ബ്രേക്ക്ഫാസ്‌റ്റിനൊപ്പം പതിവായി ജ്യൂസ് കുടിക്കാറുണ്ടോ? രോഗം വരാത്തത് ഭാഗ്യം, ഈ ദോഷങ്ങൾ തേടിവരും
തടി കുറയ്ക്കുന്നത് വലിയൊരു ട്രെൻഡായി മാറിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഒരുതരത്തിൽ ഇത് നല്ലതുമാണ്. അമിതവണ്ണവും കൊഴുപ്പുമൊക്കെ നമ്മുടെ ശരീരത്തിന് ഓരോ രോഗങ്ങളാവും സമ്മാനിക്കുക. എല്ലാവരും പക്ഷേ തടി കുറയ്ക്കാൻ സ്വീകരിക്കുന്ന വഴികൾ വ്യത്യസ്‌തമായിരിക്കും. ചിലർ ഡയറ്റിങ് പോലെയുള്ള കാര്യങ്ങൾക്ക് ആവും മുൻഗണന നൽകുക, മറ്റ് ചിലരാവട്ടെ വ്യായാമത്തിനും.
ഏത് രീതി നിങ്ങൾ അവലംബിച്ചാലും ഭക്ഷണം അതിൽ പ്രധാന ഘടാകമാണ്. അത്തരത്തിൽ നിങ്ങൾ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോൾ ഈ ജാഗ്രത പുലർത്തുന്ന ആളുകൾ ആയാലും ചില തെറ്റുകൾ സംഭവിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രാതൽ സമയത്ത് ഫ്രൂട്ട് ജ്യൂസ് പതിവായി കഴിക്കുക എന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഒരു പ്രശ്‌നവും നിങ്ങൾക്ക് ഇതിൽ തോന്നില്ലെങ്കിലും ഒട്ടേറെ ദൂഷ്യവശങ്ങൾ ഇതിനുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.

ഒരുപക്ഷേ പതിവായി ജ്യൂസ് കഴിക്കുന്നത് നിങ്ങൾക്ക് വിപരീത ഫലമായിരിക്കും നൽകുക. എന്ന് വച്ച് ജ്യൂസ് മോശമായ ഭക്ഷണ പദാർത്ഥം എന്ന അർത്ഥമില്ല. നിങ്ങൾ ഡയറ്റ് പിന്തുടരുകയും ഭാരം കുറയ്ക്കാൻ നന്നായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ ഒരിക്കലും രാവിലെ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യില്ല. അതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്.
പഞ്ചസാരയുടെ ഉയർന്ന അളവ്: ജ്യൂസുകളിൽ പൊതുവെ സ്വാഭാവികമാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർധിപ്പിക്കുന്ന ഘടകമാണ് ഇവ. അതിനാൽ തന്നെ പ്രഭാതഭക്ഷണത്തിൽ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ ദ്രുതഗതിയിലുള്ള വർധനവിന് കാരണമാകും. ഇത്
പ്രമേഹ രോഗികൾക്കും മറ്റും കൂടുതൽ ബുദ്ധിമുട്ടുകൾ വരുത്തും.
ഫൈബറിന്റെ അഭാവം: ജ്യൂസുകളിൽ ഫൈബർ അഭാവം വളരെയധികമാണ്. പഴങ്ങളുടെ പൾപ്പിൽ കാണപ്പെടുന്ന നാരുകൾ ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ പഞ്ചസാര ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. എന്നാൽ നാരുകൾ ഇല്ലാത്ത ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർധനവിന് കാരണമാകും.
ഉയർന്ന കലോറി അളവ്: അത് നിങ്ങളുടെ വയർ നിറയ്ക്കുന്നതും പോഷകപ്രദവുമാണ്. പക്ഷേ അവ യഥാർത്ഥത്തിൽ കലോറിയിൽ ഉയർന്നതാണ്. നാരിന്റെ അഭാവം, മുഴുവൻ പഴങ്ങളുടെയും സമീകൃത ഭക്ഷണത്തിന്റെയും അതേ പൂർണ്ണതയും സംതൃപ്‌തിയും നൽകുന്നതിൽ ജ്യൂസുകളെ പിന്നോട്ട് വലിക്കുന്നു. ഇവ അതിനാൽ തന്നെ നല്ലൊരു ഓപ്‌ഷനല്ല.
പല്ലിന് ദോഷം ചെയ്യും: ജ്യൂസുകളിൽ ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ നിങ്ങളുടെ ദന്താരോഗ്യത്തിന് ഭീഷണിയാകും. ഇതിലെ പഞ്ചസാരയുടെയും അസിഡിറ്റിയുടെയും ശക്തമായ മിശ്രിതം പല്ലിന്റെ ഇനാമലിനെ ഇല്ലാതാക്കുന്നു. ഇത് കേടിനും മറ്റ് നിരവധി ദന്ത പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുന്നു. ജ്യൂസുകൾ സ്ഥിരമായി കഴിക്കുന്നത് പല്ലുകൾക്ക് കേടുവരുത്തും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications