ദിവസവും രാവിലെ ഓരോ ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാലോ? ഈ മാറ്റങ്ങൾ തേടിയെത്തും, ഗുണങ്ങൾ ഞെട്ടിക്കും
ആരോഗ്യം സംരക്ഷിക്കാൻ പലവഴികൾ നാം തേടാറുണ്ട്. എന്നാൽ കൃത്യമായ ഉപദേശമൊന്നും കൂടാതെയുള്ള ഡയറ്റ് പോലെയുള്ള കാര്യങ്ങൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് പ്രധാന വസ്‌തുത. എന്നാൽ അത് പലർക്കും അറിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ഏത് രീതിയിലുള്ള മാറ്റം വേണമെന്ന് ഒരു ഡയറ്റീഷ്യന് മാത്രമേ നിർദ്ദേശിക്കാൻ കഴിയുകയുള്ളൂ. എങ്കിലും ചില കാര്യങ്ങൾക്ക് നമുക്ക് അധികമായി ചെയ്യാം എന്ന് മാത്രം.
അത് ഭക്ഷണത്തിൽ ചിലത് കൂട്ടിച്ചേർത്തുകൊണ്ടാണ്. പ്രധാനമായും പഴ വർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് എന്തുകൊണ്ടും നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യും. നമുക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പഴങ്ങളിൽ ഒന്നായ ഓറഞ്ചാണ് കഴിക്കുന്നതെങ്കിൽ പിന്നെന്ത് പറയാനാണ്? പക്ഷേ അത് ജ്യൂസ് ആയിട്ട് വേണം കുടിക്കാൻ.

നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട് ഓറഞ്ച് ജ്യൂസിന്. നമ്മുടെ നാട്ടിൽ ഒക്കെയും സുലഭമായ താരതമ്യേന വില കുറഞ്ഞ ഓറഞ്ചിന് പക്ഷേ മറ്റ് പല വിലകൂടിയ പഴങ്ങളെക്കാൾ ഗുണങ്ങൾ അനവധിയാണ്. ഓറഞ്ചിന്റെ ഗുണങ്ങൾ നമ്മളെ കൂടുതലായി അത് കഴിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സ്വാഭാവിക വിറ്റാമിൻ സി ഉറവിടം: നല്ല അളവിൽ വിറ്റാമിൻ സി ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്നാണ് ഓറഞ്ച് ജ്യൂസ്. ഇത് പക്ഷേ പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതിനാൽ ഓറഞ്ച് ജ്യൂസ് നിങ്ങളെ പ്രതിരോധ ശേഷിയുള്ളവരാക്കുന്നു.
വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയും: ഓറഞ്ച് ജ്യൂസ് കുടിക്കണം എന്ന് പറയുന്നതിന്റെ മറ്റൊരു പ്രധാന കാരണം അതിലെ ഉയർന്ന പൊട്ടാസ്യം സിട്രേറ്റ് ഉള്ളടക്കമാണ്. ഇത് മൂത്രത്തിലെ കാൽസ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഓറഞ്ച് ജ്യൂസിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി കഴിക്കുന്നത് മലബന്ധം പോലെയുള്ളവ മാറാനും സഹായിക്കും.
ശരീരത്തിലെ വീക്കം കുറയ്‌ക്കുന്നു: എല്ലാ ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചതിനുശേഷമുള്ള മാറ്റത്തിനെ ഇതാ തടയുന്നു. നിങ്ങളുടെ പ്രാതലിനൊപ്പം ഓറഞ്ച് ജ്യൂസ് പതിവാക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളിൽ ഒന്നാണ് ഇത്.












Click it and Unblock the Notifications