Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനൽ ചൂടിൽ ഒന്ന് കൂളായാലോ? കരിമ്പ് ജ്യൂസ് വേറെ ലെവലാണ് കേട്ടോ, ഇത്രയധികം ഗുണങ്ങളോ..!

കാലവർഷത്തിനുള്ള കാത്തിരിപ്പിലാണ് നാമെല്ലാവരും. കാരണം കൊടുംവേനലിൽ നിന്ന് അൽപ്പമെങ്കിലും രക്ഷനേടാൻ ഇനി അത് മാത്രമാണ് ഏക വഴി. ഇക്കുറി പതിവിലും അധികമാണ് പലയിടത്തും റിപ്പോർട്ട് ചെയ്‌ത താപനില. അതിനാൽ തന്നെ പുറത്ത് ജോലിക്ക് പോകുന്നവർ ആയാലും പുറത്തേക്ക് മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങുന്നവർ ആയാലും വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്.

അങ്ങനെയുള്ള സാഹചര്യത്തിൽ നാം കൂടുതലായി അഭയം തേടുക നമ്മുടെ ഭക്ഷണ കാര്യത്തിൽ ആയിരിക്കും. നമ്മുടെ ശരീരം തണുപ്പിക്കാൻ ഉതകുന്ന പാനീയങ്ങൾ കുടിക്കാനാവും എപ്പോഴും നാം ശ്രദ്ധിക്കുക. പലരും പറയുന്നത് കേൾക്കാറുണ്ട്, ഈ വേനലിന്റെ കൊടുംചൂടിൽ ബിയർ പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് നന്നാവുമെന്ന്. ശരിക്കും അത് നിങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യുമെന്നതാണ് യാഥാർഥ്യം.

sugarcanejuice

കാരണം ഇത് കടുത്ത നിർജലീകരണത്തിലേക്ക് ആയിരിക്കും നിങ്ങളെ നയിക്കുക. അതിനാൽ പരമാവധി നിങ്ങൾക്ക് പ്രകൃതിദത്തമായ പാനീയങ്ങൾ കുടിക്കുകയാവും നല്ലത്. അതിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. നമ്മുടെ നാട്ടിൽ റോഡരികിൽ ഇപ്പോൾ ഏറ്റവും അധികം സുലഭമായി കാണുന്ന പാനീയം കൂടിയാണ് കരിമ്പ് ജ്യൂസ്.

പൊതുവെ വീടുകളിൽ കരിമ്പ് ജ്യൂസ് ഉണ്ടാക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എങ്കിലും അതിനുള്ള ചെറു സാങ്കേതിക വിദ്യകൾ അടങ്ങിയ മെഷീനുകളും ലഭ്യമാണ് വിപണിയിൽ. കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും അത്തരത്തിൽ ഒരു മെഷീൻ വാങ്ങുമെന്ന് ഉറപ്പാണ്. അത്രയധികമാണ് കരിമ്പിന്റെ ഗുണങ്ങൾ.

ക്ഷീണമകറ്റും, നല്ല ഊർജം നൽകും: കരിമ്പിൻ ജ്യൂസിൽ സുക്രോസ് പോലുള്ള പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യും. ഇത് ഒരു തൽക്ഷണ ഊർജ പാനീയമായി പ്രവർത്തിക്കുന്നു. കരിമ്പിൻ ജ്യൂസിൽ ദാഹം ശമിപ്പിക്കുക മാത്രമല്ല, പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ക്ഷീണം ഇല്ലാതാകാൻ ഇത് സഹായിക്കും.

നിർജലീകരണം തടയും: വേനൽക്കാലത്ത് വിയർക്കുന്നത് ജലത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും കാര്യമായ നഷ്‍ടത്തിന് കാരണമാവുന്ന സംഗതിയാണ്. എന്നാൽ ഉയർന്ന ജലാംശവും പ്രകൃതിദത്ത ധാതുക്കളുടെ ഘടനയും ഉള്ള കരിമ്പിൻ ജ്യൂസ് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

വൃക്കയുടെ ആരോഗ്യത്തിന് നല്ലത്. ചൂടുള്ള കാലാവസ്ഥ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത ഉയർത്തുന്ന കാര്യമാണ്. പ്രകൃതിദത്തമായ ഒരു ഡൈയൂററ്റിക് ആയ കരിമ്പിൻ ജ്യൂസ് മൂത്രവ്യവസ്ഥയിൽ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും വൃക്കകളെയും മൂത്രസഞ്ചിയെയും ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

ചർമ്മത്തിന് നല്ലത്: വേനൽക്കാലത്ത് നിർജലീകരണവും അമിതമായ സൂര്യപ്രകാശവും ചർമ്മത്തെ മങ്ങിയതും വരണ്ടതുമാക്കി മാറ്റും. ആന്റിഓക്‌സിഡന്റുകൾ, ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ, വിറ്റാമിൻ സി, ബി-കോംപ്ലക്‌സ് തുടങ്ങിയ അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ കരിമ്പിൻ ജ്യൂസ് ചർമ്മത്തെ പോഷിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: കരിമ്പിൻ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകമാണ്. ഈ സംയുക്തങ്ങൾ അണുബാധകളെ, പ്രത്യേകിച്ച് വേനൽക്കാല കാലാവസ്ഥയിൽ സാധാരണയായി കാണപ്പെടുന്ന വൈറൽ പനികളെയും സീസണൽ രോഗങ്ങളെയും തടയാൻ ഉത്തമമാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+