കളിയാക്കലുകൾക്ക് വിട, തടി പെട്ടെന്ന് കൂട്ടാം..! ചികിത്സയും മരുന്നും ഒന്നും വേണ്ട, ഈ ഭക്ഷണങ്ങൾ മാത്രം മതി
ശരീരത്തിന് ഏതൊരു വിധത്തിലുള്ള മാറ്റവും നമ്മെ മാനസികമായി സ്വാധീനിക്കുന്നു എന്നത് ഒരു പരിധിവരെ സത്യമാണ്. ചിലരെ അപ്രതീക്ഷിതമായ മാറ്റങ്ങൾ വലിയ ആധിയിലേക്കും സമ്മർദ്ദത്തിലേക്കും ഒക്കെ തള്ളിവിട്ടേക്കാം. അങ്ങനെ നോക്കുമ്പോൾ ശരീരത്തിന്റെ ചെറിയ മാറ്റങ്ങൾ പോലും ഒരുപാട് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കാലം കഴിയുന്തോറും അതൊരു ബുദ്ധിമുട്ടായി മാറുകയും വല്ലാതെ നിങ്ങളെ തളർത്തുകയും ചെയ്യും.
ചിലർക്ക് അമിതവണ്ണം പോലെയുള്ള അവസ്ഥകളാണ് പ്രശ്‌നമെങ്കിൽ മറ്റ് ചിലർക്ക് ഒട്ടും വണ്ണം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. അവരെ സംബന്ധിച്ച് എങ്ങനെ എങ്കിലും കൊറച്ചു ഭക്ഷണം കഴിച്ചു തടി വയ്ക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാത്ത രീതികൾ മറ്റ് അപകടങ്ങളാവും ക്ഷണിച്ചു വരുത്തുക. അതിനാൽ തന്നെ ഡയറ്റ് പോലെയുള്ളവ സ്വീകരിക്കുമ്പോൾ വിദഗ്‌ധ ഉപദേശം തേടുന്നത് വളരെ നല്ലതായിരിക്കും.

പറഞ്ഞുവന്നത് മെലിഞ്ഞ ശരീരം ഉള്ളവർക്ക് തടിക്കുക എന്ന കാര്യത്തെ കുറിച്ചാണ്. ഇത് പലരും ഒരു ഹിമാലയൻ ടാസ്‌ക് ആയിട്ടാണ് പൊതുവെ കാണുന്നത്. വീടുകളിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾക്ക് ഇക്കൂട്ടർ വിധേയമാവാറുണ്ട്. ഇനി നിങ്ങൾക്കും അത്തരത്തിൽ തടി കൂട്ടണം എന്നുണ്ടെങ്കിൽ പ്രധാനമായും വേണ്ടത് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് എന്നതാണ്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.
അവക്കാഡോ: നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ. ആള് വിദേശി ആണെങ്കിലും എല്ലാത്തിനും ഇത് നല്ലൊരു മാർഗമാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. കൂടാതെ ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവയും ഇതിലുണ്ട്. ഇത് ശരീര ഭാരം കൂട്ടാൻ സഹായിക്കുന്നു.
നട്‌സ്: ദിവസവും നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒരുപാടുണ്ട്. ബദാം, പിസ്‌ത, കശുവണ്ടി, വാൾനട്ട്, ഹസൽനട്ട് എന്നിവ ഉൾപ്പെടെ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കും. മാത്രമല്ല നാരുകളുടെ ഉറവിടമാണ് നട്‌സ്. നാരുകൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു, ഒപ്പം ഭാരം പ്രകൃതിദത്തമായി വർധിക്കാനും സഹായിക്കുന്നു.
ചീസ്: ധാരാളം കലോറി ലഭിക്കുന്ന ഭക്ഷണമാണ് ചീസ്, കൂടാതെ അതിന്റെ രുചിയും എല്ലാവർക്കും ഇഷ്‌ടമായിരിക്കും. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഈ ഭക്ഷണം. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ള വിഭാഗം. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ഉത്തമമാണ്.
ചോറ്: പെട്ടെന്ന് തന്നെ വണ്ണം വയ്ക്കാൻ സഹയിക്കുന്ന ഒന്നാണ് ചോറ്. ഇതിൽ ധാരാളമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, നല്ല ഊർജ സ്രോതസ് ആണിത്. മാത്രമല്ല ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം, അയേണ്‍, ബി വൈറ്റമിനുകള്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും ചോറിൽ അടങ്ങിയിട്ടുണ്ട്.
പാൽ: നമുക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാവുന്ന സമീകൃതാഹാരമാണ് പാൽ. ആവശ്യ പോഷകങ്ങളാൽ സമ്പന്നമായ പാൽ ഒട്ടേറെ ഗുണങ്ങളുള്ള പാനീയമാണ്. ഊർജ്ജത്തിന്റെ കാലവറയായതിനാൽ തന്നെ ശരീരത്തിന് വേണ്ട ഊർജ്ജവും പാലിൽ നിന്ന് ലഭിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും സഹായിക്കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications