വെയിലാണ് ചൂടാണ് വല്ലാത്ത ക്ഷീണമാണ്; ഈ വേനലിൽ ചായയും കാപ്പിയും വിട്ടേക്കൂ, ഈ പാനീയങ്ങൾ പരീക്ഷിക്കൂ
കടുത്ത വേനലാണ് കേരളത്തിൽ ഉടനീളം അനുഭവപ്പെടുന്നത്. പല ജില്ലകളിലും ഉഷ്‌ണ തരംഗം പോലെയുള്ള സാഹചര്യങ്ങളും ഇപ്പോഴുണ്ട്. അതിനാൽ തന്നെ എല്ലാവരും കനത്ത ജാഗ്രതയിലാണ് മുന്നോട്ട് പോവുന്നത്. പുറത്തിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പലപ്പോഴും സൂര്യാഘാതം പോലെയുള്ള സംഗതികൾക്ക് നാം വിധേയമാവും. അതിനാൽ തന്നെ ഭക്ഷണ കാര്യത്തിലും നാം ജാഗ്രത കാണിക്കേണ്ടതുണ്ട്.
ശരീരത്തിന് കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമായ ഭക്ഷണങ്ങൾ പരമാവധി ഉപേക്ഷിക്കാനാണ് വിദഗ്‌ധർ ആവശ്യപ്പെടുന്നത്. ചിക്കൻ പോലെയുള്ള മാംസങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ കൂടുതൽ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ചൂട് വർധിപ്പിക്കുന്നു. കൂടാതെ രാത്രി വൈകിയാണ് ചിക്കൻ കഴിക്കുന്നതെങ്കിൽ ഉറക്കം കിട്ടാതെയുള്ള സാഹചര്യങ്ങളും അനുഭവപ്പെടുന്നവരുണ്ട്.

അങ്ങനെയുള്ള ഈ സാഹചര്യത്തിൽ നാം ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും നല്ല കാര്യങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർക്കുകയും വേണമെന്നതാണ് പ്രധാന ആവശ്യം. ധാരാളം വെള്ളം കുടിച്ചുകൊണ്ട് നിർജലീകരണം ഒഴിവാക്കാനുള്ള വഴികളാണ് ഇക്കാലത്ത് പയറ്റേണ്ടത്. അതിനായി ചില പ്രത്യേക പാനീയങ്ങൾ നിങ്ങൾ കുടിച്ചാൽ അതിന്റെ ഗുണം വേറെ തന്നെയാണ്.
എന്തെന്നാൽ ഓരോ തവണ നമ്മൾ വിയർക്കുമ്പോഴും ശരീരത്തിലെ ചില ലവണങ്ങളും അതിനൊപ്പം ജലാംശവും പുറംതള്ളപ്പെടുന്നു. ഇത് കാര്യമായ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുകയും ചെയ്യും, അതുകൊണ്ടാണ് നല്ല പാനീയങ്ങൾ ഈ കാലത്ത് കുടിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിരന്തരം ആവശ്യപ്പെടുന്നത്. അവ കുടിക്കുന്നത് നിങ്ങൾക്ക് പുതിയ ഊർജം പകരുകയും ഉന്മേഷം നൽകുകയും ചെയ്യും. അവ ഏതൊക്കെയെന്ന് നോക്കാം.
മോരുവെള്ളം:പലരുടെയും ജനപ്രിയ വേനൽക്കാല പാനീയമാണ് മോരുവെള്ളം. ഇതിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്, ദഹനത്തെ സഹായിക്കുന്നു. ഇതിന്റെ തണുപ്പിക്കൽ ഗുണങ്ങൾ വേനൽക്കാലത്തിന് അനുയോജ്യമാക്കുന്നു. കൂടാതെ, ജീര, ധനിയ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നത് രുചി വർധിപ്പിക്കുകയും ദഹനത്തിന് മികച്ചതാക്കുകയും ചെയ്യുന്നു. ആമാശയത്തെ തണുപ്പിക്കുകയും അസിഡിറ്റിയെ ചെറുക്കുകയും ചെയ്യുന്നതിനാൽ ഇത് പലരുടെയും ഫേവറൈറ്റ് ആണ്.
മസാല സോഡ: അസിഡിറ്റി കുറയ്ക്കുന്നതിനുള്ള ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ പാനീയമാണ് മസാല സോഡ. ഇതിൽ സോഡയും ജീരകം, ചിലപ്പോൾ പുതിന തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതവും ചേർത്ത് ആണ് ഉണ്ടാക്കുന്നത്. ഈ പാനീയം അസിഡിറ്റിക്ക് തൽക്ഷണ ആശ്വാസം നൽകുകയും ചൂടുള്ള വേനൽക്കാല മാസങ്ങളിൽ ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്നു. അതിനാൽ ഇതും നല്ലൊരു ഓപ്‌ഷനാണ്.
നാരങ്ങാവെള്ളം: ആസിഡ് റിഫ്ലക്‌സ്, നെഞ്ചെരിച്ചിൽ എന്നിവയുടെ പ്രതിവിധി ആയതിനാൽ നാരങ്ങാവെള്ളം മികച്ചൊരു ഓപ്‌ഷനാണ്. നാരങ്ങാവെള്ളം ആമാശയത്തിലെ അധിക ആസിഡിനെ നിർവീര്യമാക്കും. നാരങ്ങ അസിഡിറ്റി സ്വഭാവമുള്ളവയാണ്, അവ കഴിച്ചതിനുശേഷം ശരീരത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. മാത്രമല്ല നമുക്ക് ഏറ്റവും എളുപ്പത്തിൽ കിട്ടുന്നൊരു വസ്‌തു കൂടിയാണല്ലോ ചെറുനാരങ്ങ.
തണ്ണിമത്തൻ വെള്ളം: ശരിക്കും നിങ്ങൾ കരുതുന്നത് പോലെ തണ്ണിമത്തൻ ജ്യൂസ് ആയി കഴിക്കേണ്ടതില്ല. പകരം അതൊരു പാത്രത്തിലോ ഗ്ലാസിന്റെ തവി കൊണ്ടോ ഫോർക്ക് കൊണ്ടോ ചുരണ്ടി എടുത്ത ശേഷം അൽപ്പം തണുത്ത വെള്ളം ചേർത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. മാത്രമല്ല മധുരം വേറെ വേണ്ടെന്നതാണ് ഇതിന്റെ സവിശേഷത. നല്ല തണുപ്പ് ശരീരത്തിന് നൽകാനും ജലാംശം വർധിപ്പിക്കാനും തണ്ണിമത്തൻ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications