Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കദളി ആള് നിസാരക്കാരനല്ല, ഈ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞോ? ദഹനത്തിന് അത്യുത്തമം, ഹൃദയത്തിനും നല്ലത്

മലയാളികളുടെ നിത്യഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. ഏത് സീസൺ ആയാലും വാഴപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്. ഓരോ നാട്ടിലും ഓരോ ഇനങ്ങളാണ് അടക്കി ഭരിക്കുന്നത് എന്ന് മാത്രം. ഇത്തരത്തിൽ വാഴപ്പഴത്തിനെ നമ്മുടെ അടുക്കളകളിൽ പ്രധാനിയാക്കുന്നത് അതിന്റെ ഒട്ടേറെ ഗുണങ്ങളാണ്. വളരെപ്പെട്ടെന്ന് തന്നെ വിശപ്പ് മാറ്റാനും ഊർജം നൽകാനും ഒക്കെ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്.

പഴങ്ങൾ പലതരം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതിൽ പ്രധാനികളാണ്, നേന്ത്രപ്പഴം, റോബസ്‌റ്റ, കദളി, പൂവൻ എന്നിങ്ങനെ. ഇവ കൂടാതെ അതാത് നാടുകളിൽ ഇവയുടെ വകഭേദങ്ങളും ധാരാളമായി ലഭ്യമാവാറുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ സ്‌റ്റാർ പരിവേഷമുള്ള പഴമാണ് ചെങ്കദളി. ഉയർന്ന വിലയാണെങ്കിലും ഈ പഴത്തിന് ആരാധകർ ഏറെയാണ്. എന്തൊക്കെയാണ് ഈ പഴത്തിന്റെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

kathali-pazham

രോഗപ്രതിരോധ ശേഷി വർധിപ്പിക്കും: പലവിധ രോഗങ്ങളാൽ വലയുന്ന ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷിയാണ് പലരിലും കാണുന്ന പ്രധാന പ്രശ്‌നം. ചെങ്കദളിയാവട്ടെ അതിന് ഏറ്റവും നല്ലൊരു വഴിയാണ്. ഇതില്‍ ധാരാളം വിറ്റമിന്‍ സി, ബി6 എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ നിങ്ങളുടെ ശ്വേതാ രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും, കൂടുതലായി പ്രതിരോധ ശേഷി നൽകുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് നല്ലത്: നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ജീവൻ മുന്നോട്ട് കൊണ്ട് പോവാൻ ഏറ്റവും ആവശ്യമാണ്. ഇന്നത്തെ കാലത്ത് നമ്മുടെ തലമുറ നേരിടുന്ന വെല്ലുവിളികളിൽ ഒന്നും ഇത് തന്നെയാണ്. ചെങ്കദളി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. പക്ഷാഘാതം പോലെയുള്ളവയുടെ സാധ്യത തടയുന്നു.

ദഹനത്തിന് ഉത്തമം: നിങ്ങളുടെ ശരീരത്തിൽ ദഹനത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ് ഫൈബർ അഥവാ നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം. ഇത്തരത്തിൽ ഫൈബറിന്റെ കലവറയാണ് ചെങ്കദളി പഴമെന്ന കാര്യം പലർക്കും അറിയില്ല. അതിനാൽ തന്നെ പതിവായി നിങ്ങൾ ഈ പഴം കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ വലിയ രീതിയിൽ സഹായിക്കും.

കൂടുതലായി ഊർജം എത്തുമ്പോൾ: വ്യായാമം ചെയ്യുന്നവര്‍ക്കും അതുപോലെ, അമിതമായി ക്ഷീണം അനുഭവപ്പെടുന്നവര്‍ക്കും ചെങ്കദളി നല്ലൊരു ഓപ്‌ഷനാണ്. പ്രകൃത്യാതന്നെ മധുരത്തിന്റെ തോത് വളരെയധികം അടങ്ങിയിരിക്കുന്ന ഫലമാണ് ഇത്. ചെങ്കദളി കഴിക്കുമ്പോൾ ശരീരത്തിൽ അന്നജത്തിന്റെ അളവ് കൂടുകയും ഊർജത്തിന്റെ തോതിനെ സ്വാധീനിക്കുകയും ചെയ്യും.

രക്തസമ്മർദത്തെ കുറയ്ക്കുന്നു: നിങ്ങളുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഏറ്റവും അനുയോജ്യമാണ് ചെങ്കദളി പഴം. പൊട്ടാസ്യവും മറ്റ് ധാതുലവണങ്ങളും ഇതിൽ കാര്യമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് ശരീരത്തെ തുലനാവസ്ഥയിൽ എത്തിക്കും. കൂടാതെ, ഇതില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ ഒഴുക്കിനെയും നല്ല രീതിയിൽ സ്വാധീനിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യ വിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+