കർക്കിടക കഞ്ഞി ഒഴിവാക്കല്ലേ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോവും, എങ്ങനെ തയ്യാറാക്കാം?
കർക്കിടക മാസം ആരംഭിച്ചു കഴിഞ്ഞു, ഇന്ന് രണ്ടാം ദിനമാണ്. എല്ലാവർക്കും അറിയുന്നത് പോലെ കേരളത്തിലെ കർക്കിടക മാസം ആത്മീയതയുടെയും ആരോഗ്യ പരിപാലനത്തിന്റെയും സവിശേഷമായ ഒത്തുചേരലാണ്. രാമായണ മാസം എന്ന് കൂടി പൊതുവേ ഈ കാലഘട്ടം അറിയപ്പെടാറുണ്ട്. എന്നാൽ അതിലുപരി ഇത് പഞ്ഞമാസമാണ്. പണ്ട് കാലത്ത് ഭക്ഷണങ്ങൾ വളരെ കുറച്ചു മാത്രം കിട്ടിയിരുന്ന മാസമെന്ന് അർത്ഥം.
എങ്കിലും നമ്മുടെ പൂർവികർ ഇതിനെ ശരീരം പുഷ്‌ടിപ്പെടുത്താനുള്ള അവസരമായാണ് കണ്ടത്. അങ്ങനെ സവിശേഷമായ കർക്കിടക മാസ കൂട്ടുകൾ ഓരോന്നായി പിറന്നു വീണു. അതിലെ ഏറ്റവും നിർണായകമായ, പ്രധാനപ്പെട്ട ഒന്നാണ് കർക്കിടക കഞ്ഞി. ഒട്ടേറെ ഗുണങ്ങൾ അടങ്ങിയ, പോഷകങ്ങളാൽ സമ്പന്നമായ ഈ കഞ്ഞി കുടിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്.

കർക്കിടക മാസത്തിൽ ദഹനശക്തി കുറയുമെന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. ധാരാളം ഔഷധസസ്യങ്ങളുള്ള കർക്കിടക കഞ്ഞി (ഔഷധക്കഞ്ഞി) നമ്മുടെ ദഹനം വർധിപ്പിക്കുന്നതിനും വാതം, പിത്തം, കഫം എന്നീ മൂന്ന് പ്രധാന ദോഷങ്ങളെ സന്തുലിതമാക്കുന്നതിനും മികച്ചതായാണ് പഴമക്കാർ പറയുന്നത്. എന്തൊക്കെയാണ് ഈ കഞ്ഞിയുടെ ഗുണങ്ങളെന്നും എങ്ങനെയാണ് അത് തയ്യാറാക്കേണ്ടതെന്നും നോക്കാം.
എന്താണ് കർക്കിട കഞ്ഞി?
കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പണ്ട് മുതൽക്കേ തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ സമയം കഞ്ഞി കുടിക്കാനായി പണ്ടുള്ളവർ തിരഞ്ഞെടുത്തത്. .ഞവര അരിയാണ് ഇതിൽ പ്രധാനപെട്ട വസ്‌തു. ജീരകം, തിരുതാളി, ഉഴിഞ്ഞി, ബല, അതിബല, ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ, കക്കൻ കായ എന്നിവ ഇതിൽ ചേർക്കാറുണ്ട്.
എങ്ങനെ തയ്യാറാക്കാം?
മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില എന്നിങ്ങനെയുള്ള കൂട്ടുകൾ സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതച്ചെടുക്കണം. ശേഷം കുറുന്തോട്ടിയുടെ വേര് ചേർക്കണം. ഉലുവ, ആശാളി എന്നിവ പൊടിച്ചു ഇതിലേക്ക് ചേർക്കണം. കക്കുംകായ പരിപ്പ്, ചെറുപയർ പൊടിച്ചത് എന്നിവയും ചേർക്കണം.
മേൽപറഞ്ഞ മരുന്നുകൾ എല്ലാം കൂടി 30ഗ്രാം അല്ലെങ്കിൽ 60 ഗ്രാം ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുകയാണ് വേണ്ടത്. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇതിനോടൊപ്പം ചേർക്കാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാവുന്നതാണ്. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്തും കഴിക്കാം.
മരുന്ന് കഞ്ഞി രാത്രിയിൽ ഒരു നേരമെങ്കിലും കഴിക്കണമെന്നാണ് പറയുന്നത്. കിഴി ഒരു ദിവസം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാൻ പാടില്ല. . മുരിങ്ങയില, മത്സ്യ മാംസാദികൾ എന്നിവ ഇക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. കറികളിൽ ചേന, ചേമ്പ് തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തുന്നതും നല്ല രീതിയിൽ ഗുണം ചെയ്യും.
സാധാരണഗതിയിൽ ഒരു മാസം തുടർച്ചയായി കർക്കിടക കഞ്ഞി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യും. എങ്കിലും ചിലർ ആവശ്യാനുസരണം 10, 20, 30, അല്ലെങ്കിൽ 40 ദിവസത്തേക്ക് ഇത് ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ഉദരത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ ഇത് നമ്മെ വളരെയധികം സഹായിക്കുന്നു.
കർക്കിടകത്തിൽ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ഈ സമയത്ത് ശരീരത്തിൽ ഔഷധ എണ്ണ (തൈലം) പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് വളരെ ഉത്തമമാണ്. ഇതിനായി ധന്വന്തരം കുഴമ്പു ഉപയോഗിക്കുന്നത് നന്നാവും. കൂടാതെ ഈ സമയത്ത് വാതരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്, അതിനാൽ കഠിനമായ വ്യായാമം ഒഴിവാക്കി യോഗ, പ്രാണായാമം, ധ്യാനം എന്നിവയ്ക്ക് സമയം കണ്ടെത്തുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications