ഇനി തടി കൂടാൻ മെനക്കെടേണ്ട; തിന്ന് കൊണ്ട് തന്നെ വണ്ണം വയ്ക്കാം! ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
തടി പല രീതിയിൽ വെല്ലുവിളി ആവുന്ന ഘട്ടങ്ങൾ നമുക്ക് നേരിടേണ്ടി വരാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പൊണ്ണത്തടി. എന്നാൽ അതിന്റെ കാഴ്ച്ചയിൽ നമുക്ക് തോന്നുന്ന പ്രശ്‌നങ്ങളിൽ ഉപരി ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും അതിലേക്ക് നയിക്കാനും ഒക്കെ ഈ പൊണ്ണത്തടി വഴിയൊരുക്കും.
മറുവശത്ത് തടി കുറവുള്ളവരുടെ കാര്യവും പ്രശ്‌നമാണ്. അതിനാൽ തന്നെ അത് ചിലപ്പോഴൊക്കെ അവരുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രോഗ പ്രതിരോധ ശേഷി കുറയുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ. സാധാരണ ഗതിയിൽ ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ മാത്രമല്ല ശരീര സൗന്ദര്യത്തിനും വിഘ്നമാണ് ഈ മെലിഞ്ഞ പ്രകൃതം. അത്തരക്കാർക്ക് തടിക്കാനായി എന്ത് വഴിയും നോക്കും.

അങ്ങനെയുള്ള ഈ ആളുകൾക്ക് തടി കൂടാൻ പലവിധ മരുന്നുകൾ, ജിമ്മുകളിൽ സുലഭമായി കിട്ടുന്ന പ്രോട്ടീൻ പൗഡറുകൾ എന്നിവയുണ്ടാവാറുണ്ട്. എന്നാൽ അവയ്ക്ക് ഒക്കെയും പലവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടെന്നതാണ് പ്രധാന കാര്യം. എന്നാൽ ഇതൊന്നും ഇല്ലാതെ നിങ്ങളുടെ തടി നന്നാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നല്ലേ ആലോചിക്കുന്നത്. അപ്പോൾ പിന്നെ ടെൻഷൻ വേണ്ട, ആ വഴികൾ ചില ഭക്ഷണങ്ങളാണ്.
പാൽ: ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ പാൽ ഒരു സമ്പൂർണ്ണ ഭക്ഷണമായി പലപ്പോഴും കണക്കാക്കുന്നു. പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പേശികളുടെ അളവ് വർധിപ്പിക്കാൻ പാൽ സഹായിക്കുമെന്ന് പലവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല നാട്ടിൽ സുലഭമായി കിട്ടുകയും ചെയ്യും.
അരി: ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ ഏറ്റവും പെട്ടെന്ന് കിട്ടുന്നതും വിലകുറഞ്ഞതുമായ ഭക്ഷണങ്ങളിൽ ഒന്നാണ് അരി. ഇത് ഒരു കലോറി ഭക്ഷണമാണ്, അതായത് നിങ്ങൾക്ക് കാർബോഹൈഡ്രേറ്റുകളും കലോറിയും ലഭിക്കും. ഒരു കപ്പ് അരിയിൽ നിന്ന് ഏകദേശം 160 കലോറി ലഭിക്കും, ഇത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്‌സ് ആൻഡ് നട്‌സ്: ശരീരഭാരം വർധിപ്പിക്കാൻ ഡ്രൈ ഫ്രൂട്‌സ്, നട്‌സും കഴിക്കുന്നത് ഗുണം ചെയ്യും. ഈ സൂപ്പർ ഫുഡിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ, കലോറികൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ സ്വാഭാവികമായും ഉയർന്ന പഞ്ചസാരയുടെ അളവ് അടങ്ങിയിട്ടുണ്ട്, അതിനാൽ ശരീരഭാരം വർധിപ്പിക്കാൻ ഇത് താങ്ങാവും.
റെഡ് മീറ്റ്: പേശികളെ വളർത്താനും ശരീരഭാരം വർധിപ്പിക്കാനും സഹായിക്കുന്ന പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടമാണ് ഇത്. ലൂസിൻ, ക്രിയാറ്റിനിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. സ്‌റ്റീക്കിലും മറ്റ് ചുവന്ന മാംസങ്ങളിലും പ്രോട്ടീനും കൊഴുപ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം നിങ്ങൾക്ക് പെട്ടെന്ന് ഫലം നൽകുന്നതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications