Get Updates
Get notified of breaking news, exclusive insights, and must-see stories!

മസിലാണോ വേണ്ടത് അളിയാ; എങ്കിൽ മേലനങ്ങിയിട്ട് മാത്രം കാര്യമില്ല, ഈ ഹൈ-പ്രോട്ടീൻ ഭക്ഷണങ്ങളും പരീക്ഷിക്കൂ

ഇന്നത്തെ കാലത്ത് ബോഡി ബിൽഡ് ചെയ്‌ത്‌ മസിലൊക്കെ ആയി നിൽക്കുന്ന ശരീരമാണ് കൂടുതൽ ചെറുപ്പക്കാരും ആഗ്രഹിക്കുന്നത്. ഒന്നൊന്നര പതിറ്റാണ്ടായി ഈ ട്രെൻഡ് വളരെയധികം വർധിക്കുകയാണ്. അതിനെ ശരിവയ്ക്കുന്ന ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ജിമ്മുകൾ ഒറ്റയടിക്ക് കുതിച്ചുയരുന്ന പ്രവണത. ഒട്ടുമിക്ക ഇടങ്ങളിലും ജിമ്മുകൾ വളരെ അധികമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മുക്കിന് മുക്കിന് ജിമ്മുകൾ അധികമായി കുതിച്ചുയരുമ്പോഴും ചെറുപ്പക്കാരുടെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി രസകരമാണ്. പലരും ജിമ്മിലൊക്കെ കൃത്യമായി പോവും എന്നാൽ ഡയറ്റിങ്ങിൽ ഉഴപ്പും. നിങ്ങൾ എത്ര തന്നെ ജിമ്മിൽ പോയാലും അതിന് അനുസരിച്ച്‌ നിങ്ങളുടെ ഭക്ഷണരീതികൾ കൂടി പരിഷ്‌കരിച്ചാൽ മാത്രമേ അതിന്റെ ഗുണഫലം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.

muscles

മെലിയാൻ ജിമ്മിൽ പോവുന്നവരെ വിട്ടേക്കൂ, നിങ്ങൾക്ക് ജിമ്മിൽ നിന്ന് സൗന്ദര്യയമേറിയ ശരീരമാണ് ആവശ്യമെങ്കിൽ അതിന് അത്യവശ്യമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പൊതുവെ മെലിഞ്ഞിരിക്കുന്ന ആളുകൾ ആണെങ്കിൽ പിന്നെ പറയുകയെ വേണ്ട. അവർ നിർബന്ധമായും പ്രോട്ടീൻ അടക്കമുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത്തരത്തിൽ പ്രോട്ടീൻ സമ്പന്നമായ ചില ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം.

പാലുൽപ്പന്നങ്ങൾ: പശുവിൻ പാൽ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളിൽ ഒന്നാണ്. സാധാരണ തൈരിനേക്കാൾ ഇരട്ടി പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീക്ക് യോഗാർട്ട് ഇതിൽ മുൻനിരയിൽ തന്നെയുണ്ടാവും. അതുപോലെ തന്നെയാണ് പശുവിൻ പാൽ. കാർബ്‌, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഇതിൽ സന്തുലിതമായി തന്നെയുണ്ട്.

സോയാബീൻ: സോയാബീൻ സസ്യാധിഷ്‌ഠിതമെങ്കിലും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. പല സസ്യ പ്രോട്ടീനുകളിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് ഇതിലെ ഘടകങ്ങൾ. സോയയിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് അതിനെ ഒരു സമ്പൂർണ്ണ പ്രോട്ടീനാക്കി മാറ്റുന്നു എന്നതാണ് പ്രത്യേകത.

പനീർ: പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് പനീർ എന്ന കാര്യം പലർക്കും അറിയില്ല. മാത്രമല്ല ഇതിൽ പേശികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള അമിനോ ആസിഡുകളും ഉൾപ്പെടുന്നു. അതിനാൽ പനീർ ഇടയ്ക്കിടെ കഴിക്കുന്നത് നിങ്ങളുടെ ജിം കഠിനാധ്വാനത്തിന് ഒരു മുതൽകൂട്ടാവും.

ബ്രൗൺ റൈസ്: സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും അടങ്ങിയ ഒരു തവിടുധാന്യമാണ് മട്ട അരി എന്ന ബ്രൗൺ റൈസ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നല്ലെങ്കിലും, ഇത് പയറും മറ്റ് പ്രോട്ടീൻ സ്രോതസുകളും നന്നായി പൂരകമാക്കുകയും ഒരു സമ്പൂർണ്ണ അമിനോ ആസിഡ് ഘടകങ്ങൾ ശരീരത്തിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നു.

മുട്ട: പേശികളുടെ ആരോഗ്യത്തിന് നിർണായകമായ അമിനോ ആസിഡായ ല്യൂസിൻ അവയിൽ അടങ്ങിയിരിക്കുന്നതിനാൽ മുട്ട നല്ല രീതിയിൽ ഗുണം ചെയ്യും. മുട്ടകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്നതും അവശ്യ പോഷകങ്ങളാൽ നിറഞ്ഞതുമാണ്. അതിനാൽ നിങ്ങൾക്ക് പതിവ് ഡയറ്റിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്. മുട്ടയിലെ മറ്റ് ഘടകങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+