Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂ ടീ കണ്ടാൽ ആരും കുടിച്ചുപോവും; ഭംഗി മാത്രമല്ല എണ്ണമറ്റ ഗുണങ്ങളും സ്വന്തം! എന്തൊക്കെ എന്നറിയണ്ടേ?

ഒരു ദിവസം ചായ കുടിച്ചുകൊണ്ട് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അത് കൊണ്ട് ലഭിക്കുന്ന ഉന്മേഷവും ഊർജവും ഒക്കെ എത്ര പറഞ്ഞറിയിച്ചാലും മതിയാവില്ല. പലപ്പോഴും ആളുകൾ ചായ കുടിക്കുന്നതിനെ കളിയാക്കുകയും അത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന് പറയുകയും ചെയ്യുമെങ്കിലും ഇന്ത്യക്കാർ ഭൂരിഭാഗം പേരും ചായ പ്രേമികളാണ്.

അങ്ങനെയുള്ള ആളുകൾ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന കുറച്ച് വെറൈറ്റി ചായകൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഗ്രീൻ എല്ലാവർക്കും അറിയാവുന്നതാണ്, അതുപോലെ തന്നെ പ്രസിദ്ധമായ മറ്റൊന്നാണ് ബ്ലൂ ടീ അഥവാ നീലച്ചായ. സാധാരണയായി ബട്ടർഫ്ലൈ പീ ഫ്ലവർ ടീ എന്നറിയപ്പെടുന്ന ഈ പാനീയം അതിന്റെ ഗുണങ്ങൾ കാരണം ലോകമെമ്പാടും ജനപ്രിയമാണ്.

blueteabenefits

ബ്ലൂ ടീയിൽ ആന്തോസയാനിനുകൾ, ഫ്ലവനോയ്‌ഡുകൾ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു, ഇത് പ്രായമാകൽ, ക്യാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയുടെ സാധ്യത കാര്യമായി തന്നെ കുറയ്ക്കുന്നു.

ബ്ലൂ ടീ കുടിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ

തലച്ചോറിന്റെ ആരോഗ്യം: ഇതിലെ ആന്തോസയാനിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഓർമശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുന്നു. ആൽഷിമേഴ്‌സ്, ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: ഇതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ആർത്രൈറ്റിസ്, ദഹനപ്രശ്‌നങ്ങൾ, വിട്ടുമാറാത്ത വീക്കം എന്നിവ കുറയ്ക്കാൻ ബ്ലൂ ടീ കുടിക്കുന്നത് നമ്മെ സഹായിക്കുന്നു. അതിനാലാണ് ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്.

മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു: ഇതിന് ആഡാപ്റ്റോജനിക് ഗുണങ്ങൾ ഉണ്ട്, ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നമ്മെ അലട്ടുന്ന മറ്റ് പ്രധാന പ്രശ്‌നങ്ങളായ ഉത്കണ്ഠ, ഡിപ്രെഷൻ, ഉറക്കമില്ലായ്‌മ എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.

ചർമ്മത്തിന്റെ ആരോഗ്യം: ഇതിലെ ആന്റിഓക്‌സിഡന്റുകളും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളും ചർമ്മത്തിന് ഗുണം ചെയ്യുന്നു. ചുളിവുകൾ, പ്രായമാകലിന്റെ ലക്ഷണങ്ങൾ, ചർമ്മത്തിന്റെ വരൾച്ച എന്നിവ കുറയ്ക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും ഈ പാനീയം വളരെയധികം സഹായിക്കും.

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ തന്നെ പതിവായി ബ്ലൂ ടീ കുടിക്കുന്നതിലൂടെ മുടികൊഴിച്ചിൽ, നര, താരൻ എന്നിവ കുറയ്ക്കുന്നു. മുടിക്ക് ശക്തിയും തിളക്കവും നൽകുന്നു.

ദഹനത്തിനും നല്ലത്: ഈ പാനീയം ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, വയറിന്റെ അസ്വസ്ഥത, മലബന്ധം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വയറിലെ ബാക്റ്റീരിയകളെ നിയന്ത്രിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ബ്ലൂ ടീയിലെ ഫ്ലവനോയ്ഡുകൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധ ശക്തി വർധിപ്പിക്കും: ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. സാധാരണ ജലദോഷം, പനി, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ ഈ പാനീയം നമ്മെ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഇത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അടിഞ്ഞുകൂടിയ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാൻ ഉപകരിക്കുകയും ചെയ്യും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+