മഴക്കാലമല്ലേ, ആരോഗ്യം ശ്രദ്ധിക്കണ്ടേ? ഈ ആയുർവേദ കൂട്ടുകൾ മാത്രം മതി, ഇനി രോഗങ്ങൾ അടുക്കുക പോലുമില്ല!!
ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അനവധിയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വിളർച്ചയും ക്ഷീണവും പോലെയുള്ളവ. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് നമ്മുടെ ജീവിതശൈലിയാണ്. സാധാരണയായി ചിലർക്ക് ഓരോ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും ഇതിന് കാരണമായി കാണാനാവുക.
എന്നാൽ രോഗപ്രതിരോധ ശേഷി കുറഞ്ഞത് മൂലം ആളുകൾക്ക് ദൈനംദിന ജീവിതത്തിൽ തടസങ്ങൾ നേരിടുന്നത് പതിവാണ്. കാരണം അതിന്റെ ഫലമായി നമ്മൾ പലപ്പോഴും പല പരിപാടികളിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. പെട്ടെന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, ചെറിയ ബുദ്ധിമുട്ടുകൾ പോലും സാരമായി ബാധിക്കൽ എന്നിവ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അത് നേരിടേണ്ടി വരാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും.

അത്തരത്തിൽ നമ്മൾക്ക് സാരമായി ബാധിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനൊക്കെ ഒരു പരിധിവരെ കാരണമാവുന്ന രോഗ പ്രതിരോധ ശേഷിയിലെ കുറവായിരിക്കാം. മഴക്കാലത്ത് അതിത്തിരി അധികമായിരിക്കും. അതിന് ധാരാളം മരുന്നുകൾ അലോപ്പതിയിൽ ഉണ്ടെങ്കിലും നമ്മൾ കഴിവതും നടൻ മരുന്നുകൾ, പ്രകൃതിദത്തമായ വഴികൾ വേണം പരീക്ഷിക്കാൻ. എന്തൊക്കെയാണ് ഈ വഴികളെന്നും എങ്ങനെ അവ പ്രവർത്തിക്കുന്നുവെന്നും അറിയാം.
തുളസി: നമ്മുടെ തൊടികളിൽ കാണാൻ കഴിയുന്ന ഒരു ചെടിയാണ് തുളസി. ആന്റിമൈക്രോബയൽ, അഡാപ്റ്റോജെനിക് ഗുണങ്ങളാൽ ഇത് നിറഞ്ഞിരിക്കുന്നു. ഈ സസ്യം ശരീരത്തിലെ അണുബാധകളെ ചെറുക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും നമ്മെ വളരെയധികം സഹായിക്കുന്നു. മഴക്കാലത്ത് തുളസിയുടെ ഉപയോഗം നിങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കും. പ്രധാനമായും ചായയിൽ തുളസി ചേർത്ത് കഴിക്കുന്നതാവും നന്നാവുക.
മഞ്ഞൾ: സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനിയും രോഗശാന്തി നൽകുന്നതിൽ മുൻനിരയിലുമാണ് മഞ്ഞൾ. ഇതിലെ സജീവ സംയുക്തമായ കുർക്കുമിന്, സീസണൽ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇതിനുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കഴിക്കുന്നത് നന്നാവും.
അശ്വഗന്ധ: ആയുർവേദ ഔഷധങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന അശ്വഗന്ധ ശാരീരിക പ്രതിരോധശേഷിയിലും മാനസിക ശാന്തതയിലും ഏറെ സഹായിക്കുന്ന ചെടിയാണ്. ഇത് കോർട്ടിസോളിനെ (സമ്മർദ്ദ ഹോർമോൺ) കുറയ്ക്കുകയും ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു, ശരീരം അണുബാധകൾക്ക് ഇരയാകുമ്പോൾ ആരോഗ്യത്തോടെയിരിക്കാൻ ഈ ഹോർമോണുകൾ നമ്മെ സഹായിക്കും.
നെല്ലിക്ക: പ്രകൃതിദത്തമായി വിറ്റാമിൻ സിയുടെ ഏറ്റവും നല്ല ഉറവിടമാണ് നെല്ലിക്ക, ഇത് ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്തുന്ന ഘടകമാണ്. ഇത് ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നന്നാക്കുകയും ചെയ്യും. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് പച്ചയായി കഴിക്കുകയോ, ജ്യൂസായോ, തേൻ ചേർത്ത് ഉണക്കുകയോ ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്.
വേപ്പ്: ആൻറി ബാക്റ്റീരിയൽ, ആന്റിഫംഗൽ, ആന്റിവൈറൽ ഗുണങ്ങളുള്ള ഔഷധമാണ് വേപ്പ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും, മഴക്കാലത്ത് ഉണ്ടാവാൻ സാധ്യതയുള്ള ചർമ്മ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നതിൽ വേപ്പിന് പ്രത്യേക കഴിവുണ്ട്. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് ഇലകൾ ചേർത്ത് കഴിച്ചാൽ അത് ഗുണം ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications