Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പി കുടിക്കുന്നത് ഒരു ശീലമായി മാറിയോ? പക്ഷേ എല്ലാവർക്കും അത് ഗുണമാവില്ല, ഗർഭിണികളും ശ്രദ്ധിക്കണം

കാപ്പിയും ചായയും ഒക്കെ കുടിക്കുന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാധാരണയായി മലയാളികളുടെ ഇഷ്‍ട പാനീയങ്ങളാണ് കാപ്പിയും ചായയും. ചിലർക്ക് ഇവ കുടിച്ചില്ലെങ്കിൽ തലവേദന വരെ ഉണ്ടാവാറുണ്ട്. മറ്റ് ചിലർക്ക് ആവട്ടെ സമ്മർദ്ദം നിയന്ത്രിക്കാനും മനസിനെ നിയന്ത്രിക്കാനും ഒക്കെ ഇവ കുടിക്കുമ്പോൾ സാധിക്കാറുണ്ടെന്നും പറയപ്പെടുന്നു. ആസക്തി ഉളവാക്കുന്ന പാനീയങ്ങളാണ് ഇവയെന്നതിൽ തർക്കമില്ല.

പലപ്പോഴും നമ്മൾ ഭക്ഷണത്തേക്കാൾ ഏറെ കാപ്പിയും ചായയും ഒക്കെ കുടിക്കുന്ന സമയവും ഉണ്ടാവാറുണ്ട്. ഒട്ടേറെ പേരുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി എന്നതിൽ സംശയമില്ല. പലതരം വെറൈറ്റി കാപ്പികൾ നമ്മൾക്ക് മുന്നിലുണ്ട് എന്നതാണ് മറ്റൊരു കാര്യം. പലതിനും ആവശ്യക്കാരും ഏറെയാണ്. എങ്കിലും കാപ്പിയായാലും ചായയായാലും ഒരു പരിധിക്കപ്പുറം അവയെ ആശ്രയിക്കുന്നതും കഴിക്കുന്നതും നമുക്ക് ദോഷം ചെയ്യും.

coffeedrinks

കൂടാതെ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന പാനീയങ്ങളാണോ ഇവയെന്ന കാര്യത്തിൽ എക്കാലത്തും തർക്കങ്ങൾ നിലനിന്നിരുന്നു. എന്തായാലും കാപ്പിയുടെ കാര്യമെടുത്താൽ ഇതൊരിക്കലും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വസ്‌തുവല്ല. കാപ്പി കുടിക്കാൻ പാടില്ലാത്ത ചില വിഭാഗം ആളുകളും നമുക്ക് ചുറ്റുമുണ്ട്. എന്താണ് കാപ്പിയുടെ ഈ ദൂഷ്യവശമെന്നും ആർക്കൊക്കെയാണ് ഇത് ദോഷമാവുകയെന്നും നോക്കാം.

കാപ്പി ആരൊക്കെ ശ്രദ്ധിക്കണം

മെറ്റബോളിസം മന്ദഗതിയിലായ വ്യക്തികൾ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് അവരുടെ മെറ്റബോളിക് നിരക്ക് കൂടുതൽ മന്ദഗതിയിലാക്കും. കുടലിന്റെ ആരോഗ്യം മോശമായവർക്കും ദഹന പ്രശ്‌നങ്ങൾ ഉള്ളവർക്കും അസ്വസ്ഥത അനുഭവപ്പെടാം. വയറുവേദന, മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കാപ്പി കുടിക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തണം. കാരണം ഇത് രക്തസമ്മർദ്ദത്തിൽ താൽക്കാലിക വർധനവിന് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ്. ഈ വർധനവ് ഇതിനകം രക്താതിമർദ്ദം ബാധിച്ചവർക്ക് പ്രശ്‌നമുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത് ഹൃദയ സംബന്ധമായ സങ്കീർണതകൾക്ക് കാരണമായേക്കും.

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ നിങ്ങൾ കരുതുന്നത് പോലെ നിസാര വസ്‌തുവല്ല. ഉത്കണഠയോ ഉറക്കമില്ലായ്‌മയോ ഉള്ള ആളുകൾക്ക് കഫീൻ കഴിക്കുന്നതിലൂടെ കൂടുതൽ മോശമായ ലക്ഷണങ്ങൾ അനുഭവപ്പെടാം. ഇത് അസ്വസ്ഥത വർദ്ധിപ്പിക്കുകയും ഉത്കണ്ഠ വർധിപ്പിക്കുകയും ഉറക്കത്തെ പോലും ബാധിക്കുകയും ചെയ്യും.

ഗർഭിണികളായ സ്ത്രീകൾ കാപ്പി കഴിക്കുന്നത് കുറയ്ക്കണം എന്നാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. കാരണം അമിതമായ ഉപഭോഗം ഗർഭപിണ്ഡത്തിന്റെ വികാസത്തെ ബാധിക്കുകയും സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന കഫീൻ അളവ് കുട്ടികളുടെ വളർച്ചാ തടസത്തിനും മറ്റ് സങ്കീർണതകൾക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+