Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? ഹൃദയാരോഗ്യം സംരക്ഷിക്കും, തടി കുറയ്ക്കാനും ഉത്തമം!

നമ്മുടെ നാട്ടിൽ സുലഭമായ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. കോക്കോ സോളിഡ്സ്, കോക്കോ ബട്ടർ, പഞ്ചസാര എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു തരം ചോക്ലേറ്റാണ് ഇത്. എന്നാൽ സാധാരണ പോലെ ഇതിൽ പാൽ ഉൾപ്പെടുത്താറില്ല. ഇതിന്റെ കോക്കോ ഉള്ളടക്കം സാധാരണയായി 50 ശതമാനം മുതൽ 90 വരെ വരെ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതിൽ നിന്നും ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭ്യമാവും.

ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോൾസ്, മഗ്നീഷ്യം തുടങ്ങിയവ ഉൾപ്പെടുന്നതിനാൽ മിതമായ അളവിൽ കഴിക്കുമ്പോൾ ഇത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യും. ലഘുഭക്ഷണമായി, പാചകത്തിന്, അല്ലെങ്കിൽ ഡെസേർട്ടുകളിൽ ഉപയോഗിക്കാം. സാധാരണ മിട്ടായി ഒക്കെ കഴിക്കുന്നത് പോലെ അല്ല ഡാർക്ക് ചോക്ലേറ്റിനെ കാണേണ്ടത്.

darkchocolate

മിൽക്ക് ചോക്ലേറ്റിനേക്കാൾ കുറഞ്ഞ പഞ്ചസാരയും പാൽ ഇല്ലാത്തതിനാൽ ഡാർക്ക് ചോക്ലേറ്റ് പലപ്പോഴും ആരോഗ്യകരമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നു, എങ്കിലും രുചി വേറിട്ട് നിൽക്കുന്ന ഒന്നാണ്. 70 ശതമാനം അല്ലെങ്കിൽ അതിന് മുകളിലുള്ള കോക്കോ അടങ്ങിയവ തിരഞ്ഞെടുക്കുന്നത് ഗുണങ്ങൾ നല്ല രീതിയിൽ വർധിപ്പിക്കും. എന്തൊക്കെയാണ് മുഴുവൻ ഗുണങ്ങളെന്ന് അറിയാം.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും: ഡാർക്ക് ചോക്ലേറ്റ് വ്യത്യസ്‌തമായ ഗുണങ്ങൾ അടങ്ങിയ ഒരു വസ്‌തുവാണെന്ന് പലർക്കും അറിയില്ല. വിശപ്പ് നിയന്ത്രിക്കുന്നതിൽ ഡാർക്ക് ചോക്ലേറ്റ് നിർണായക പങ്കു വഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. സാധാരണ ചോക്ലേറ്റ് ഇതിന് നേരെ വിപരീത സ്വഭാവം അടങ്ങിയതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഡാർക്ക് ചോക്ലേറ്റ് വലിയ പങ്ക് വഹിക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. ആഴ്‌ചയിൽ ഒരിക്കൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന വ്യക്തികൾക്ക് ധമനികളിൽ തടസമുണ്ടാകാനുള്ള സാധ്യത 8 ശതമാനം കുറവാണെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്തും: 70 ശതമാനം പോലെ ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന് ഗുണം ചെയ്യുമെന്ന് വിവിധ പഠനങ്ങൾ കാണിക്കുന്നു. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ചോക്ലേറ്റ് സന്തോഷം ജനിപ്പിക്കുന്ന, അതിന് കാരണമാകുന്ന തലച്ചോറിലെ നാഡീ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നാണ്. അതിലൂടെ സമ്മർദ്ദം കുറയ്ക്കാൻ ഇവയ്ക്ക് കഴിഞ്ഞേക്കും.

കാൻസറിനെ പ്രതിരോധിക്കും: ചിലതരം കാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളുണ്ട്. വാർധക്യത്തിനും രോഗങ്ങൾക്കും കാരണമാകുമെന്ന് കരുതപ്പെടുന്ന അസ്ഥിരമായ ഓക്‌സിജൻ തന്മാത്രകളായ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ആന്റിഓക്‌സിഡന്റുകൾ നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നത് വഴിയാണ് ഇത് സംഭവിക്കുക.

ചർമ്മത്തിനും ഉത്തമം: ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ചർമ്മത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളും ധാതുക്കളും ഡാർക്ക് ചോക്ലേറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, മാംഗനീസ്, ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രോട്ടീനായ കൊളാജന്റെ ഉത്പാദനത്തെ സഹായിക്കുന്ന ഒന്നാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+