കൈതച്ചക്ക ചില്ലറക്കാരനല്ല..! അത്രയ്ക്കുണ്ട് ആരോഗ്യ ഗുണങ്ങൾ, ഇത് അറിഞ്ഞാൽ നിങ്ങൾ ദിവസവും കഴിക്കും
ഭക്ഷണ കാര്യത്തിലും ആരോഗ്യത്തിലും ഒക്കെ നല്ല രീതിയിൽ നമ്മളൊക്കെ ശ്രദ്ധിക്കാറുണ്ട്. ഇടയ്‌ക്കൊക്കെ ഒന്ന് കൺട്രോൾ വിട്ടുപോയാലും ആരോഗ്യകരമായ ശീലങ്ങൾ തുടരാനാണ് നമുക്ക് എന്നും താൽപര്യം. ഇത് പലപ്പോഴും നമ്മുടെ മാനസിക ആരോഗ്യത്തെയും നല്ല രീതിയിൽ സ്വാധീനിക്കും. നല്ല ഭക്ഷണ ശീലങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത് പഴങ്ങളാണ്. അവ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നമുക്ക് ഒട്ടേറെ ഗുണങ്ങൾ നൽകും.
അതിൽ പലവിധ പ്രശ്‌നങ്ങൾക്കും പരിഹാരം നൽകാൻ കഴിയുന്ന പഴങ്ങളും ഏറെയാണ്. നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന, വീട്ടുവളപ്പിൽ തന്നെ കിട്ടുന്നവ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അത്തരത്തിൽ ഒന്നാണ് കൈതച്ചക്ക. കാണാൻ അത്ര മെനയൊന്നും ഇല്ലെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ ആരെയും വെല്ലുന്ന കേമനാണ് കൈതച്ചക്ക. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

കൈതച്ചക്കയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു
ആദ്യം ഇതിൽ എന്തൊക്കെയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നതെന്ന് നോക്കുന്നത് നന്നാവും.വൈറ്റമിൻ സിയും എയും ധാരാളമായി ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടും തീരുന്നില്ല, ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്‌ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുമുണ്ട് ഇതിൽ. ബ്രോമെലെയ്ൻ എന്ന ഒരു എൻസൈം കൂടി അടങ്ങിയതാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക.
കൈതച്ചക്കയുടെ ഗുണങ്ങൾ
ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്. ബ്രോമലെയ്ൻ അടങ്ങിയ കൈതച്ചക്ക ദഹന പ്രശ്‌നങ്ങൾ പൂർണമായും അകറ്റാനും സഹായിക്കും. മാത്രമല്ല ഇതിലെ ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മലാശയ അര്‍ബുദം ഉൾപ്പെടെ തടയാൻ ഇത് സഹായിക്കുന്നു.
ഓസ്‌റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു ഏറ്റവും സഹായകനാണ് ഇതിലുള്ള പല ഘടകങ്ങളും. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ മാംഗനീസ് പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ജീവകം സിയും ഇതിലുണ്ട്.
നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും പൈനാപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനെ കൊണ്ട് സാധിക്കും.
പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം നന്നായി മെച്ചപ്പെടുത്തുന്ന ഘടകങ്ങളിൽ ഒന്നാണ്. പഞ്ചസാര താരതമ്യേന മറ്റ് ഫലങ്ങളെ അപേക്ഷിച്ച് ഇതിൽ കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാമെന്നാണ് പറയപ്പെടുന്നത്. എങ്കിലും അത് മിതമായ അളവിൽ ആയിരിക്കണം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications