പഞ്ചസാര പൂർണമായി ഉപേക്ഷിക്കുകയാണോ? കാര്യമൊക്കെ ശരി തന്നെ, പക്ഷേ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുന്നവരാണ് നമ്മളൊക്കെ. എങ്കിലും പണ്ടത്തെ ആളുകളെ പോലെ രോഗങ്ങൾ കുറഞ്ഞ, നല്ല ശാരീരിക ക്ഷമതയുള്ള എത്ര പേർ നമുക്ക് ചുറ്റുമുണ്ടാവും എന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. വളരെ കുറച്ച് പേർ മാത്രമായിരിക്കും ഇങ്ങനെ ഉണ്ടാവുക. അതിൽ തന്നെ ഭൂരിഭാഗം പേരും ജിമ്മുകളിൽ പോയി ശരീരം മെച്ചപ്പെടുത്തി കൊണ്ടുവന്നവരും ആയിരിക്കും. ഇതിനൊക്കെ കാരണം നമ്മുടെ മാറിയ ജീവിത ശൈലിയാണ്.
പണ്ട് കാലത്തേത് പോലെയല്ല ഇപ്പോഴത്തെ സ്ഥിതി, അന്നൊക്കെ പോഷകാഹാര കുറവായിരുന്നു വലിയ വെല്ലുവിളികളെങ്കിൽ ഇന്ന് അമിത ഭക്ഷണമാണ് കാര്യമായ പ്രശ്‌നം സൃഷ്‌ടിക്കുന്നത്. അത് തന്നെ ജങ്ക് ഫുഡ് വളരെയധികം കൂടിയ തലമുറയാണ് നമ്മുടേത്. ഒപ്പം കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ കൂടി ചേരുമ്പോൾ നമ്മുടെ ആരോഗ്യം പിന്നെയും ക്ഷയിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴിതെ തലമുറയാവട്ടെ ആ ജീവിതശൈലിയുമായി ഒത്തുപോവുകയും ചെയ്‌തിട്ടുണ്ട്.

ഇരുന്നിട്ട് ജോലിയും കായിക അധ്വാനത്തിൽ വന്ന കുറവുമൊക്കെ ആളുകളെ വല്ലാതെ ബാധിക്കുന്നുണ്ട്. അതാണ് ഒരുപരിധിവരെ രോഗികളാക്കാനുള്ള കാരണം. ചിലർക്കാവട്ടെ ഇത്തരം പ്രശ്‌നങ്ങൾ കാരണം തടി കൂടി വരികയും അത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ശരീരം നന്നാക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം മനസിൽ വരിക ഷുഗർ കട്ടിനെ കുറിച്ചായിരുന്നു.
പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ചാൽ ഒട്ടേറെ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിന് ഉണ്ടാവുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. നിങ്ങളുടെ ശരീര പ്രകൃതിയിൽ തന്നെ അത് കാതലായ മാറ്റം കൊണ്ടുവരും എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഇതിനോടൊപ്പം ചില ബുദ്ധിമുട്ടുകൾ കൂടി നിങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. എന്തൊക്കെയാണ് അവയെന്ന് നമുക്ക് നോക്കാം.
മൂഡ് സ്വിങ്ങുകൾ: പെട്ടെന്ന് പഞ്ചസാര ഉപേക്ഷിക്കുന്നത് ഡോപാമൈൻ, സെറോടോണിൻ പോലുള്ള സുഖകരമായ ഹോർമോണുകളുടെ അളവ് കുറയാൻ ഇടയാക്കും. പതിവായി വ്യായാമങ്ങളിൽ ഏർപ്പെടുന്നതിലൂടെയും, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, സെറോടോണിൻ, ഡോപാമൈൻ ഉൽപാദനത്തെ സ്വാഭാവികമായി പിന്തുണയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും മാത്രമേ നിങ്ങൾക്ക് അത് മറികടക്കാൻ സാധിക്കൂ.
ഉറക്കത്തിലെ അസ്വസ്ഥത: പഞ്ചസാര പൂർണമായും ഉപേക്ഷിക്കുന്നത് ഉറക്കത്തിലെ അസ്വസ്ഥതകൾക്ക് കാരണമാകും, കാരണം ഇത് നിങ്ങളുടെ കോർട്ടിസോൾ നിലയെയോ സ്ട്രെസ് ഹോർമോണിനെയോ ഇത് ബാധിക്കും എന്നതാണ് കാരണം. ഇതിനായി നിങ്ങൾ ഉറങ്ങുന്നതിന് കുറച്ച് മുൻപായി തന്നെ മൊബൈൽ, ടിവി, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. നേരത്തെ ഉറങ്ങാൻ ശീലിക്കാനും ശ്രമിക്കുക.
മധുരം കഴിക്കാനുള്ള പ്രേരണ: പഞ്ചസാര ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനം ശരീരം എളുപ്പത്തിൽ സ്വീകരിക്കുമെന്ന് കരുതരുത്. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് മധുരമുള്ള ഭക്ഷണം കഴിക്കാനുള്ള പ്രേരണയും കൊതിയുമൊക്കെ സാധാരണയാണ്. സാധാരണ ഭക്ഷണത്തിനുശേഷം മധുരമുള്ള പദാർത്ഥങ്ങൾ കഴിക്കാനുള്ള ത്വരയും നിങ്ങൾക്കുണ്ടാവും. ഇത് പരമാവധി അടക്കിപിടിക്കുക മാത്രമാണ് നിങ്ങൾക്ക് മുന്നിലെ പോംവഴി.
തടി കുറയും: പഞ്ചസാര ഉപേക്ഷിച്ചതിനുശേഷം നിങ്ങളുടെ ഭാരത്തിൽ കാര്യമായ മാറ്റം ഉണ്ടാവാൻ ഇടയുണ്ട്. ഉയർന്ന പഞ്ചസാര ഉപഭോഗം പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ നല്ല അളവിൽ നാരുകൾ അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications