Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറിക് ആസിഡ് കൊണ്ട് വലയുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, ഇല്ലെങ്കിൽ..?

ഇന്നത്തെ കാലത്ത് ജീവിത ശൈലീ രോഗങ്ങൾ ധാരാളമായി ആളുകളിൽ പ്രകടമാണ്. അതുകൊണ്ട് വലയുന്ന ഒട്ടേറെ പേരെ നമുക്ക് കാണാനും കഴിയും. എങ്കിലും അവയ്ക്ക് കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താതെ നാം മുന്നോട്ട് പോവുന്നത് ഭാവിയിലെ വലിയ അപകടങ്ങളിലേക്ക് ആയിരിക്കും വഴിയൊരുക്കുക. അത്തരത്തിൽ നമ്മുടെ നാട്ടിൽ ഇപ്പോൾ വ്യാപകമായ ഒരു രോഗമാണ് യൂറിക് ആസിഡിന്റെ അധിക അളവ്.

സാധാരണയായി ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടുകയും പിന്നാലെ അവ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല ബുദ്ധിമുട്ടുകൾക്കും ഇവ കാരണമാണ്. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം സാധാരണയായി ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ കൂടുതൽ പേരും അവ അവഗണിക്കാറാണ് പതിവ്. പക്ഷേ ഇത്തരം ലക്ഷണങ്ങൾ തുടക്കത്തിലേ മനസിലാക്കി അതിന് അനുസരിച്ചുള്ള പ്രതിവിധി കണ്ടില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാവും.

uricacidfoods

യൂറിക് ആസിഡ് അളവ് ക്രമാതീതമായി ഉയർന്നാൽ ആദ്യം നിങ്ങളുടെ ശരീരത്തിൽ പ്രകടമാവുന്ന മാറ്റം കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും അനുഭവപ്പെടുന്നതാണ്. കാൽ-കൈ മുട്ടുകൾ, മറ്റ് സന്ധികൾ എന്നിവിടങ്ങളിൽ വേദനയുണ്ടാക്കാനും ഇത് കാരണമാവും. മരുന്ന് കൊണ്ട് മാറ്റിയെടുക്കുന്നതിലും അപ്പുറം ഇതിനെ വരുതിയിലാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ വേണം. യൂറിക് ആസിഡ് ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

യൂറിക് ആസിഡുള്ളവർ ഇവ ഉപേക്ഷിക്കുക

ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങൾ പൂർണമായും ഒഴിവാക്കണം. പ്യൂരിനുകൾ മിതമായതോ ഉയർന്നതോ ആയതിനാൽ ഇത് ദോഷം ചെയ്യും. കരൾ, വൃക്ക, തലച്ചോറ്, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം പ്യൂരിനുകൾ വളരെ കൂടുതലാണ്. കോഴിയുടെയും പന്നിയുടെയും ഇത്തരം അവയവങ്ങൾ.കഴിക്കാതിരിക്കുക

ആങ്കോവികൾ, സാർഡിനുകൾ, അയല, കക്ക, കല്ലുമ്മക്കായ തുടങ്ങിയ സമുദ്രവിഭവങ്ങൾ യൂറിക് ആസിഡിന് കാരണമാകുന്നവയാണ്. ബേക്കൺ, സോസേജുകൾ, ഡെലി മീറ്റുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകളും പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും, ഫ്രക്ടോസ് കൂടുതലുള്ള ഭക്ഷണങ്ങളായ മധുരമുള്ള ധാന്യങ്ങൾ, മിഠായികൾ, സോഡകൾ എന്നിവയും ദോഷകരമാണ്. ശീതള പാനീയങ്ങൾ ഒഴിവാക്കുന്നത് തന്നെയാവും നല്ലത്.

പച്ചക്കറികൾ നമുക്ക് എല്ലാ തരത്തിലും ഗുണകരമാണ്. എന്നാൽ ചിലതിൽ പ്യൂരിനുകൾ അളവിൽ കൂടുതലാണ്, യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലാണെങ്കിൽ പരിമിതമായ അളവിൽ മാത്രമേ ഇത്തരം പച്ചക്കറികൾ കഴിക്കാവൂ. പ്യൂരിനുകൾ മിതമായ അളവിൽ കൂടുതലാണ്, യൂറിക് ആസിഡ് കൂടുതലാണെങ്കിൽ പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ, ചീര, കോളിഫ്ലവർ, കൂൺ, ഗ്രീൻ പീസ് എന്നിവ ഒഴിവാക്കുക.

ബിയറിലും മദ്യത്തിലും പ്യൂരിനുകൾ കൂടുതലാണ്, ഇത് യൂറിക് ആസിഡ് ശരീരത്തിൽ കൂടാൻ കാരണമാവും. മാമ്പഴം, ചെറി, മുന്തിരിപ്പഴം, വാഴപ്പഴം, പൈനാപ്പിൾ, ലിച്ചി എന്നിവ ചെറിയ അളവിൽ കഴിക്കാവുന്ന പഴങ്ങളാണ്. എങ്കിലും പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് നിങ്ങളുടെ ആരോഗ്യത്തിന് നന്നാവുക. ഇതിന് ഒപ്പം തന്നെ നിങ്ങളുടെ തടി കുറയ്ക്കാനും കൃത്യമായ വ്യായാമം ചെയ്യാനും ഒരു കാരണവശാലും മറക്കരുത്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+