യൂറിക് ആസിഡ് കാരണം പൊറുതിമുട്ടിയോ? പ്രഭാതഭക്ഷണം ഒന്ന് മാറ്റി നോക്കാം, ഈ കോമ്പിനേഷൻ പരീക്ഷിക്കൂ
ജീവിതശൈലി രോഗങ്ങൾ കാരണം പൊറുതിമുട്ടുന്ന ഒരു തലമുറയാണ് നമ്മുടേത്. പണ്ട് കാലത്ത് അപൂർവമായിരുന്നു രോഗങ്ങളും ശാരീരിക അവസ്ഥകളും ഒക്കെ ഇപ്പോൾ ഏത് പ്രായക്കാർക്കും വരാവുന്ന നിലയിലേക്ക് മാറി കഴിഞ്ഞു. ഭക്ഷണ രീതിയും വ്യായാമത്തിൽ വന്നിരിക്കുന്ന കുറവുകളും ഒക്കെ ഇതിനൊരു വലിയ കാരണമായി മാറിയെന്ന് വേണം വിലയിരുത്താൻ.
ഇപ്പോഴത്തെ കാലത്തെ ജോലികളും ഇതിലൊരു പ്രധാന പങ്കുവഹിക്കുനുണ്ട്. വീട്ടിൽ ഇരുന്നുള്ള ജോലികൾ ചെയ്യുന്നവർക്ക് ആയാലും അധികം കായിക അധ്വാനം ഇല്ലാത്ത പണികൾ നോക്കുന്നവർക്ക് ആയാലും ഇത്തരം രോഗങ്ങൾ കൂടി വരികയാണ്. ഇനി ഇതൊക്കെ ഉണ്ടായിട്ടും ചില ഭക്ഷണങ്ങളിലൂടെ നമ്മെ ബാധിക്കുന്ന ചില ബുദ്ധിമുട്ടുകളുമുണ്ട്. അതിലൊന്നാണ് യൂറിക് ആസിഡ്.

ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ്. പല ഭക്ഷണങ്ങളിലും, പ്രത്യേകിച്ച് പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന പ്യൂരിനുകൾ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. അതിനാൽ ഭക്ഷണ രീതികൾ തന്നെയാണ് ഇതിനെ നിയന്ത്രിക്കാൻ ആവശ്യം. നിങ്ങൾക്ക് ഗുണകരമായേക്കാവുന്ന അഞ്ച് പ്രഭാത ഭക്ഷണങ്ങൾ നമുക്ക് പരിചയപ്പെടാം.
കാപ്പി: കാപ്പി ഒരു ജനപ്രിയ പ്രഭാത പാനീയം മാത്രമല്ല, യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ്. കാപ്പി കഴിക്കുന്നവരിൽ സന്ധിവാതത്തിനുള്ള സാധ്യത കുറയുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മറ്റ് സംയുക്തങ്ങളും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നമ്മെ വളരെയധികം സഹായിക്കുന്നു.
വാഴപ്പഴം: യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാഴപ്പഴം. അവയിൽ സ്വാഭാവികമായും പ്യൂരിനുകൾ കുറവാണ്, ഇത് യൂറിക് ആസിഡായി വിഘടിക്കുന്നു, സന്ധിവാതം കുറയ്ക്കാനും സഹായിക്കുന്നു. രാവിലെ ഒരു പഴം കഴിച്ചു തുടങ്ങുന്നത് യൂറിക് ആസിഡ് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഗുണമാവും.
ഇഞ്ചി: അതിന്റെ ഗുണങ്ങൾ കൊണ്ട് തന്നെ വളരെയധികം പേരുകേട്ട വസ്‌തുവാണ്. സന്ധിവാതം അലട്ടുന്നവർക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും, കാരണം ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതത്തിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. നേരിട്ട് യൂറിക് ആസിഡ് അളവുകൾ കുറയ്ക്കുന്നിലെങ്കിലും അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇഞ്ചി പ്രധാനമാണ്.
ചെറി: സന്ധിവാതത്തിന് സാധ്യതയുള്ളവർക്ക് ചെറി വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളാലും ആന്തോസയാനിനാലും സമ്പന്നമാണ് ചെറി, ഇത് വീക്കം കുറയ്ക്കാനും സന്ധികളിൽ യൂറിക് ആസിഡ് പരലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. സ്‌മൂത്തികളിലോ ഓട്‌സ് മീൽ അല്ലെങ്കിൽ ലഘുഭക്ഷണമായോ ചെറി ഉൾപ്പെടുത്താവുന്നതാണ്.












Click it and Unblock the Notifications