നോമ്പ് തുറ ആഘോഷമാക്കാം, വിഭവങ്ങളിൽ പുതുമയൊന്നും വേണ്ടേ? എങ്കിൽ ഈ പഴങ്ങൾ പരീക്ഷിക്കൂ
നോമ്പ് കാലമാണ് ഇപ്പോൾ. വിശ്വാസികളിൽ ഭൂരിഭാഗവും പകൽ സമയത്ത് ഒന്നും തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സമയമാണിത്. വിശുദ്ധ റംസാൻ മാസമായതിനാൽ തന്നെ ഭക്ഷണത്തിൽ വിശ്വാസികൾ വലിയ ശ്രദ്ധയാണ് പുലർത്തുന്നത്. എല്ലായിടത്തും ഇപ്പോൾ നോമ്പ് തുറയുണ്ടാവാറുണ്ട്. അത് പലപ്പോഴും എല്ലാവരും പങ്കെടുക്കുന്ന പരിപാടികളുമാണ്.
ഏത് നോമ്പ് തുറയെടുത്താലും പലവിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാവാറുണ്ട്. എണ്ണക്കടികൾ മാത്രമല്ല ജ്യൂസുകളും അത്തരത്തിലുള്ള ഭക്ഷണവും ഒക്കെയുണ്ടാവാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജ്യൂസുകളും പഴങ്ങളും. ഇക്കാലത്ത് പഴവർഗങ്ങൾ കഴിക്കാൻ ഇഷ്‌ടമില്ലാത്ത ആരുമുണ്ടാവില്ല. ചൂട് കാലമായതിനാൽ പഴങ്ങൾ എല്ലാവരുടെയും വീടുകളിൽ ഉണ്ടാവും.

ഈ നോമ്പ് കാലത്ത് നിങ്ങൾ ഉറപ്പായും ലിസ്‌റ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ ഇടയിൽ പ്രധാനപ്പെട്ട ഒന്നാണ് പഴങ്ങൾ. ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണു. അത്തരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഗുണമാവുന്ന പ്രധാനപ്പെട്ട ചില പഴങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം, ഇവ എന്തായാലും നിങ്ങൾ നോമ്പ് തുറയിൽ ഉൾപ്പെടുത്തുന്നത് നന്നാവും.
ഈത്തപ്പഴം: ഇക്കൂട്ടത്തിൽ ഒന്നാമതുള്ളത് ഈന്തപ്പഴം തന്നെയാണ്. ഉപവാസം അവസാനിപ്പിക്കാൻ ഏറ്റവും അനുയോജ്യമായത് ഈത്തപ്പഴം തന്നെയാണ്. പ്രകൃതിദത്ത പഞ്ചസാര, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈത്തപ്പഴം പോഷകങ്ങൾ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയിലെ ഉയർന്ന പൊട്ടാസ്യം അളവ് ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുന്നു.
വാഴപ്പഴം: നോമ്പ് തുറ സമയത്ത് കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് വാഴപ്പഴം. പൊട്ടാസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇവ ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും നിറയ്ക്കാൻ സഹായിക്കുന്നു. വാഴപ്പഴം സുസ്ഥിരമായ ഊർജ്ജം നൽകുകയും ദഹനത്തിന്റെ അസ്വസ്ഥതകൾ ലഘൂകരിക്കുകയും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ചെയ്യും.
തണ്ണിമത്തൻ: നീണ്ട ദിവസത്തെ ഉപവാസത്തിനു ശേഷം ശരീരത്തിൽ ജലാംശവും നിലനിർത്താൻ ഇത് അനുയോജ്യമാണ്. ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ഉള്ളതിനാൽ വളരെ മികച്ച ഓപ്‌ഷനാണ്. നഷ്‌ടപ്പെട്ട ഊർജ്ജം വേഗത്തിൽ വീണ്ടെടുക്കാനും, നിങ്ങളെ ഉന്മേഷദായകമാക്കാനും നിങ്ങളെ വളരെ പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനും ഇത് നല്ലതാണ്.
മുന്തിരി: നോമ്പ് തുറയിലെ മറ്റൊരു പ്രധാന പഴമാണ് മുന്തിരി. പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്. പെട്ടെന്ന് ഊർജ്ജം നൽകുന്ന ഒന്നാണിത്. ഈ സിട്രസ് പഴത്തിൽ ആന്റി ഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മുന്തിരി മികച്ചൊരു പഴം തന്നെയാണ് നോമ്പ് കാലത്ത് കഴിക്കാൻ പറ്റിയത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications