Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിന ഇല ചില്ലറക്കാരൻ ആണെന്ന് കരുതിയോ? ഗുണങ്ങൾ ഞെട്ടിക്കും, തടി കുറയ്ക്കാനും സഹായിക്കുമോ?

നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്താണെന്ന് വച്ചാൽ ജിമ്മുകളുടെയും മറ്റും എണ്ണം കുത്തനെ ഉയരുന്നു എന്നതാണ്. ആളുകൾ ഭൂരിഭാഗവും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ വലിയ ശ്രദ്ധ നൽകുന്ന കാലമാണിതെന്ന് ചുരുക്കം. അത്തരത്തിൽ നമ്മൾ എല്ലാവരും കൂടുതലായി ശ്രദ്ധിക്കുന്നതും ഇനിയങ്ങോട്ട് കാണാൻ പോവുന്നതും ഇത് തന്നെയാണ്. ഡയറ്റിന്റെയും ഭക്ഷണ ക്രമീകരണത്തിന്റെയും കാലമെന്ന് വേണമെങ്കിൽ പറയാം.

ഭക്ഷണ കാര്യത്തിൽ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം നമുക്ക് അത് നല്ല രീതിയിൽ സ്വാധീനിക്കും എന്നത് എപ്പോഴും ഓർക്കണം. പലപ്പോഴും ആളുകൾ ജിമ്മുകളിൽ പോവുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്‌തിട്ടും ശരീരത്തിന് മാറ്റമൊന്നും ഇല്ലെന്നും ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നുമൊക്കെ പരാതി പറയാറുണ്ട്. എന്നാൽ അതിന് പ്രധാനമായ ഒരു കാരണം ഭക്ഷണത്തിൽ കാര്യമായ നല്ല ഘടകങ്ങൾ ചേർക്കാത്തതാണ്.

mintleavesnew

അതും നമ്മുടെ അടുക്കളയിൽ സുലഭമായ വസ്‌തുക്കൾ മാത്രം മതിയാവും ഒരു ശരാശരി യുവാവിന് അവന്റെ ആരോഗ്യം നിലനിർത്താൻ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുതിന അഥവാ മിന്റ് ലീഫ്. ശരിക്കും പറഞ്ഞാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം മാറ്റം വരുത്താൻ കഴിയുന്ന ഒന്നാണിത്. കൂടാതെ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ തന്നെ വളർത്തിയെടുക്കാൻ എളുപ്പത്തിൽ കഴിയുകയും ചെയ്യും. അറിയാം ഇതിന്റെ ഗുണങ്ങൾ.

ദഹനത്തിന് സഹായിക്കും: പുതിനയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. ദഹന എൻസൈമുകൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുന്നതിനും ഇവ സഹായിക്കും. വയറു വീർക്കൽ, ദഹനക്കേട് അല്ലെങ്കിൽ വയറുവേദന അനുഭവപ്പെടുകയാണെങ്കിൽ, പുതിന മികച്ചൊരു പരിഹാരമാണ്.

ജലദോഷം അകറ്റുന്നു: മെന്തോൾ എന്ന രാസവസ്‌തു പുതിനയിലയിൽ കാണപ്പെടുന്നു. ശ്വസനം എളുപ്പമാവുകയും മൂക്കിലെ ഭാഗങ്ങൾ സുഖപ്പെടുകയും ചെയ്യാൻ ഇത് നമ്മെ സഹായിക്കും. പ്രത്യേകിച്ച് ജലദോഷം, ചുമ അല്ലെങ്കിൽ സൈനസുകൾ അടഞ്ഞുപോവുന്ന ഘട്ടത്തിൽ. പുതിനയിലയിൽ നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെയോ പുതിന ചേർത്ത ചായ കുടിക്കുന്നതിലൂടെയോ അത് സുഖപ്പെടും.

ചർമ്മത്തിന് ഗുണം: മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥത ഉള്ളവർക്ക്, പുതിനയുടെ തണുപ്പിക്കൽ ഗുണങ്ങൾ നല്ല രീതിയിൽ സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ്, ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും. കൂടാതെ അവ സ്വാഭാവികമായും വീക്കം കുറയ്ക്കുകയും ചർമ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കും: പുതിന ഇലകളിൽ കലോറി കുറവാണ്, എങ്കിലും നാരുകൾ കൂടുതലാണ്, ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും നിങ്ങളെ സഹായിക്കും. ദഹനത്തെ സഹായിക്കുകയും കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ, സമീകൃതാഹാരവും പതിവ് വ്യായാമവും ചേർന്ന് ശരീരഭാരം ചേരുമ്പോൾ അവിടെ പുതിന കൂടിയുണ്ടെങ്കിൽ ഫലം വേഗത്തിലാകും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+