ഇന്തുപ്പ് നിസാരക്കാരനല്ല, സാധാരണ ഉപ്പിനെക്കാൾ പവർഫുൾ; തടി കുറയ്ക്കാൻ ബെസ്‌റ്റ്, ഈ ഗുണങ്ങൾ അറിയുമോ?
ഭക്ഷണത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തിയാൽ ഒരുവിധം രോഗങ്ങളൊക്കെ നമുക്ക് അകറ്റി നിർത്താവുന്നതാണ്. എന്തെന്നാൽ പുതിയ കാലത്തെ ജീവിതശൈലിയാണ് പല രോഗങ്ങൾക്കും കാരണമാവുന്നതെന്ന് നമുക്ക് കാണാം. ഇക്കാരണത്താൽ നമ്മൾ ഭക്ഷണത്തിൽ എത്രത്തോളം മിതത്വം പാലിക്കുന്നുവോ അത്രത്തോളം നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയാണ് ചെയ്യുക. ഇത് പലരും മനഃപൂർവം മറക്കുന്ന കാര്യമാണ്.
എന്നാൽ നിങ്ങൾ ഒരു കാരണവശാലും അലസത കാട്ടരുത് ഭക്ഷണ കാര്യത്തിൽ. ഉപ്പ്, പഞ്ചസാര പോലെയുള്ളവയുടെ അമിത ഉപയോഗം നിങ്ങളെ രോഗിയാക്കി മാറ്റും. അതിനാൽ നിങ്ങൾ ഉറപ്പായും ഇവയിൽ ശ്രദ്ധ പുലർത്തണം. നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭൂരിഭാഗം രോഗങ്ങൾക്കും കാരണം ഇവയൊക്കെയാണ്.

നിലവിലെ സാഹചര്യത്തിൽ ഉപ്പ് പൂർണമായും ഒഴിവാക്കാൻ കഴിയാത്ത ആളാണ് നിങ്ങളെങ്കിൽ അതിനും നമ്മുടെ നാട്ടിൽ ഓപ്‌ഷനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്തുപ്പ് അഥവാ പിങ്ക് സാൾട്ട്.ഹിമാലയൻ ഉപ്പ് എന്നും ഇതിനെ വിളിക്കാറുണ്ട്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഈ ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് നന്നായിരിക്കും. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്ന് നോക്കാം.
സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇന്തുപ്പ്. അയഡിൻ ഉള്ളടക്കം ഉള്ള ഇന്തുപ്പ് സ്ഥിരമായ ഉപയോഗത്തിന് അനുയോജ്യമല്ല എന്നത് പ്രത്യേക ഓർക്കണം, കാരണം ഇത് തൈറോയ്‌ഡ് പോലെയുള്ളവയ്ക്ക് കാരണമാവും. എന്നാൽ, ഇവയ്ക്ക് നിങ്ങളറിയാത്ത ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇന്തുപ്പിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുന്നവയാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ്. നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തിയെ തടയുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.
ഇത് നിങ്ങളുടെ ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും അതിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇന്തുപ്പിനെ ഉപയോഗിക്കാം. ചർമ്മ കോശങ്ങളെ ശക്തമാക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഈ വസ്‌തു ഇടവിട്ട് കഴിച്ചാൽ ഗുണമാണ്.
ഇത് പലരെയും അലട്ടുന്ന സൈനസ് പ്രശ്‌നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് മോചനം നൽകുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇന്തുപ്പ് ഉപയോഗിക്കാം. ചൂട് വെള്ളത്തിൽ ഇന്തുപ്പ് ഇട്ട ശേഷം ആവി പിടിച്ചാൽ ഇവയ്ക്ക് പലതിനും നല്ല മാറ്റമുണ്ടാകും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications