ലോകം അംഗീകരിച്ച സൂപ്പർ ഫുഡ്; താമരവിത്ത് ഗുണം കൊണ്ട് ഞെട്ടിക്കും, ഇത്രയധികം പ്രത്യേകതകളോ?
നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമ്മളൊക്കെ ഏതറ്റം വരെയും പോവും. അതിനായി ഏറ്റവും അധികം ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ കണ്ടെത്താനായി എപ്പോഴും ശ്രമിക്കാറുമുണ്ട്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും കൂടുതൽ ആരോഗ്യവാനായി നിലനിൽക്കാനും ഭക്ഷണ രീതികൾ തന്നെയാണ് നമ്മൾ പ്രധാനമായും ശ്രദ്ധിക്കാറുണ്ട്. അതിലൂടെ സാരമായ മാറ്റം നമ്മുടെ ജീവിതത്തിൽ വന്നുചേരാനും ഇടയുണ്ട്.
ഇപ്പോൾ പല തരത്തിലുള്ള ഭക്ഷണങ്ങൾ അടുത്ത കാലത്തായി നമ്മുടെ മുന്നിൽ പുതുതായി അവതരിപ്പിക്കപ്പെടുന്നുണ്ട്. മില്ലറ്റ് അടക്കമുള്ള ധാന്യങ്ങളും പ്രകൃതിദത്തമായ തവിടുകളുടെയും ഒക്കെ കാലമാണിത്. ആഗോള തലത്തിൽ തന്നെ കൂൺ ഉൾപ്പെടെയുള്ള പോഷക പ്രദമായ ഭക്ഷ്യ വസ്‌തുക്കൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നത് നമുക്ക് കാണാവുന്നതാണ്. ഈ നിരയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലാണ് താമരയുടെ വിത്ത്.

ഏഷ്യയിലുടനീളം വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന വസ്‌തുവാണ് താമരവിത്ത്. കൂടാതെ വിവിധ രോഗാവസ്ഥകളെ ചികിത്സിക്കാൻ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ പലപ്പോഴും ഇതിനെ ഉപയോഗിച്ച് പോരുന്നുമുണ്ട്. വെറും പൂവിന്റെ ഭംഗി മാത്രമല്ല താമരവിത്ത് കൊണ്ടും ഏറെ പ്രയോജനങ്ങൾ ഉണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. വിവിധ ആരോഗ്യഗുണങ്ങളുടെ കലവറയാണ് താമരവിത്ത്. എന്തൊക്കെയാണ് അതെന്ന് നമുക്ക് നോക്കാം.
പ്രമേഹ രോഗികൾക്ക് ഉത്തമം: അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമരവിത്തിൽ അടങ്ങിയിട്ടുണ്ട്. ആഴ്‌ചയിൽ കുറഞ്ഞത് മൂന്ന് തവണ ഒരു പിടി താമരവിത്ത് വീതം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്. അതിൽ വർധന ഉണ്ടെങ്കിലും നല്ലത് തന്നെയാണ്.
ദഹനത്തിന് സഹായിക്കും: ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയാണ് ഉറക്കമില്ലായ്‌മ. എന്നാൽ സുഖമായ ഉറക്കം ലഭിക്കാനും താമരവിത്ത് സഹായിക്കും. നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും ദഹനക്കേട്, ഛർദ്ദി, ഡയേറിയ എന്നിവ മാറ്റാനും താമര വിത്തിലെ വൈറ്റമിനുകളും ധാതുക്കളും നിങ്ങളെ സഹായിക്കും. താമര വിത്ത് വറുത്ത് കഴിച്ചാൽ ദഹനപ്രശ്‌നങ്ങൾ മാറി നിങ്ങളുടെ ആരോഗ്യം കൂടുതൽ ശക്തമാകും.
ചർമ്മത്തിന്റെ യുവത്വം: നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് താമരവിത്ത്. താമര വിത്തിലടങ്ങിയ വിറ്റാമിനുകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഒരുപരിധിവരെ തടയുന്നു. എൻസൈമുകളുടെ കലവറയായ താമരവിത്ത്, കൊളാജന്റെ ഉൽപ്പാദനം കൂട്ടാനും പ്രോട്ടീന്റെ അളവ് നിലനിർത്താനും സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ചർമത്തിന്റെ തിളക്കം കൂടുകയാണ് ചെയ്യുന്നത്.
ഹൃദയാരോഗ്യത്തിന് നല്ലത്: താമര വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നമ്മുടെ ഹൃദയത്തിന് വളരെ നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും നമ്മെ സഹായിക്കും. അവയിൽ കൊളസ്ട്രോൾ, പൂരിത കൊഴുപ്പ് എന്നിവ കുറവായതിനാൽ ഹൃദയത്തിന് നല്ല ഭക്ഷണമാണ് ഇത്.
-
സയാറ്റിക്ക മൂലം വലഞ്ഞിരിക്കുകയാണോ? ഈ യോഗാസനങ്ങൾ ഒന്ന് പരീക്ഷിക്കൂ നോക്കൂ, പ്രശ്നം പമ്പ കടക്കും -
ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉണ്ടോ? ദീർഘായുസ്സ് ഉറപ്പെന്ന് പ്രശസ്ത ഡോക്ടർ -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications