Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ല് മുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം എന്നല്ലേ!! ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലിന് ഗുണം, എന്തൊക്കെ?

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എല്ലുകൾ നല്ലപടി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വൈവിധ്യമാർന്ന സൂപ്പർഫുഡുകൾ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അസ്ഥികളുടെ ശക്തിക്ക് അത്യന്താപേക്ഷിതമായ കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് നാം കൂടുതലായി കഴിക്കേണ്ടത്.

പലരും ബാഹ്യസൗന്ദര്യത്തിനും മറ്റ് കാര്യങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ മറന്നുപോവുകയാണ് അസ്ഥികളുടെ ആരോഗ്യം. മുൻ കാലങ്ങളിൽ എന്ന പോലെ അത്ര മെച്ചപ്പെട്ട ഭക്ഷണ രീതികളോ ജീവിതശൈലിയോ ഒന്നുമല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നു എന്നതാണ് വാസ്‌തവം.

bonehealthissues

അങ്ങനെ നോക്കുമ്പോൾ നാം ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തണം. ഉദാഹരണത്തിന് നിങ്ങൾ ഒരു സസ്യഭുക്ക് ആണെങ്കിൽ ആവശ്യമായ കാൽസ്യം പോലെയുള്ളവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. അതുപോലെ വിവിധ തരത്തിലുള്ള വിറ്റാമിനുകൾ, മൂലകങ്ങൾ എന്നിവയുടെ അഭാവങ്ങൾ അസ്ഥികളെ ബാധിക്കും. ഇത് തടയാനായി എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നാണ് നാം നോക്കേണ്ടത്.

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ: പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ അവ സഹായിക്കുന്നു. ലാക്ടോസ് അസഹിഷ്‌ണുത ഉള്ളവർക്ക്, എള്ള്, ബദാം എന്നിവ നല്ലൊരു ബദലാണ്. ഇവയോ പാലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി നിങ്ങൾക്ക് നല്ല അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ: അസ്ഥികളുടെ രൂപീകരണത്തിന് മഗ്നീഷ്യം നിർണായകമാണ്. ചീര, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ അസ്ഥികൾ നിലനിർത്താൻ സഹായിക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ എങ്കിലും ഇവ കഴിക്കാൻ ശ്രമിക്കണം.

വിറ്റാമിൻ ഡി: എല്ലാവർക്കും അറിയാവുന്നത് പോലെ വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. സൂര്യപ്രകാശം പ്രകൃതിദത്തമായ ഒരു ഉറവിടമാണ്, എന്നാൽ പോഷകസമൃദ്ധമായ ധാന്യങ്ങൾ, കൂൺ പോലുള്ള ഭക്ഷണങ്ങളും ഈ പോഷകം നൽകുന്നു. പതിവായി സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കും.

പ്രോട്ടീൻ: പലർക്കും അറിയില്ലെങ്കിലും അസ്ഥികളുടെ നന്നാക്കലിനും വളർച്ചയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. ഇന്ത്യൻ പാചകരീതിയിൽ പയറും കടലയും പ്രോട്ടീൻ സമ്പുഷ്‌ടമായ ഓപ്ഷനുകളാണ്. അവ പേശികളുടെ അളവ് നിലനിർത്തുന്നു, ഇത് അസ്ഥികളെ സംരക്ഷിക്കുന്നു. അതിനാൽ ഇവ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

ഒമേഗ-3 ഫാറ്റി ആസിഡുകൾ: സാധാരണയായി ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കുകയും അസ്ഥികളുടെ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചണവിത്തുകളും വാൽനട്ടും ഒമേഗ-3 യുടെ നല്ല ഉറവിടങ്ങളാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നിങ്ങളുടെ അസ്ഥികൾക്ക് ഗുണം ചെയ്യും. ഇവ മറ്റ് ഗുണങ്ങൾ നൽകുകയും നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യും.

ഈ സൂപ്പർഫുഡുകൾ ഉൾപ്പെടുത്തിയാൽ

ഈ സൂപ്പർഫുഡുകൾ അടങ്ങിയ സമീകൃതാഹാരം അസ്ഥികളെ ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കും എന്നതാണ് പ്രത്യേകത. പതിവ് വ്യായാമം അസ്ഥികളുടെ സാന്ദ്രതയും ശക്തിയും മെച്ചപ്പെടുത്തുന്നതിലൂടെ ഭക്ഷണക്രമീകരണ ശ്രമങ്ങളെ കൂടുതൽ സഹായിക്കുന്നു. അതിനാൽ ഭക്ഷണത്തോടൊപ്പം മതിയായ വ്യായാമവും കൂടി ജീവിതചര്യയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+