ആദ്യം കയ്ക്കും പിന്നെ മധുരിക്കും..; നെല്ലിക്ക ചില്ലറക്കാരനല്ല, ഇതുണ്ടെങ്കിൽ ഹൃദയത്തിന് വേറൊന്നും വേണ്ട!
എല്ലാവരും ഇന്നത്തെ കാലത്ത് ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവർ തന്നെയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർ. അതിനായി ജിമ്മുകളിൽ കയറി സമയം ഒരുപാട് ചിലവഴിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും അധികവും. കൃത്യമായ വ്യായാമം എപ്പോഴും നിങ്ങളുടെ ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നത് ശരിയാണ്. അതിലൂടെ നിങ്ങളുടെ മൊത്തം ശരീരത്തിന് ഉണർവ് ഉണ്ടാവുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
എന്നാൽ അതുകൊണ്ട് മാത്രം എല്ലാം ആയി എന്ന് കരുതുന്നതിൽ അർത്ഥമില്ല. വ്യായാമത്തിന് ഒപ്പം തന്നെ ഭക്ഷണ രീതികളും ജീവിതശൈലിയും ഹൃദയത്തിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. അത്തരത്തിൽ നിങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് നെല്ലിക്ക. നമ്മുടെ നാട്ടിൽ അത്രയേറെ സുലഭമായി ലഭിക്കുന്ന നെല്ലിക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും ഞെട്ടിപ്പോകും.

നെല്ലിക്കയും ഹൃദയാരോഗ്യവും
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഇന്ത്യൻ നെല്ലിക്ക. നെല്ലിക്കയുടെ ഗുണങ്ങൾ സമീപകാല ഗവേഷണങ്ങൾ പലപ്പോഴും എടുത്തുകാണിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമായ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ഈ ഭക്ഷ്യവസ്‌തു. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നെല്ലിക്ക സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നതിൽ നെല്ലിക്കയുടെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം നിർണായക പങ്ക് വഹിക്കുന്നു. ഈ സമ്മർദ്ദം വിവിധ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നായിരുന്നു. ഓക്‌സിഡേറ്റീവ് നഷ്‌ടങ്ങൾ കുറയ്ക്കുന്നതിലൂടെ, നെല്ലിക്ക മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇതിൽ എന്തൊക്കെയാണ് അടങ്ങിയത്?
ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുന്ന പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. ഇതിൽ വിറ്റാമിൻ സി, പോളിഫെനോൾസ്, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ആരോഗ്യകരമായ ഹൃദയത്തിന് പ്രധാനമാണ്.
ഗവേഷണത്തിൽ കണ്ടെത്തിയത് എന്തൊക്കെ?
നെല്ലിക്ക പതിവായി കഴിക്കുന്നത് ലിപിഡ് പ്രൊഫൈലുകളിൽ ഗണ്യമായ പുരോഗതിക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നതിന് ഈ സന്തുലിതാവസ്ഥ നിർണായകമാണ്.
എങ്ങനെ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്താം?
നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് വളരെ ലളിതമായ കാര്യമാണ്. ഇത് പച്ചയ്ക്ക് കഴിക്കാം, ഏറ്റവും നല്ലത് അങ്ങനെ കഴിക്കുന്നത് തന്നെയാവും. ഇനി അതല്ല ജ്യൂസായോ പൊടിച്ച രൂപത്തിലോ കഴിക്കാം. പലരും ഇത് സ്മൂത്തികളിൽ ചേർക്കുന്നു അല്ലെങ്കിൽ വിഭവങ്ങളിൽ സാലഡ് പോലെയുള്ളവയിൽ ചേർക്കുകയും ചെയ്യുന്നു. ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ഫലപ്രദമായി സഹായിക്കും, അതിപ്പോൾ ഏത് രൂപത്തിൽ ആയാലും.
നെല്ലിക്ക; നല്ലൊരു ഹൃദയസംരക്ഷണി
മൊത്തത്തിൽ, പോഷകസമൃദ്ധമായതിനാൽ നെല്ലിക്ക ഹൃദയാരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നതാണ് എന്നതിൽ യാതൊരു തർക്കവുമില്ല. ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനുമുള്ള ഇതിന്റെ കഴിവ് ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ വിലപ്പെട്ട ഒരു കൂട്ടിച്ചേർക്കലായി മാറ്റുന്നു എന്നതാണ് പ്രധാന കാര്യം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications