Get Updates
Get notified of breaking news, exclusive insights, and must-see stories!

സോയ ചങ്ക്‌സ് മാത്രം മതി; തടി കുറയ്ക്കുന്നത് ഒക്കെ ഇനി എത്ര എളുപ്പം! ഈ ഗുണങ്ങൾ അറിയാം

ആരോഗ്യപരിപാലനം വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നവർ ആണല്ലോ നമ്മളൊക്കെ. എന്നിട്ടും ചില കാര്യങ്ങൾ പഴയ തലമുറയെ അപേക്ഷിച്ച് ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മൾ വളരെ പിന്നിലാണ്. അതാണ് ശാരീരികമായ ആരോഗ്യവും കായിക ക്ഷമതയും ഒക്കെ. ഇവയൊക്കെ പണ്ടുള്ളവർക്ക് എല്ലാവർക്കും ഇഷ്‌ടം പോലെ ഉണ്ടെന്നല്ല പറഞ്ഞുവന്നത്, മറിച്ച് ഇന്നത്തെ കാലത്തേക്കാളും അധികമായിരുന്നു പണ്ട് എന്നാണ്.

അതിന് കാരണം നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും. ഭക്ഷണത്തിൽ മിതത്വം പാലിക്കാൻ കഴിയാത്ത ശാപം കിട്ടിയൊരു തലമുറയാണ് നമ്മുടേത്. ഇന്നാട്ടിൽ ഹോട്ടലുകൾ പെരുകുന്നത് കണ്ടാൽ തന്നെ അതിന്റെ ഉത്തരം കിട്ടും. ഇത് വലിയ രീതിയിലുള്ള സാമൂഹ്യ വിപത്തിലേക്കാണ് ചെറുപ്പക്കാരെ നയിക്കുന്നത്, പൊണ്ണത്തടി എന്ന മാരകമായ അവസ്ഥയിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കും എന്നതാണ് ആശങ്ക.

soyachunksbenefits

അങ്ങനെ വരാതിരിക്കാൻ വ്യായാമത്തിന് ഒപ്പം തന്നെ ഭക്ഷണ കാര്യത്തിൽ കൂടി നാം അൽപ്പം മിതത്വം പാലിക്കേണ്ടതുണ്ട്. അതൊരിക്കലും പെട്ടെന്ന് സാധ്യമായ കാര്യമല്ലെന്ന് അറിയാം. എങ്കിലും ചില വസ്‌തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സോയ ചങ്ക്‌സ്. പലർക്കും ഇതിന്റെ ഗുണങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലെന്നതാണ് പ്രധാന വിഷയം. തടി കുറയ്ക്കാൻ ഇത് എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

മെറ്റബോളിസം മന്ദഗതിയിലാകുകയും കലോറി ഇല്ലാതാക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ പലരും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം കാരണം, സോയ ചങ്ക്‌സ് വിശ്രമത്തിലായിരിക്കുമ്പോൾ പോലും മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നു. നിങ്ങളുടെ ശരീരം പ്രോട്ടീൻ ദഹിപ്പിക്കുമ്പോൾ, കാർബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കലോറിയാണ് ഇല്ലാതാവുക.

ശരീരഭാരം കുറയ്ക്കാൻ കലോറി കുറവ് അനിവാര്യമാണെന്നത് നേരത്തെ പറഞ്ഞല്ലോ. പക്ഷേ അമിതമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തെ ബലഹീനതയിലേക്ക് നയിക്കുന്നു, അതോടൊപ്പം ഊർജ്ജത്തിന്റെ അളവും കുറയുന്നു. സോയ ചങ്ക്സ് കഴിക്കുന്നവർക്ക് അവയുടെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കവും കുറഞ്ഞ കലോറിയും സ്വാഭാവിക കൊഴുപ്പും കാരണം നിയന്ത്രിത കലോറി കുറവിന്റെ പ്രയോജനം നന്നായി ലഭിക്കും.

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഒടുവിൽ ആസക്തിയും അമിത ഭക്ഷണം കഴിക്കുന്ന സാഹചര്യത്തിലേക്കും ചെന്നെത്തിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന നാരുകളുടെ അളവും കാരണം സോയ ചങ്ക്സ് രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നത് അതിനെ എല്ലാം കാറ്റിൽപറത്തും. തടി കുറയ്ക്കുക എന്ന നിങ്ങളുടെ സ്വപ്‌നം പൂവണിയാൻ ഇത് സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+