പേരയ്ക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും; പ്രതിരോധ ശേഷി വർധിപ്പിക്കും, ചർമ്മം വെട്ടിത്തിളങ്ങും
നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പഴങ്ങൾ ഒട്ടേറെയുണ്ട്. ഗുണത്തിലും സ്വാദിലും ഒക്കെ വിദേശ ഇനങ്ങളെ തോൽപിക്കുന്ന പഴങ്ങൾ. അതിൽ പ്രധാനിയാണ് പേരയ്ക്ക. ഇന്ത്യക്കാരുടെ, പ്രത്യകിച്ച് ഇവിടുത്തെ സാധാരണക്കാരുടെ ഇഷ്‌ട പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക എന്ന് നിസംശയം പറയാം. അധികം പണം മുടക്കാതെ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ശരീരത്തിലേക്ക് എത്തിക്കാൻ അനുയോജ്യമായ പഴം ഏതെന്ന് ചോദിച്ചാൽ ഉത്തരം പേരയ്ക്ക എന്നായിരിക്കും.
ഒന്നോ രണ്ടോ വാക്കുകൾ ഒതുങ്ങുന്നതല്ല പേരയ്ക്കയുടെ ഗുണങ്ങൾ. നമ്മുടെ തൊടിയിൽ തന്നെ കിട്ടുന്ന പേരയ്ക്ക പണ്ട് കാലം മുതൽക്ക് തന്നെ ആളുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ വിവിധ ബ്രീഡുകൾ, പലവിധത്തിലുള്ള കുള്ളൻ തൈകളുടെ രൂപത്തിലുമൊക്കെ പെട്ടെന്ന് കായ്ക്കുന്ന പേര മരങ്ങൾ ധാരാളമായി ലഭ്യമാണ്.

പേരയ്ക്കയുടെ ഇലയും ഗുണനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് പഴമക്കാരുടെ ശീലമായിരുന്നു. ഇത്തരത്തിൽ കായ് മുതൽ ഇല വരെ എല്ലാവിധത്തിലും പ്രയോജനപ്രദമായ പേരയ്ക്കയുടെ അധികമാർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം. ദിവസം ഓരോ പേരയ്ക്ക കഴിച്ചാലോ എന്ന് നമുക്ക് ഇത് കണ്ടാൽ തോന്നിപ്പോവും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പേരക്കയുടെ ഇല സത്തിൽ ഇൻസുലിൻ പ്രതിരോധവും ദീർഘകാല രക്തത്തിലെ പഞ്ചസാര നിയന്ത്രണവും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഷുഗർ അധികമുള്ളവർക്ക് പേരയ്ക്ക ഇലയിട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
പ്രതിരോധശേഷി വർധിപ്പിക്കും: നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സിയുടെ സാന്നിധ്യം ഇതിലുണ്ട്. അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ഈ വിറ്റാമിൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും. സ്ഥിരമായി പേരക്ക കഴിക്കുന്നത് നിങ്ങൾക്ക് ശക്തമായ പ്രതിരോധശേഷി കിട്ടാൻ ഗുണകരമാണ്.
ചർമ്മത്തിനും ഗുണങ്ങൾ ഏറെ: നേരത്തെ പറഞ്ഞത് പോലെ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ പേരയ്ക്ക ചർമ്മത്തെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ഇതിന്റെ ആന്റിമൈക്രോബയൽ മുഖക്കുരുവിനെ തടയും. ചർമ്മത്തെ പരിപോഷിക്കാൻ അതുകൊണ്ട് തന്നെ പേരയ്ക്ക അത്യുത്തമമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: പല വിധത്തിൽ ഈ പഴം കഴിക്കുന്നവരുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. ഉയർന്ന ആന്റി ഓക്‌സിഡന്റ് സാന്നിധ്യം ഫ്രീ റാഡിക്കലുകളിൽ നിന്ന് ഹൃദയത്തെ സംരക്ഷിച്ചു നിർത്തുന്ന ഘടകമാണ്. എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും നാരുകളും ഇതിൽ ധാരാളമുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications