മുട്ട കഴിക്കുന്നത് കൊണ്ട് ഗുണമേ ഉള്ളൂ; പക്ഷേ അതിനൊപ്പം ചില ഭക്ഷണങ്ങൾ ദോഷം ചെയ്യും, ഇവ ഒഴിവാക്കണം
മുട്ട എന്നാൽ നമുക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. അതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ച് നൽകാൻ ശേഷിയുള്ളതാണ് മുട്ട എന്ന ഭക്ഷണ പദാർത്ഥം. അതുകൊണ്ട് തന്നെ മുട്ടയുടെ ഗുണങ്ങൾ പെട്ടെന്ന് തന്നെ ആളുകൾ അത് ഏറ്റെടുക്കാനും കൂടുതൽ കഴിക്കാനും കാരണമാവുന്നുണ്ട്. മാത്രമല്ല അധിക വില നൽകാതെ അവ വാങ്ങാനും നമുക്ക് സാധിക്കും.
മറ്റ് പ്രധാന ഭക്ഷണ പദാർത്ഥങ്ങൾ പോലെ ഒന്നല്ല മുട്ട. പലർക്കും മുട്ടയോട് പേടിയുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. കാരണം ചിലരെങ്കിലും മുട്ട അധികമായി കഴിച്ചാൽ കൊളസ്‌ട്രോൾ അടക്കമുള്ളവ ഉണ്ടാവുമെന്ന് ഭയപ്പെടുന്നു. എങ്കിലും മിതമായി കഴിച്ചാൽ മുട്ടയോളം ഗുണമുള്ള മറ്റൊന്നില്ല. അതുകൊണ്ട് തന്നെ ധാരാളം ഗുണങ്ങളാണ് മുട്ടയ്ക്ക് ഉള്ളത്.

മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് പേശികളുടെ ആരോഗ്യം, വളർച്ച, ശരീരഭാരം നിയന്ത്രണം എന്നിവയെ സഹായിക്കും. വിറ്റാമിൻ എ, ഡി, ഇ, ബി12, ഫോളേറ്റ്, കാൽസ്യം, അയേൺ, സെലീനിയം, സിങ്ക്, ഫോസ്‌ഫറസ് തുടങ്ങിയ മുഖ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
അപൂരിത കൊഴുപ്പുകളും നല്ല കൊളസ്ട്രോളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ല്യൂട്ടിൻ, സിയാക്‌സാന്തിൻ പോലുള്ള ആന്റി-ഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല മുട്ടയിൽ കാണപ്പെടുന്ന കോളിൻ മെമ്മറി, തലച്ചോറിൻറെ പ്രവർത്തനം എന്നിവക്ക് ഉപകാരപ്രദമാണ്.
ഇത്രയൊക്കെ ഗുണങ്ങൾ അടങ്ങിയ മുട്ട ഒരു കാരണവശാലും നിങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ടതില്ല. മറിച്ച് ഹൈ-പ്രോട്ടീൻ, ഹൈ ഫൈബർ ഡയറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അതൊരു നല്ല തിരഞ്ഞെടുപ്പാണ്. എങ്കിലും ചില ഭക്ഷണ പദാർത്ഥങ്ങളോട് ഒരിക്കലും അത് ചേർന്ന് നിൽകുകയില്ല. അവ ഏതൊക്കെയെന്ന് നോക്കാം.
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
മുട്ട പഞ്ചസാര ചേർത്ത് വേവിച്ചാൽ, രണ്ടിൽ നിന്നും പുറത്തുവരുന്ന അമിനോ ആസിഡ് മനുഷ്യ ശരീരത്തിന് വിഷാംശം ഉണ്ടാക്കുകയും രക്തം കട്ടപിടിക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ തന്നെ പരമാവധി മുട്ടയുമായി ചേർത്ത് പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.
ലോകമെമ്പാടും പലരും ആസ്വദിക്കുന്ന ഒരു കോമ്പിനേഷൻ ആണ് ചായയും മുട്ടയും. ചിലർ ഇത് ദഹിപ്പിക്കാൻ വേണ്ടി ചെയ്യുന്നു, മറ്റു ചിലർ അസുഖകരമായ ദുർഗന്ധം നീക്കം ചെയ്യാൻ വേണ്ടി ചെയ്യുന്നു. വാസ്‌തവത്തിൽ, ഈ കോമ്പിനേഷൻ മലബന്ധത്തിന് കാരണമാകും, ഇത് നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ ദോഷം ചെയ്യും.
ഇതിന് പുറമേ മിക്ക മാംസത്തോടൊപ്പവും മുട്ട കഴിക്കാറുണ്ടെങ്കിലും, മുയലിന്റെ മാംസത്തോടൊപ്പം മുട്ട കഴിച്ചാൽ വയറിളക്കം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. അതുപോലെ ചെറുനാരങ്ങയും മുട്ടയും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് ദോഷം ചെയ്യും. പാലും മുട്ടയും അതുപോലെ തന്നെ ഒഴിവാക്കേണ്ട കോമ്പിനേഷനുകളിൽ ഒന്നാണ്.
മുട്ടയോടൊപ്പം കഴിക്കുമ്പോൾ വിഷബാധയുണ്ടാക്കുകയും ഗ്യാസ്ട്രിക് അറ്റാക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന ഒരു തരം പഴമാണ് പെർസിമോൺ. ഇത് പക്ഷേ നമ്മുടെ നാട്ടിൽ അത്ര സാധാരണമല്ല. കൂടാതെ പഴ വർഗങ്ങളിൽ തണ്ണിമത്തൻ അടക്കമുള്ളവയും ഒഴിവാക്കുന്നത് നന്നാവും. ചീസ് പോലെയുള്ളവയും കൂടെ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications