ഉരുളക്കിഴങ്ങ് ആള് ചില്ലറക്കാരനല്ല; ദിവസവും കഴിച്ചാൽ ജീവിതത്തിലെ വില്ലനാവും..? ഈ ദോഷങ്ങൾ അറിയണം
നമ്മുടെ നിത്യജീവിതത്തിൽ അങ്ങനെ പെട്ടെന്ന് എടുത്ത് കളയാനോ ഒഴിവാക്കാനോ കഴിയാത്ത ഒട്ടേറെ പച്ചക്കറികളും ഭക്ഷണങ്ങളും ഒക്കെയുണ്ട്. നിരന്തരം നമ്മുടെ ശീലങ്ങളുടെ ഭാഗമായ ഇവയൊക്കെ പല തരത്തിലുള്ള ഗുണവും ദോഷവും അടങ്ങിയിട്ടുള്ളതാണ്. നമ്മുടെ അടുക്കളകളിൽ നാം നിരന്തരം ഉപയോഗിക്കുന്ന എത്ര പച്ചക്കറികളുടെ ഗുണദോഷങ്ങളെ നമുക്ക് അറിയാം എന്ന് ചോദിച്ചാൽ ഉത്തരം അധികം നീളില്ല.
അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ അധികമായി അത് കഴിക്കുന്നവർക്ക് പോലും അതിന്റെ ദോഷവശങ്ങൾ അറിയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. മലയാളിയുടെ അല്ലെങ്കിൽ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമായ ഉരുളക്കിഴങ്ങിന്റെ ദോഷങ്ങൾ എന്തൊക്കെ എന്നറിയാം.

ശരീരഭാരം കൂട്ടും: ഉരുളക്കിഴങ്ങിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റും കലോറിയും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുന്നതിന് വലിയ രീതിയിൽ കാരണമാകുന്നു. മാത്രമല്ല എണ്ണ പോലുള്ള കൊഴുപ്പുകൾ ചേർത്ത് തയ്യാറാക്കുമ്പോൾ, കലോറിയുടെ അളവ് ഗണ്യമായി വർധിക്കുന്നു. നിയന്ത്രണമില്ലാതെ ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കൂടാൻ കാരണമാവും.
ദഹനക്കേടിന് കാരണമാവും: ഉരുളക്കിഴങ്ങിൽ ധാരാളമായി അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ അന്നജം ചെറുകുടലിൽ പൂർണ്ണമായി വിഘടിക്കപ്പെടാതെ വൻകുടലിലേക്ക് കടക്കുന്നു, അവിടെ അത് ബാക്റ്റീരിയയാൽ ഫെർമെൻറ് ചെയ്യപ്പെടുന്നു. ഇത് അസ്വാസ്ഥ്യവും ഗ്യാസും ഒക്കെ ഉണ്ടാക്കും.
പോഷക അസന്തുലിതാവസ്ഥ: ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇതിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമുണ്ടെങ്കിലും അവയിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ കുറവാണ്. ദിവസവും ഇവ കഴിക്കുന്നത് ശരീരത്തിലെ സുപ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിന് കാരണമാകുന്ന പ്രധാന പ്രശ്‌നമാണ്.
കാൻസറിന് കാരണമാകുന്ന ഘടകം: ഉയർന്ന ചൂടിൽ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ക്യാൻസറിന് കാരണമാകുന്ന ഗുണങ്ങളുള്ള അക്രിലമൈഡ് എന്ന പദാർത്ഥത്തിന്റെ രൂപീകരണത്തിലേക്ക് വഴിയൊരുക്കും. ഉരുളക്കിഴങ്ങിലെ അന്നജം ചൂടിൽ സമ്പർക്കം പുലർത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒരു രാസപ്രവർത്തനത്തിന് ഇത് കാരണമാകുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications