Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോളം തിന്നാൽ ഇത്രയും ഗുണങ്ങളോ? കണ്ണിനും ഹൃദയത്തിനും അത്യുത്തമം, ഈ പ്രത്യേകതകൾ നിങ്ങളെ ഞെട്ടിക്കും

ഇന്ത്യക്കാരുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നാണ് ചോളം. പൊതുവേ ഇന്ത്യയിൽ സുലഭമായി കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒന്നായതിനാൽ തന്നെ ഇതിന് ആരാധകർ ഏറെയാണ്. കേരളത്തിൽ കാര്യമായ കൃഷി ഇല്ലെങ്കിലും ഉത്തരേന്ത്യയിൽ സമൃദ്ധമായ ചോളപ്പാടങ്ങൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. കുറഞ്ഞ വിലയിൽ കൂടുതൽ ഗുണങ്ങൾ നൽകുന്ന ഭക്ഷ്യ പദാർത്ഥത്തിൽ ചോളത്തെ കവച്ചു വയ്ക്കാൻ ആർക്കും സാധിക്കില്ല.

പല രീതിയിൽ, വിവിധ വിഭവങ്ങളായി നമ്മൾ ചോളം കഴിക്കാറുണ്ട്. നമ്മൾ തിയേറ്ററിൽ പോയാൽ എന്നും കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമായ പോപ്കോൺ, അതൊക്കെ ചോളത്തിന്റെ വകഭേദമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറ്റവും പ്രധാന വസ്‌തുക്കളിൽ ഒന്നാണ് ചോളം.

cornbenefits

പോപ്കോൺ അല്ലെങ്കിൽ സ്വീറ്റ് കോൺ ഒരു ജനപ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റെടുത്ത ഒരു വിഭവം കൂടിയാണ്. റിഫൈൻഡ് കോൺ ഉൽപ്പന്നങ്ങളും ചോളം ചേർത്ത സംസ്‌കരിച്ച ഭക്ഷണവും ഇതിൽ പ്രധാനപ്പെട്ടതാണ്. എന്തൊക്കെയാണ് ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: പച്ച നിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്ന മൃദുവായ, നൂല് പോലുള്ളതുമായ വസ്‌തുക്കളാണ് ചോളത്തിലെ കോൺ സിൽക്ക്. ഇതിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്‌ക്കൊപ്പം ധാരാളം അവശ്യ ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടൽ, ഫാറ്റി ആസിഡ് എന്നിവയെ ഇത് നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: ചോളം കഴിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ചോളത്തിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്.

കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമം: ചോളം മറ്റ് പല ധാന്യങ്ങളേക്കാളും ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ എത്തിക്കുന്നു. ഇവ കണ്ണിന് ആരോഗ്യകരമായ കരോട്ടിനോയിഡുകളാൽ സമ്പന്നമാണ്. ചോളത്തിൽ ധാരാളം ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്: നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഹൃദ്‌രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ചോളം നിങ്ങളെ സഹായിക്കുന്നു. ധാരാളം സൗന്ദര്യ വര്‍ധക വസ്‌തുക്കളില്‍ ചേരുവയായി ചോളത്തെ ഉൾപ്പെടുത്താറുണ്ട്. നമ്മുടെ ചർമ്മത്തിലെ ബുദ്ധിമുട്ടുകൾ ചോളം പുരട്ടുന്നതും നല്ലതാണു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+