Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യും വെളുത്തുള്ളിയും ചേർത്തൊരു പിടി; ആഹാ അന്തസ്, ഈ കോമ്പിനേഷന്റെ ഗുണങ്ങൾ അറിയുമോ?

നമ്മുടെ അടുക്കളകളിൽ സുലഭമായ ഭക്ഷ്യ വസ്‌തുക്കളിൽ ഒന്നാണ് നെയ്യ്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്ന് കൂടിയാണ് നെയ്യ്. അതിൽ ഏറ്റവും മികച്ച നമ്മുടെ നാട്ടിൽ തന്നെ ലഭിക്കുന്ന നടൻ നെയ്യാണ്. ഭക്ഷണത്തിൽ രുചി വർധിപ്പിക്കുക മാത്രമല്ല നെയ്യ് കൊണ്ടുള്ള ഉപയോഗങ്ങളിൽ പ്രധാനപ്പെട്ടത്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിൽ നെയ്യുടെ സ്ഥാനം നിങ്ങൾ കരുതുന്നതിലും വളരെയേറെ മുകളിലാണ് എന്നതാണ് യാഥാർഥ്യം.

നെയ്യ് വെറുമൊരു ഭക്ഷണമായി കാണുന്നവർ അറിയേണ്ട ഒട്ടേറെ കോമ്പിനേഷനുകൾ കൂടിയുണ്ട്. നമ്മുടെ അടുക്കളയിൽ കാണുന്ന വസ്‌തുക്കളിൽ ഭൂരിഭാഗവും നെയ്യുമായി ചേർത്ത് കഴിക്കുന്നത് നിലവിലെ ഗുണങ്ങൾ ഇരട്ടിയാക്കാൻ സഹായിക്കും. അത്തരത്തിൽ ഒന്നാണ് വെളുത്തുള്ളി. ഈ രണ്ടും ചേരുമ്പോൾ നമ്മുടെ ആരോഗ്യത്തിന് അത് വലിയ രീതിയിൽ ഗുണം ചെയ്യും. എങ്ങനെയൊക്കെ എന്ന് നമുക്ക് നോക്കാം.

gingerandgheebenefits

വെളുത്തുള്ളിയിൽ ചേർത്ത നെയ്യാണ് ഇതിനായി നമ്മൾ കഴിക്കേണ്ടത്. ഇത് വെളുത്തുള്ളിയുടെ കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളെ പോഷക സമ്പന്നമായ നെയ്യുമായി തടസമില്ലാതെ ലയിപ്പിക്കാൻ അനുവദിക്കുന്നു. ഇതോടെ രുചിയും കൂടും, ഒപ്പം ആരോഗ്യ ഗുണങ്ങളും. ഇവയുടെ രണ്ടിന്റെയും ഗുണങ്ങൾ ഇതോടെ ഇരട്ടിക്കുകയാണ് ചെയ്യുന്നത്.

ദഹനത്തിന് നല്ലത്: നെയ്യും വെളുത്തുള്ളിയും ദഹനത്തെ സഹായിക്കുന്നു. കുടൽ കോശങ്ങളെ പോഷിപ്പിക്കുന്ന ബ്യൂട്ടിക് ആസിഡ് നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുന്നത് ദഹനനാളത്തിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും അതിന്റെ ഫലമായി അൾസർ ഉണ്ടാകുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി ഉയർത്തും: വെളുത്തുള്ളിയിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് നിങ്ങളെ ശാരീരികമായി ശക്തരാക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ആന്റി മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു സൾഫർ സംയുക്തമാണിത്. അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ഹൃദയ സംബന്ധമായ തകരാറുകൾ, ആമാശയത്തിലെ അൾസർ, ക്യാൻസർ എന്നിവയെപ്പോലും തടയാൻ ഇതിന് കഴിയും.

ഹൃദയത്തിന് ഗുണം ചെയ്യും: ഒമേഗ -3 ഉള്ളടക്കം കാരണം നെയ്യിന്റെ മിതമായ ഉപഭോഗം ഹൃദയത്തിന് വളരെ നല്ലതാണ്. നെയ്യ് കൂടുതലായി ഉപയോഗിക്കുന്നവരിൽ കൊറോണറി ഹൃദ്രോഗത്തിൻ്റെ തോത് വളരെ കുറവായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്‌തുകൊണ്ട് വെളുത്തുളളിയും നിങ്ങൾക്ക് ഗുണമാവും.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന കാര്യത്തിൽ ഈ കോംബോ വേറെ ലെവലാണ്. കാരണം വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. കൂടാതെ, ബ്യൂട്ടറേറ്റിനാൽ സമ്പന്നമായ നെയ്യ്, ആരോഗ്യകരമായ ശരീരം നിലനിർത്താൻ സഹായിക്കുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+