ഇനി വയറ്റിലെ അസ്വസ്ഥതകൾ പമ്പ കടക്കും; അതിരാവിലെ ഈ പാനീയങ്ങൾ ശീലമാക്കൂ, ദഹനം എന്തെളുപ്പം!
ഇന്നത്തെ കാലത്ത് ശാരീരികമായ ബുദ്ധിമുട്ടുകളും മാനസികമായ ബുദ്ധിമുട്ടുകളും ഒക്കെയായി വലയുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ ഇത് രണ്ടും പരസ്‌പര പൂരകങ്ങളായ ചില ഘട്ടങ്ങളും നമുക്ക് ചുറ്റുമുണ്ട്. പലർക്കും അതിനെ കുറിച്ച് അറിയില്ലെന്നതാണ് വാസ്‌തവം. എന്തെന്നാൽ ശാരീരികമായി നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ചിലതൊക്കെ മാനസികമായും നമ്മെ തളർത്താൻ ശേഷിയുള്ളത് തന്നെയാണ്. അതിൽ ചിലത് സർവസാധാരണവുമാണ്.
അതിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്‌ഥകളും മറ്റ് പ്രശ്‌നങ്ങളും. അങ്ങനെയുള്ള സാഹചര്യങ്ങൾ നമ്മൾ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ദീർഘദൂര യാത്രകൾ പോവുമ്പോൾ, അല്ലെങ്കിൽ മറ്റേതെങ്കിലും നഗരത്തിൽ പോവുമ്പോൾ അത് നമ്മളെ ബാധിക്കും. വയറ്റിൽ ഉണ്ടാവുന്ന അസ്വസ്ഥകൾ കാര്യമായി നമ്മെ ബാധിക്കും. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ, മാനസിക ഉത്കണഠ എന്നിവയ്ക്ക് ഇത് കാരണമാവും.

ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നങ്ങളിൽ ഒന്നായാണ് ഇത് പലരും കണക്കാക്കുന്നത്. ദഹനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നിങ്ങളുടെ വയറ്റിലെ വിവിധ അവസ്‌ഥകൾക്ക് കാരണമാവും. നിങ്ങൾ ഭക്ഷണ രീതികളിലും മറ്റും ഇതിനായി നല്ല ശ്രദ്ധ ചെലുത്തണം. പ്രധാനമായും നിങ്ങളുടെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ആവശ്യമായ പാനീയങ്ങൾ ഏതൊക്കെയെന്നും അവയുടെ ഗുണങ്ങൾ എന്തൊക്കെയെന്നും അറിയാം.
ഗ്രീൻ ടീ: രാവിലെ കുടിക്കാൻ പറ്റിയ പാനീയങ്ങളിൽ ഒന്നാണ് ഏറ്റവും മികച്ച ഒന്നാണ് ഗ്രീൻ ടീ. ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരു കേട്ടതാണ് ഇത്. ദഹനത്തെ ഉത്തേജിപ്പിക്കാൻ ഗ്രീൻ ടീക്ക് കഴിയുമെന്നതാണ് പ്രധാന കാര്യം. ഇതിൽ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്.
വെള്ളം: ഇത് ശരീരത്തിന്റെ ജലാംശം നിലനിർത്തുകയും ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനത്തിന് ഗുണകരമാണ്. ഇല്ലാത്ത പക്ഷം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാവും.
നാരങ്ങാവെള്ളം: വിറ്റാമിൻ സി ധാരാളമുള്ള നാരങ്ങാവെള്ളം ദഹനനീര് ഉൽപാദനം വർധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കാം. അത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിൽ ഉണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല.
ഇഞ്ചി ചായ: ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം ദഹനത്തെ ത്വരിതപ്പെടുത്തുകയും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. ഇഞ്ചി ചായ ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് ഗുണകരമാണ്.
പെപ്പർമിന്റ് ചായ: പെപ്പർമിന്റ് വയറ്റിലെ പേശികളെ ശാന്തമാക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് ശമനം നൽകുന്നു. പലർക്കും കൂടുതലായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണിത്.
ബട്ടർമിൽക്ക് അഥവാ മോര്: പ്രോബയോട്ടിക്‌സ് അടങ്ങിയ മോര് ദഹനത്തിന് ഗുണകരമാണ്. ഇത് കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോര് കുടിക്കുന്നത് നല്ലതാണ്. അല്ലാതെ നമ്മൾ കൂടുതലായി ക്ഷീണം അനുഭവപ്പെടുന്ന സമയത്തും മറ്റും ഇത് കുടിക്കുന്നത് ഗുണകരമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications