തൈറോയ്‌ഡ് കൊണ്ട് ബുദ്ധിമുട്ടുകയാണോ? ഭക്ഷണത്തിൽ ശ്രദ്ധ വേണം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇവ
ഇപ്പോഴത്തെ കാലത്ത് കൂടുതൽ പേർ ബുദ്ധിമുട്ടുന്നത് പലവിധ ജീവിത ശൈലീ രോഗങ്ങൾ മൂലമാണ്. അവയിൽ പലതും ഒരു രണ്ട് പതിറ്റാണ്ട് വരെ വളരെ വിരളമായി മാത്രം പറഞ്ഞുകേട്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അവയൊക്കെ വ്യാപകമായി മാറിയിരിക്കുകയാണ്. മാറിയ ജീവിതരീതികളും അതുപോലെ തന്നെയുള്ള മാറാത്ത ശീലങ്ങളും ഒക്കെയാണ് ഇതിന് കാരണമാവുന്നത്. ഇത് ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമാവുന്നുണ്ട്.
അത്തരത്തിൽ പലയിടത്തും വ്യാപകമായ അസുഖമാണ് തൈറോയ്‌ഡ്. ഇത് ശരീരത്തിലെ ഒരു ഗ്രന്ഥിയാണ് എന്നത് എല്ലാവർക്കും അറിയുന്നതായിരിക്കും. കൃത്യമായി പറഞ്ഞാൽ കഴുത്തിന്റെ മുൻഭാഗത്തുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്‌ഡ്. ഇത് ഉപാപചയം, ഹൃദയമിടിപ്പ്, ശരീര താപനില, വളർച്ച, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹോർമോണുകൾ ഇതാണ് ഉത്പാദിപ്പിക്കുന്നത്.

തൈറോയ്‌ഡ് രോഗം ഉണ്ടാകുന്നത് ഗ്രന്ഥിയുടെ പ്രവർത്തനത്തെയോ ഘടനയെയോ ബാധിക്കുമ്പോഴാണ്. ഇത് അമിതമായി പ്രവർത്തിക്കുന്ന (ഹൈപ്പർതൈറോയിഡിസം) അല്ലെങ്കിൽ അണ്ടർ ആക്റ്റീവ് (ഹൈപ്പോതൈറോയിഡിസം) തൈറോയിഡിലേക്ക് എന്നിവയിലേക്ക് നയിക്കുന്നു, കഴിവതും ചില ഭക്ഷണങ്ങൾ ഈ സമയത്ത് നിങ്ങൾ ഒഴിവാക്കണം, ചിലത് കഴിക്കുകയും വേണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ
പ്രോസസ്‌ഡ് ഫുഡ്: ശരീരത്തിലെ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസും ഒക്കെ ഗണ്യമായ രീതിയിൽ വര്‍ധിപ്പിക്കുന്ന അള്‍ട്രാ-പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയ്‌ഡിസമുള്ളവര്‍ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. പേക്ക് ചെയ്‌ത പൊട്ടറ്റോ ചിപ്‌സ് പോലുള്ള സ്‌നാക്കുകള്‍, സോഡ, മധുരപാനീയങ്ങള്‍, മധുരം ചേര്‍ന്ന സിറിയലുകൾ എന്നിങ്ങനെ കഴിവതും ഇത്തരം ഭക്ഷണങ്ങൾ പാടേ വർജിക്കുന്നത് ആണ് ഇവർക്ക് ഉത്തമം.
ഗ്ലൂട്ടൻ അടങ്ങിയ ധാന്യങ്ങൾ: ഗോതമ്പ്, ബാര്‍ലി, ട്രിറ്റികേല്‍, റൈ എന്നിവയില്‍ കാണപ്പെടുന്ന ഒരു കൂട്ടം പ്രോട്ടീനുകളാണ് ഗ്ലൂട്ടന്‍ എന്ന പേരിൽ അറിയപ്പെടുന്നത്. സീലിയാക് രോഗമുള്ളവര്‍ ഗ്ലൂട്ടന്‍ ഭക്ഷണം കഴിച്ചാല്‍ ഓട്ടോഇമ്മ്യൂണ്‍ പ്രതികരണം ട്രിഗര്‍ ചെയ്യപ്പെടുകയും ദഹനനാളിക്ക് ക്ഷതമുണ്ടാവുകയും അത് പപിന്നീട് കാര്യമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയും ഒക്കെ ചെയ്യും.
കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ
ബെറി പഴങ്ങള്‍, ആപ്പിളുകള്‍, പീച്ച്, പിയറുകള്‍, മുന്തിരിങ്ങ, സിട്രസ് പഴങ്ങള്‍, കൈതചക്ക, വാഴപ്പഴം, കാരറ്റ്, ചീര, കൂണ്‍, മധുര കിഴങ്ങ്, ഉരുളകിഴങ്ങ്, പയര്‍, മീന്‍, കക്കയിറച്ചി, മുട്ട, ടര്‍ക്കി, ചിക്കന്‍, ഒലീവ് എണ്ണ, അവോക്കാഡോ എണ്ണ, വെളിച്ചെണ്ണ എന്നിവയൊക്കെ തൈറോയ്‌ഡ് മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ ഒരുതരത്തിലും രോഗത്തെ ഉയർത്താൻ സഹായിക്കുന്നില്ല എന്നതാണ് ആശ്വാസം.
ഇവ മാത്രമല്ല വേറെയും ഭക്ഷണ പദാർത്ഥങ്ങൾ തൈറോയ്‌ഡ് രോഗികൾക്ക് വിശ്വസിച്ചു കഴിക്കാവുന്നതാണ്. അതിൽ പ്രധാനമായും ഫുള്‍ ഫാറ്റ് യോഗര്‍ട്ട്, ബ്രൗണ്‍ റൈസ്, ക്വിനോവ, റോള്‍ഡ് ഓട്‌സ്, ബ്രൗണ്‍ റൈസ് പാസ്‌ത, ആല്‍മണ്ട്, കശുവണ്ടി, മത്തങ്ങ വിത്ത്, പീനട്ട് ബട്ടര്‍ എന്നിവയെല്ലാം ഉൾപ്പെടുന്നു. അതിനാൽ ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നന്നാവും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications