Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരങ്ങാവെള്ളം നിസാരക്കാരനല്ല; ക്ഷീണമകറ്റാൻ മാത്രമല്ല, ആരോഗ്യവും നന്നാവും, ഈ ഗുണങ്ങൾ അറിയുമോ?

വേനൽ അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന സമയമാണിത്. കേരളത്തിലെ നിരത്തുകളിൽ അങ്ങോളം ഇങ്ങോളം സർബത്ത് കടകളും ജ്യൂസ് കടകളും നിരന്നു കിടക്കുന്നതും ഇക്കാലത്ത് സുലഭമായ കാഴ്‌ചയാണ്. റംസാൻ മാസം ആയതിനാൽ വലിയൊരു കച്ചവട ഇടിവ് നേരിടുന്നെങ്കിലും വേനൽചൂട് അതിനെയെല്ലാം മറികടന്നുകൊണ്ട് മുന്നേറുകയാണ്. ധാരാളം വെള്ളം കുടിക്കുക, ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നിവയാണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന്.

വെള്ളം കുടിക്കുക എന്ന് പറയുമ്പോൾ സാധാരണ കുടിവെള്ളത്തിനൊപ്പം ശരീരത്തിന് മറ്റ് മിനറലുകളും അവശ്യ വസ്‌തുക്കളും പോഷകങ്ങളും ഒക്കെ നൽകുന്ന പാനീയങ്ങളും നല്ലതാണു. പരമാവധി ഈ സമയത്ത് ചായ, കാപ്പി, മദ്യം പോലെയുള്ളവ ഒഴിവാക്കുന്നതാവും ഉചിതം. എന്തെന്നാൽ ഇത് നമ്മുടെ ശരീരത്തിന് വല്ലാതെ ദോഷം ചെയ്യും.

lemonwater

അതിനാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പാനീയങ്ങളിൽ ഒന്നാണ് നാരങ്ങാവെള്ളം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും അതിലും എത്രയോ ഏറെ ഗുണങ്ങൾ ഉള്ളതുമാണ് നാരങ്ങാവെള്ളം. നിങ്ങൾ പൊതുവെ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ്, കാർബണേറ്റഡ് ഡ്രിങ്കുകളേക്കാൾ എത്രയോ ഗുണകരമാണ് നാരങ്ങാവെള്ളം. അതിന്റെ യഥാർത്ഥ ഗുണങ്ങൾ അറിഞ്ഞാലോ...

നിർജ്ജലീകരണം തടയും: ചൂട് കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് നിർജ്ജലീകരണം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിവിധ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു അവസ്ഥയായ നിർജ്ജലീകരണം തടയുന്നതിന് നാരങ്ങാവെള്ളം നല്ല ഓപ്‌ഷനാണ്.

വിറ്റാമിൻ സിയുടെ കലവറ: നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ഒരു ആന്റിഓക്‌സിഡന്റാണ്. ഇവ നിങ്ങളുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ വളരെയധികം സഹായിക്കുന്നു, അവ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. അവയെ തടയാൻ വിറ്റാമിൻ സിയിലൂടെ സാധിക്കും.

തടി കുറയ്ക്കാൻ സഹായിക്കുന്നു: നാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ജല ഉപഭോഗം വർധിപ്പിക്കാൻ സഹായിച്ചേക്കാം, ഇത് പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള നള മാർഗമായാണ് കണക്കാക്കപ്പെടുന്നത്. വിവിധ റിപ്പോർട്ടുകൾ ഇക്കാര്യം സൂചിപികുന്നുണ്ട്. രാവിലെ തന്നെ നാരങ്ങാവെള്ളം കുടിക്കുന്നത് ഈ ഗുണത്തെ സഹായിച്ചേക്കും.

Take a Poll

കിഡ്‌നിയിലെ കല്ലുകൾ ഇല്ലാതാക്കും: നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിച്ചേക്കും. സിട്രിക് ആസിഡിലെ ഒരു ഘടകമായ സിട്രേറ്റ് മൂത്രത്തെ അമ്ലത്വം കുറയ്ക്കുകയും ചെറിയ കല്ലുകൾ പോലും തകർക്കുകയും ചെയ്യും. അതിനാൽ തന്നെ നാരങ്ങാവെള്ളം വളരെ മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+