ചോറിനോട് നോ പറയാം, തടി കുറയ്ക്കാൻ ഇനി വേറൊന്നും അന്വേഷിക്കേണ്ട; ഇവ മാത്രം കഴിച്ചാൽ മതി..!
ഭക്ഷണകാര്യത്തിൽ നമ്മൾ മലയാളികൾ അൽപ്പം ഉദാസീനത പുലർത്തുന്ന ആളുകളാണ് എന്ന് പറഞ്ഞാൽ അതൊരിക്കലും തെറ്റാവില്ല. നമുക്ക് ആവശ്യത്തിന് വിദ്യാഭ്യാസവും അതിലും അധികം ലോക വിവരവും ഒക്കെ ഉണ്ടെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഭക്ഷണ കാര്യത്തിൽ നമ്മുടെ വകതിരിവ് വട്ട പൂജ്യം ആണെന്ന് തന്നെ പറയേണ്ടി വരും. അതിന് കൃത്യമായ കാരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്. ഓരോ പഠനങ്ങൾ ആയും റിപ്പോർട്ടുകൾ ആയുമൊക്കെ.
പ്രധാനമായും കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ വലിയ തോതിൽ ഉയരുന്നത് ഈ മോശം ഭക്ഷണ ശീലങ്ങൾ കൊണ്ട് തന്നെയാണ്. പൊതുവെ നാം എപ്പോഴും നോൺ വെജ്, ചോറ് എന്നിവയ്ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നവരാണ്. ഇവ രണ്ടും നമ്മൾ മിതമായി കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. എന്നാൽ അളവിൽ കവിഞ്ഞാൽ, അസമയത്ത് കഴിച്ചാൽ ഒക്കെ ഇവ ദോഷകരമായി നമ്മുടെ ശരീരത്തെ ബാധിക്കും.

ചോറ് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ് എന്നത് അറിയാഞ്ഞിട്ടല്ല. അതിന് ഒരുപാട് ദോഷഫലങ്ങൾ ഉള്ളതിനാലാണ് അളവ് കുറയ്ക്കാൻ പല ഡോക്‌ടർമാരും ആവശ്യപ്പെടുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഉറപ്പായും സാധാരണ വെള്ളച്ചോറ് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇവർക്ക് ചോറില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് എങ്കിൽ അവർ ഒട്ടും വിഷമിക്കേണ്ടതില്ല.
അവർക്ക് ധൈര്യമായി കഴിക്കാൻ കഴിയുന്ന ചില ചോറുകൾ നമ്മുടെ നാട്ടില സുലഭമായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം അരിയുടെ ഗുണങ്ങൾ ആസ്വദിക്കാനും കഴിയും. ഏതൊക്കെയാണ് അവയെന്നും ഗുണങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ബാർണിയാർഡ് മില്ലറ്റ്: ഗ്ലൂറ്റൻ രഹിതവും നാരുകളാൽ സമ്പന്നവുമായഒരു ധാന്യമാണ് ഇത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. ഇതിലെ ഉയർന്ന നാരുകൾ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണകരമാണ്. പോഷകസമൃദ്ധമായ ഈ ധാന്യം മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥ നിലനിർത്താനും ഉതകുന്നതാണ്.
മട്ട അരി: മട്ട അല്ലെങ്കിൽ കേരള ചുവന്ന അരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയ്ക്കുന്നതിനും സ്ഥിരമായ ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പോഷകസമൃദ്ധമായ ഈ അരിയിൽ ശരീരഭാരം തടയാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂടുതലായി ഉൾപ്പെട്ടിട്ടുണ്ട്.
ബ്രൗൺ റൈസ്: ഡയറ്ററി ഫൈബറും മെറ്റബോളിസം വർധിപ്പിക്കുന്ന ഗുണങ്ങളും അടങ്ങിയ ബ്രൗൺ റൈസിലേക്ക് മാറുന്നത് നല്ല തീരുമാനം ആയിരിക്കും. ഉയർന്ന നാരുകളുടെ അളവ് ദഹനത്തെ നിയന്ത്രിക്കാനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇതും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നന്നാവും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications