ഗർഭിണികളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ, ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും
സാധാരണയായി ഗർഭിണികൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന ഒന്നാണ് ഭക്ഷണ രീതികൾ. ഈ സമയത്ത് അവർക്കൊപ്പം വയറ്റിലുള്ള കുഞ്ഞിന് കൂടി കൂടുതൽ ഗുണകരമായ ഭക്ഷണങ്ങളാണ് പൊതുവേ അവർ കഴിക്കാറുള്ളത്. അതിൽ വൈവിധ്യപൂർണമായ ഇനങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്, അത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ഗുണകരമാവും. ഈ സമയത്ത് ഭക്ഷണത്തിൽ പരീക്ഷങ്ങൾക്ക് മുതിരരുത്.
പരമാവധി എല്ലാ രീതിയിലും ഗുണം ചെയ്യുന്നതും, ദോഷങ്ങൾ അധികം ഇല്ലാത്തതുമായ ഭക്ഷണങ്ങൾ വേണം നാം കഴിക്കാൻ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പഴങ്ങൾ. ഗർഭകാലത്ത് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഒക്കെയും ശരീരത്തിൽ എത്തുവാൻ പഴങ്ങൾ കഴിക്കുന്നത് നല്ലതാണു. എന്നാൽ എല്ലാ പഴങ്ങളും ഗുണമാവില്ല നൽകുക, ചിലത് ദോഷമായി ഭവിക്കും. ഈ സമയത്ത് സ്ത്രീകൾക്ക് കഴിക്കാൻ ഏറ്റവും നല്ല അഞ്ച് പഴങ്ങൾ ഇതാ.

വാഴപ്പഴം
ഗർഭിണികൾക്ക് കഴിക്കാൻ ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് ഇത്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് ഇത്. കൂടാതെ ഒമേഗ -3, ഒമേഗ -6 തുടങ്ങിയ അവശ്യ ഫാറ്റി ആസിഡുകളും വാഴപ്പഴത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രസവത്തിന് തൊട്ടുമുമ്പുള്ള വേദനയും പ്രസവത്തിന്റെ അപകടസാധ്യതയും, വിഷാദം പോലെയുള്ള ബുദ്ധിമുട്ടുകളും ഒക്കെ കുറയ്ക്കുവാൻ സഹായിക്കുന്നു. കുഞ്ഞിന്റെ ജനന ഭാരം ഉയർത്താനും അനുയോജ്യമാണ് ഇത്.
ഓറഞ്ച്
ഓറഞ്ച് ഉൾപ്പെടയുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിൻ അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും അത്യവശ്യമായ ഘടകമാണ്. ഇരുമ്പ് ആഗിരണം ചെയ്യാനും വിറ്റാമിൻ സി സഹായിക്കുന്നു എന്നത് മറ്റൊരു ഗുണമാണ്. മാത്രമല്ല വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റാണ്, ഇത് ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.
ആപ്പിൾ
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങളാണ്. ചുവന്ന രക്താണുക്കളെ ആരോഗ്യകരമായി നിലനിർത്തുന്ന ബി വിറ്റാമിനുകളും ഇതിലുണ്ട്. കുട്ടിക്കാലത്ത് ആപ്പിൾ സ്ഥിരമായി കഴിക്കുന്നത് അലർജിയുടെയും ആസ്ത്മയുടെയും സാധ്യത കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതിലും ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
കിവി
ഫൈബർ, ഫോളിക് ആസിഡ്, വിറ്റാമിൻ സി-ഇ, പൊട്ടാസ്യം, കരോട്ടിനോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കിവിയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തിന് സഹായകരമാകുന്ന മറ്റ് പല ധാതുക്കളും കിവിയിലുണ്ട് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു. വില അൽപ്പം കൂടുതൽ ആണെങ്കിലും ഗുണങ്ങൾ അതിനെയൊക്കെ മറികടക്കും.
പേരക്ക
ഇതിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഗർഭകാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് പേരക്ക. ഈ സമയത്ത് പേരക്ക കഴിക്കുന്നത് സുരക്ഷിതമാണ്. ഇവ ഗർഭിണികളുടെ പേശികളെ ബലപ്പെടുത്തുവാനും ദഹനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. പേരക്കയിൽ നാരുകൾ സമൃദ്ധമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നത് ഇതിന്റെ ഗുണങ്ങൾ കൂടുന്നു. പേരക്ക വിശപ്പ് വേഗം അകറ്റുന്ന പഴം കൂടിയാണ്.












Click it and Unblock the Notifications