Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാതലിനൊപ്പം മുട്ട കഴിക്കുന്നവരാണോ നിങ്ങൾ? ദിവസവും കഴിച്ചാൽ ഗുണങ്ങൾ ഒട്ടേറെ, ഇക്കാര്യം അറിയണം

ഭക്ഷണം എന്നത് ഓരോ മനുഷ്യ ജീവന്റെയും നില നിൽപ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ നമ്മൾ എപ്പോഴും ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. നേരത്തെ തന്നെ ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തിയാൽ പ്രായമേറുമ്പോൾ വരാൻ സാധ്യതയുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾ നമുക്ക് ഒഴിവാക്കാവുന്നതാണ്. ഇക്കാര്യത്തിൽ ചെറുപ്പക്കാർ തന്നെ കാര്യമായ ശ്രദ്ധ വയ്‌ക്കേണ്ടത്.

ജീവിതശൈലി രോഗങ്ങൾ കുതിച്ചുയരുന്ന ഈ കാലത്ത് പ്രത്യേകിച്ചും ഭക്ഷണത്തിൽ മിതത്വം പാലിക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. അങ്ങനെയെങ്കിൽ ഭയം കൂടാതെ നിങ്ങൾക്ക് ഭാവിയെ നോക്കി കാണാം. സ്ഥിരമായി നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് വിവിധ രോഗങ്ങൾ വരുന്നതിന്റെ വാർത്തകൾ പതിവായി സാഹചര്യത്തിൽ എന്തായാലും ഭക്ഷണത്തിൽ നാം ശ്രദ്ധ പുലർത്തണം.

eggeating

ഒരു പോസിറ്റീവ് ആയിട്ടുള്ള മാറ്റം എന്തെന്നാൽ ഇന്നത്തെ കാലത്ത് വ്യായാമം ചെയ്യുന്ന യുവാക്കളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട് എന്നതാണ്. അത് ആരോഗ്യത്തോടുള്ള ശ്രദ്ധയെ സൂചിപ്പിക്കുന്നതാണ്. എങ്കിലും റെഡ് മീറ്റ്, പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം എന്നിവയൊക്കെ ഒരു പരിധിവരെ നമ്മെ രോഗികളാക്കാൻ കാരണമാവും. ഇതിൽ ഭക്ഷണമല്ലെങ്കിൽ കൂടി മദ്യപാനം, പുകവലി എന്നിവയൊക്കെ കൂടി ചേർക്കാവുന്നതാണ്.

എന്നാൽ ഈ പട്ടികയിലേക്ക് അറിയാതെ ചിലർ കൊണ്ടുപോയി പെടുത്തുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് മുട്ട. വളരേയേറെ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് മുട്ട. അതിനാൽ തന്നെ മുട്ട കഴിക്കുന്നത് നമുക്ക് നല്ലതാണു. ദിവസം ഒന്നോ രണ്ടോ എന്ന നിലയിൽ പരിമിതപ്പെടുത്തുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. അമിതമായാൽ ഇത് ദോഷം ചെയ്യും. മുട്ടയുടെ ചില സുപ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥമാണ് മുട്ട, ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും പോഷകങ്ങൾ കിട്ടുക എന്നത് ചെറിയ കാര്യമല്ല. കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ നിന്ന് ധാരാളമായി ലഭിക്കുകയും ചെയ്യും.

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ കൂടുതലായുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. മാത്രമല്ല നമുക്ക് ഏറ്റവും ആവശ്യമായുള്ള ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് മുട്ട. അതിനാല്‍ ഇത് പതിവായി കഴിക്കാവുന്നതാണ്.

നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട എന്ന ഭക്ഷണ പദാർത്ഥം. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. എങ്കിലും ഈ കാര്യത്തിനാണെങ്കിലും എണ്ണം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.

കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ കേന്ദ്രമാണ് മുട്ട. അതിനാല്‍ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാവും. മാത്രമല്ല വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. അതുവഴി ചർമ്മരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഇതിന് നല്ലത്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+