കരളേ, നീ പിണങ്ങല്ലേ..; ഇനി ആ കാര്യമോർത്ത് ടെൻഷൻ വേണ്ട, കരളിനെ ശുദ്ധീകരിക്കാൻ ഈ ഭക്ഷണങ്ങൾ മതി
നമ്മൾ ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കേണ്ട അവയവങ്ങളിൽ ഒന്നാണ് കരൾ. സാധാരണയായി നാമെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി എന്തെന്ന് ചോദിച്ചാൽ വൃക്ക, കരൾ, ഹൃദയസംബന്ധമായ രോഗങ്ങളാണ്. ഇതിൽ കരൾ രോഗങ്ങൾ കൂടുതലായും കണ്ടു വരുന്നത് മദ്യപിക്കുന്ന ആളുകളിലാണ്. മദ്യപിക്കുന്ന ആളുകളെ കൂടുതൽ ബാധിക്കുക കരളിന് തന്നെയാണ്. ഇത് പലപ്പോഴായി പഠനങ്ങൾ തെളിയിച്ച കാര്യവുമാണ്.
ഇനി മദ്യം കഴിക്കുന്നില്ലെങ്കിലും കരൾ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യം നിലനിർത്തുന്നതിൽ പോലും കാര്യമായ പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. ഇത് നിങ്ങളുടെ ശരീരത്തിൽ എത്തുന്ന ദോഷകരമായ വിഷവസ്‌തുക്കളെ പുറംതള്ളാൻ നമ്മെ സഹായിക്കുന്നു.

മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള സുപ്രധാന പോഷകങ്ങൾ സംഭരിക്കുന്നതും കരൾ തന്നെയാണ്. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗങ്ങളിലൊന്ന് നിങ്ങളുടെ ഭക്ഷണത്തിൽ പ്രകൃതിദത്തവും വിഷവിമുക്തമാക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്.
അതിൽ ഏറിയ പങ്കും നമ്മൾ ദിനം പ്രതി അടുക്കളകളിൽ പെരുമാറിക്കൊണ്ടിരിക്കുന്ന, ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്‌തുക്കൾ തന്നെയാണ്. അതിനാൽ തന്നെ നിങ്ങളുടെ കരളിന്റെ കാര്യം നിങ്ങളുടെ ഉത്തരവാദിത്തമാണ്. നാല് സുപ്രധാന ഭക്ഷണങ്ങളാണ് നിങ്ങളുടെ ഡയറ്റിലേക്ക് ഇതിനായി ഉൾപ്പെടുത്തേണ്ടത്.
ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് പ്രധാനമായും നമ്മൾ കഴിക്കേണ്ടത്. കരളിനെ ദോഷകരമായ വസ്‌തുക്കളെ പുറന്തള്ളാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു എന്നതാണ് പ്രധാന കാര്യം. അതിനാൽ, എത്രയും വേഗം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നും ഗുണങ്ങൾ എന്തൊക്കെയെന്നും അറിയാം.
വെളുത്തുള്ളി: ഇത് കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. കരളിനെ വിഷവിമുക്തമാക്കാനുള്ള ഏറ്റവും ശക്തമായ പ്രകൃതിദത്ത മാർഗങ്ങളിൽ ഒന്നാണിത്. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്‌തുക്കളെ പുറന്തള്ളാൻ ഉത്തരവാദികളായ കരൾ എൻസൈമുകളെ വെളുത്തുള്ളി സജീവമാക്കി നിർത്തുന്നു. അലിസിൻ, സെലിനിയം തുടങ്ങിയ പ്രകൃതിദത്ത സംയുക്തങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇതാണ് അതിന്റെ പ്രകൃതിദത്ത ഗുണങ്ങൾ അടിസ്ഥാനവുന്നത്.
ഇലക്കറികൾ: ചീര, സ്‌പിനാച്ച് തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയിൽ സ്വാഭാവികമായും ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഘന ലോഹങ്ങളെയും ദോഷകരമായ രാസവസ്‌തുക്കളെയും നിർവീര്യമാക്കാൻ സഹായിക്കുന്ന ഘടകമാണ്. കരളിന്റെ വിഷവിമുക്ത പ്രക്രിയയെ ഈ ഭക്ഷണങ്ങൾ നല്ല രീതിയിൽ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.
മഞ്ഞൾ: കരൾ വിഷവിമുക്തമാക്കുന്നതിനുള്ള മറ്റൊരു ശക്തമായ സൂപ്പർഫുഡാണ് മഞ്ഞൾ എന്നത് എത്ര പേർക്കറിയാം. ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മൂലം പേരുകേട്ടതാണ് മഞ്ഞൾ. കൂടാതെ, മഞ്ഞൾ പിത്തരസപ്രവാഹത്തെ ഉത്തേജിപ്പിക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടുന്നതിലൂടെ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും നമുക്ക് ഗുണം ചെയ്യുന്നു.
ബീറ്റ്റൂട്ട്: പ്രകൃതിദത്ത വിഷവിമുക്തമാക്കലിനെ വളരെയധികം പിന്തുണയ്ക്കുന്ന ബീറ്റ്റൂട്ട് എന്ന പച്ചക്കറി പലരുടെയും ഇഷ്‌ട വിഭവം ആയിരിക്കും. ആന്റിഓക്‌സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്‌ടമായ ബീറ്റ്റൂട്ട് എൻസൈം പ്രവർത്തനം മെച്ചപ്പെടുത്താനും പിത്തരസം ഒഴുക്ക് വർധിപ്പിക്കാനും സാധാരണയായി സഹായിക്കുന്നു, ഇവ രണ്ടും ഫലപ്രദമായ കരൾ ശുദ്ധീകരണത്തിന് അത്യാവശ്യ ഘടകങ്ങളാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications