തടി കുറഞ്ഞതാണോ നിങ്ങളുടെ പ്രശ്‌നം? ഇനി ആ പേരിൽ ആരും കളിയാക്കില്ല, ഈ ഭക്ഷണങ്ങൾ പരീക്ഷിക്കൂ
നമ്മുടെ നാട്ടിൽ തടി കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്‌നമാണ്. തടി കൂടിയാൽ പലപ്പോഴും നാട്ടുകാരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഒക്കെ ഭയങ്കരമായി കേൾക്കേണ്ടി വന്നേനെ എങ്കിൽ മറുവശത്ത് തടി കുറഞ്ഞാൽ അതിനും ഉണ്ടാവും കുറ്റപ്പെടുത്തലുകൾ. ഇവ രണ്ടായാലും ബാഹ്യസൗന്ദര്യത്തിൽ ഉപരി ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അധികമാരും ചർച്ച ചെയ്‌തു കാണാറില്ല.
തടി കുറഞ്ഞാൽ പല്ലപ്പോഴും പല വിളിപ്പേരുകൾ പോലും ആളുകൾ ചാർത്തി നൽകുന്നു എന്നതാണ് പ്രധാന പ്രത്യേകത. പലർക്കും ഇത് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ കൊണ്ടുണ്ടാവുന്നതുമാണ്. എന്നാൽ കൂടുതൽ പേർക്കും അതിനെ കുറിച്ച് ധാരണയില്ല. ഭക്ഷണം വാരിവലിച്ചു കഴിച്ചത് കൊണ്ട് മാത്രം ഒരിക്കലും നിങ്ങൾ തടി വയ്ക്കുകയില്ല എന്നതാണ് പ്രത്യേകത.

അങ്ങനെയുള്ളപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന കൂടുതൽ പേരുടെയും പ്രസക്തമായ ചോദ്യം മറ്റൊന്നാണ്, അനുയോജ്യമായ തടിക്കും ശരീര പ്രകൃതിക്കും എന്തൊക്കെയാണ് നാം കഴിക്കേണ്ടത്. ഇത് പക്ഷേ ഒറ്റവാക്കിൽ പറയാവുന്ന ഉത്തരം ഇല്ലെന്ന് നാം പറഞ്ഞാലും തെറ്റില്ല, കാരണം ഇത്തരം ഒട്ടേറെ ഭക്ഷണ പദാർത്ഥങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഏറ്റവും മികച്ചവ ചിലത് പരിചയപ്പെടാം.
നട്‌സും നട്ട് ബട്ടറും: നട്ട്സിനെ പോഷകങ്ങളുടെ കലവറയായാണ് പറയാറുള്ളത്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. പതിവായി കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ അവ വാഗ്‌ദാനം ചെയ്‌തു വരാറുണ്ട് അവ അവിശ്വസനീയമാം വിധം കലോറി നിറഞ്ഞ ഒന്നാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
അവക്കാഡോ: ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്കും ഉയർന്ന പോഷകമൂല്യത്തിനും പേരുകേട്ട മറ്റൊരു സൂപ്പർഫുഡാണ് ഇത്. ആള് വിദേശി ആണെങ്കിലും അവയിൽ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ കൂടുതലായുണ്ട്. അതിനാൽ നമ്മുടെ ഡയറ്റിൽ നിർബന്ധമായും ഇത് ഉൾപ്പെടുത്താവുന്നതാണ്.
സ്‌മൂത്തികളും ജ്യൂസുകളും: പുതിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസും മറ്റും പോഷകങ്ങൾ നിറയ്ക്കുന്നതിനുള്ള നല്ലൊരു വഴി തന്നെയാണ്. എങ്കിലും പലരും അറിയാതെ തന്നെ വാഴപ്പഴം, നിലക്കടല വെണ്ണ, തൈര്, തേൻ തുടങ്ങിയ ഉയർന്ന കലോറി ചേരുവകൾ അമിതമായി ചേർക്കുന്നതായി നമുക്ക് കാണാം. ഇത് ആരോഗ്യകരമായ ഈ പാനീയത്തിന്റെ ഗുണങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണ്.
ഡ്രൈ ഫ്രൂട്‌സ്: ഉണക്കമുന്തിരി, ഈത്തപ്പഴം, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണമായി കാണപ്പെടുന്നു, അവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി തന്നെ ഉണ്ട്. എന്നിരുന്നാലും, ഈ പ്രക്രിയ പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയും കലോറിയും കൂടാൻ കാരണമാവും.












Click it and Unblock the Notifications