പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം, ചവച്ചും കഴിക്കാം; അത്രയും ഗണങ്ങളുണ്ടോ ഈ ഇലയ്ക്ക്? അറിയാം
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നടൻ പഴ വർഗമാണ് പേരയ്ക്ക. പല നാട്ടിലും പല പേരുകളാണ് ഈ ഫലത്തിനെങ്കിലും ഗുണത്തിനെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ഒരേ ഭാഷയാവും. നമ്മളിൽ പലരും ചിന്തിക്കാത്ത അത്രയും തരത്തിലുള്ള ഗുണങ്ങൾ അടങ്ങിയ ഫലമാണ് പേരയ്ക്ക. നമ്മളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, അസുഖങ്ങൾ എന്നിവയ്ക്കുള്ള ഉത്തമ ഔഷധം കൂടിയാണ് ഇതെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളരുത്.
ഇനി പേരയ്ക്കയോളം, അല്ലെങ്കിൽ അതിനേക്കാളും ഗുണമുള്ള പേരയില പലർക്കും അറിയാത്ത മറ്റൊരു അത്ഭുതമാണ്. ലോകത്തിലെ മറ്റേത് പഴത്തിന്റെ ഇല എടുത്താലും പേരയിലയുടെ തട്ട് താണ് തന്നെയിരിക്കും എന്നതാണ് പ്രധാന കാര്യം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് പേരയിലയെ വേറിട്ട് നിർത്തുന്ന കാര്യം.

കടയിൽ നിന്ന് വാങ്ങാതെ നിങ്ങളുടെ തൊടിയിലോ പറമ്പിലോ സുലഭമായി കിട്ടുന്ന ഒന്നാണ് പേരയ്ക്ക എന്നത് പാറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് പേരയിലയും. പലതരത്തിലുള്ള പേരയ്ക്ക ഉണ്ടെങ്കിലും ഒട്ടുമിക്ക എല്ലാത്തിന്റെയും ഇലകൾക്ക് ഔഷധ ഗുണമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.
പേരയിലയുടെ ആരോഗ്യ ഗുണങ്ങൾ
പേരയിലകള്‍ പ്രകൃതിദത്താ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമായ ഒരു വസ്‌തുവാണ്. പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാന്‍ ഇത് നമ്മെ നന്നായി സഹായിക്കുന്നു. ആന്റി ബാക്റ്റീരിയല്‍ ഏജന്റുകള്‍ അടങ്ങിയിട്ടുള്ള പേരയില പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിനും ഉത്തമമായ പ്രതിവിധിയാണ്.
പേരയിലയില്‍ ആന്റി മൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് മികച്ച ഒന്നാണ്. ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ പേരയിലയ്ക്കുണ്ട്.
പേരയില എങ്ങനെ ഉപയോഗിക്കാം?
പല രീതിയിൽ പേരയില നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. അതിലൊന്നാണ് ചായ. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് പേരയില ചായ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ പേരയില ചായ ഉത്തമമാണ്. അതുവഴി നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ കരളിന്റെ ആരോഗ്യത്തിനും പേരയില ചായ പതിവായി കുടിക്കുന്നത് വളരെ നല്ലതാണ്.
മറ്റൊരു വഴി പേരയില ഇട്ട വെള്ളം കുടിക്കുക എന്നതാണ്. പേരയില ചേര്‍ത്ത് വെള്ളം പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി കഴിയും. വെറും ചൂട് വെള്ളത്തിൽ ഇട്ടാൽ പോലും ഗുണങ്ങൾ ഇരട്ടിക്കുന്ന ഒന്നാണ് പേരയില.
ഇനി നിങ്ങൾക്ക് പേരയില നന്നായി വൃത്തിയാക്കി ചവച്ചു കഴിക്കാനും സാധിക്കും. അതുവഴി മലബന്ധം ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെ നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പേരയില കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ നമ്മെ സഹായിക്കും. മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications