. എന്നാൽ അതിനുമപ്പുറം ചില ഘടകങ്ങൾ തക്കാളിക്ക് സ്വന്തമായുണ്ട് എന്നതാണ് യാഥാർഥ്യം. അതിൽ ഒന്നാണ് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിൽ തക്കാളി പുലർത്തുന്ന സ്വാധീനം. എന്തൊക്കെയാണ് തക്കാളി മുഖത്ത് തേച്ചാൽ ഉണ്ടാവുന്ന ഗുണങ്ങൾ എന്ന് നോക്ക് നോക്കാം.
എണ്ണമയം ഇല്ലാതാക്കുന്നു: സ്വഭാവികമായ ആസ്ട്രിജന്റ് ഗുണങ്ങൾ കാരണം, തക്കാളി മുഖത്തെ എണ്ണമയം നീക്കാൻ സഹായിക്കുന്നു. മാത്രമല്ല ഉയർന്ന അസിഡിറ്റി ഉള്ളടക്കം ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാനും തക്കാളിക്ക് കഴിയും. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് ഏറ്റവും മികച്ച ഓപ്‌ഷൻ തന്നെയാണ് തക്കാളി. തക്കാളിക്ക് എണ്ണമയം കുറയ്ക്കാനും മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാനും സാധിക്കുമെന്ന് പ്രത്യേകം ഓർക്കുക.
മുഖത്തിന് തിളക്കം നൽകുന്നു: ഇതിലെ വിറ്റാമിൻ സി യുടെ സാന്നിധ്യം മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാനും പിഗ്മെന്റേഷൻ കുറയ്ക്കാനും ഗുണകരമാണ്. ഇരുണ്ട പാടുകളിൽ തക്കാളിയും അതിന്റെ നീരും പുരട്ടുന്നത് ചർമ്മത്തിന്റെ നിറം മെച്ചെപ്പെടുത്തുകയും മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും അതുവഴി നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുഖക്കുരു അകറ്റാനും പാട് ഇല്ലാതാക്കാനും: തക്കാളിയിലെ സാലിസിലിക് ആസിഡ് പോലുള്ള പ്രകൃതിദത്ത ആസിഡുകൾ ചർമ്മത്തിലെ ചവറുകൾ പുറംതള്ളാനും സുഷിരങ്ങൾ തുറക്കാനും സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കുന്നതിൽ ഗുണം ചെയ്യും. അതിനാലാണ് പതിവായി തക്കാളി മുഖത്ത് തേക്കുന്നത് നല്ല കാര്യമാണെന്ന് പഴമക്കാർ പറയുന്നത്.
ജലാംശം നിലനിർത്തുന്നു: തക്കാളിയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് ഗുണമാണ്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ തക്കാളി നല്ലതാണ്. സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്‌നവും ഇത് ശമിപ്പിക്കുന്നു. ഇത്തരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും തക്കാളി തേച്ചുപിടിപ്പിക്കുന്നത് പല തരത്തിൽ ഗുണമാവും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications