ഇളനീർ എന്നാ സുമ്മാവാ; അത്രയ്ക്കും ഗുണമല്ലേ ഈ പാനീയത്തിന്, വേനൽക്കാലത്ത് കുടിച്ചാൽ നേട്ടം എന്തൊക്കെ?
മലയാളികളുടെ അപ്രഖ്യാപിത ദേശീയപാനീയം ഏതെന്ന് ചോദിച്ചാൽ ഇളനീർ എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. മദ്യത്തിന്റെ ഗണത്തിൽപ്പെടുന്നതിനാൽ കള്ളിനെ നമുക്ക് പട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കാം. പിന്നെയുള്ള ഇളനീർ തന്നെയാണ് പട്ടികയിൽ കേമൻ. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ സ്വന്തമായി ഉള്ള പാനീയമാണ് ഇളനീർ. അതിന്റെ രുചിയും അതുപോലെ തന്നെ സവിശേഷമായ കാര്യമാണ്.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും മലയാളികൾ ആണ് നിങ്ങളെങ്കിൽ ഇളനീർ കുടിക്കാതിരിക്കാൻ സാധ്യതയില്ല. അത്രയേറെ ജനകീയമാണ് ഇതെങ്കിലും പുറത്ത് നിന്ന് വാങ്ങുമ്പോൾ ഞെട്ടിക്കുന്ന വിലയാണ് നൽകേണ്ടി വരിക. അതിന്റെ കാരണമാണ് നമ്മളിൽ പലർക്കും അറിയാത്തത്. നിരവധി ആരോഗ്യ ഗുണങ്ങളും സവിശേഷതകളും ഇളനീരിന് സ്വന്തമായുണ്ട്.

ഈ വേനൽക്കാലത്ത് നിങ്ങൾക്ക് കുടിക്കാൻ ഏറ്റവും അനുയോജ്യമാണ് ഇളനീർ. കാരണം ദാഹിച്ചു വലഞ്ഞു വരുമ്പോൾ മധുരമാർന്ന ഇളനീർ വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ തന്നെയാണ്. എന്നാൽ നിങ്ങൾക്ക് ഇളനീരിന്റെ എല്ലാ ഗുണങ്ങളും അറിയാമോ? ഭൂരിഭാഗം പേരും അതിനെ കുറിച്ച് അജ്ഞരായിരിക്കും. എന്തൊക്കെയാണ് ഇവയെന്ന് അറിയാം.
ഇളനീരിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
വളരെയധികം കലോറി കുറഞ്ഞ പാനീയമാണ് ഇളനീർ. ഇത് നിങ്ങളുടെ വയറിനെ സുഖകരമാക്കി തണുപ്പും പ്രദാനം ചെയ്യുന്നു. ഇതില്‍ ധാരാളം ബയോ-ആക്‌ടീവ് എന്‍സൈമ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. മെറ്റബോളിസത്തെ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇപ്പോഴത്തെ കാലത്തെ ചെറുപ്പക്കാർക്ക് സന്തോഷം നൽകുന്ന മറ്റൊരു ഗുണം കൂടിയുണ്ട് ഇതിന്. ഇളനീർ ഒരു ദിവസം മൂന്നോ നാലോ തവണ കുടിക്കുന്നത് തടി കുറയ്ക്കാന്‍ കാരണമാകുന്നു.
ക്ഷീണിച്ചു നിൽക്കുമ്പോൾ ഇളനീര്‍ കുടിക്കുന്നത് നിങ്ങളുടെ തളര്‍ച്ചയെ പൂർണമായി ഇല്ലാതാക്കും. നിങ്ങള്‍ എപ്പോഴും ഉന്മേഷമുള്ളവരായി മാറും. ഇളനീർ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യുന്നു. ശരീരത്തില്‍ ജലാംശം നിലനില്‍ത്താന്‍ ഇളനീര്‍ നല്ല മാർഗമാണ്. ഇക്കാരണത്താൽ ശരീരത്തിലെ ചൂട് കുറയും. ഇളനീരിൽ വൈറ്റമിന്‍ സി, മഗ്നീഷ്യം, പൊട്ടാസിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ നിയന്ത്രിക്കും.
നിങ്ങളുടെ സ്‌റ്റാമിന കൂട്ടാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ആന്റി ഓക്‌സിഡന്റുകൾ സഹായകമാണ്. അതിനാൽ ഇളനീർ ഈ രീതിയിലും നിങ്ങളെ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications