മാങ്ങ കഴിക്കുന്നതിന് ഇത്രയ്ക്കും ഗുണങ്ങൾ ഉണ്ടെന്നോ? അറിഞ്ഞാൽ ആരും ഞെട്ടും, ആളൊരു കേമൻ തന്നെ
നമ്മുടെ നാട്ടിൽ ഏറ്റവും സുലഭമായ പഴങ്ങളിൽ ഒന്നേതെന്ന് ചോദിച്ചാൽ മാങ്ങ എന്നായിരിക്കും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേര്. വേനൽക്കാലം ആയി കഴിഞ്ഞാൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം മാങ്ങയുടെ സീസൺ ആയെന്നാണ് അർത്ഥം. ഈ സമയം മാങ്ങ ഇല്ലാത്ത വീട്ടുവളപ്പുകളും തൊടികളും ഒക്കെ വളരെ കുറവാണ്. പണ്ടത്തെ സാഹചര്യത്തിലും കാര്യത്തിലും ഒക്കെ സാരമായ മാറ്റം വന്നിട്ടുണ്ട് എന്നത് മറക്കാൻ പാടില്ല.
നിലവിൽ നമ്മുടെ നാട്ടിൽ നല്ല മാങ്ങാ കിട്ടാൻ ക്ഷാമം ഉണ്ടെന്നതാണ് യാഥാർഥ്യം. പല വിധത്തിലുള്ള വെറൈറ്റികൾ മാങ്ങയിൽ ഉണ്ടെന്നതാണ് അതിനെ സവിശേഷമാക്കുന്ന ഘടകം. അത് വെറും രുചി കൊണ്ട് മാത്രം കണ്ടറിയേണ്ട ഒന്നല്ല. അത്രയധികം ആരോഗ്യ ഗുണങ്ങൾ കൂടി മാങ്ങയ്ക്ക് ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. അതിനാൽ തന്നെ വേനൽക്കാലത്ത് മാങ്ങ കഴിക്കുന്നവരെ കാത്ത് ഒട്ടേറെ ഗുണങ്ങൾ കിടപ്പുണ്ട്.

മാങ്ങയുടെ മഹത്വം എന്തെന്ന് മലയാളി തിരിച്ചറിഞ്ഞിട്ടില്ല.ഒരുകാലത്ത് ഇതുപോലെ ആയിരുന്ന ചക്കയ്ക്ക് ഇപ്പോൾ കാര്യമായ ഡിമാൻഡ് ആണ്. എന്നിട്ടും മാങ്ങയെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല. എന്നാൽ അങ്ങനെയുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് മാങ്ങയുടെ ഗുണങ്ങൾ. അധികമാരും അറിയാത്ത മാങ്ങയുടെ ചില ഗുണങ്ങൾ അറിയാം, അതും ഈ വേനൽക്കാലത്ത് ഈ ഗുണങ്ങൾ വളരെയധികം സഹായകരമാവും.
ചൂടിന്റെ ആഘാതം കുറയ്ക്കും: വേനൽക്കാലത്ത് ചൂടിന്റെ ആഘാതം ഒരു പ്രധാന പ്രശ്‌നമാണ്. വിയർക്കുമ്പോൾ അവശ്യ ഇലക്ട്രോലൈറ്റുകളും ദ്രാവകങ്ങളും നഷ്‌ടപ്പെടും, ഇത് നിർജ്ജലീകരണം, ക്ഷീണം, തലകറക്കം എന്നിവയിലേക്ക് നയിക്കും. വിയർപ്പ് മൂലം നഷ്‌ടപ്പെടുന്ന ലവണങ്ങൾ നിറയ്ക്കുന്നതിലൂടെ നിർജ്ജലീകരണം തടയുന്ന ഇലക്ട്രോലൈറ്റുകളും ആന്റിഓക്‌സിഡന്റുകളും മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കും: പെട്ടെന്നുള്ള താപനില മാറ്റങ്ങൾ വേനൽക്കാല പനി, ചുമ, അണുബാധ എന്നിവയ്ക്ക് കാരണമാകും. മാമ്പഴത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. സീസണൽ രോഗങ്ങളെ ചെറുക്കാൻ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ശ്വേത രക്താണുക്കളെ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. അതിനാൽ ഇത് നിങ്ങൾക്ക് നല്ല രീതിയിൽ ഗുണം ചെയ്യും.
വയറിന് ഏറ്റവും നല്ലത്: ഇന്ത്യയിലെ വേനൽക്കാലം പലക്കും ദഹനത്തിന് വെല്ലുവിളി ഉയർത്തുന്ന സമയം കൂടിയാണ്, അതിനോട് ചുവടുപിടിച്ച് വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി എന്നിവയും വരും.
മാമ്പഴത്തിൽ അമൈലേസ് പോലുള്ള ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്നു. ഭക്ഷണത്തിൽ നാരുകൾ ചേർക്കുന്നത് വഴി മലബന്ധം തടയുന്നു.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും: കണ്ണിന്റെ ആരോഗ്യം പ്രധാനമായും കാരറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയാറുള്ളത്, പക്ഷേ മാമ്പഴത്തിനും ഇതേ അവകാശവാദം ഉന്നയിക്കാൻ കഴിയും. വിറ്റാമിൻ എയുടെ നല്ലൊരു ശ്രോതസ് ആണ് മാമ്പഴം. നിശാന്ധത, വരണ്ട കണ്ണുകൾ, റെറ്റിനയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ പരിഹരിക്കുന്നതിന് വിറ്റാമിൻ എ അത്യാവശ്യമാണ്. അതിന്റെ മികച്ച ഉറവിടമാണ് മാമ്പഴം.
നല്ല മനസികാവസ്ഥയ്ക്ക് കാരണമാവുന്നു: മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 കാരണം, മാമ്പഴം സന്തോഷ ഹോർമോൺ എന്നും അറിയപ്പെടുന്ന സെറോടോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. മാത്രമല്ല മാസങ്ങളിൽ പിത്ത ദോഷത്തെ സന്തുലിതമാക്കുകയും വികാരങ്ങളെ ശാന്തമാക്കുകയും ചെയ്യുമെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications