ജോലിയുടെയും പഠനത്തിന്റെയും ഭാരം താങ്ങാനാവുന്നില്ലേ? സ്‌ട്രെസ് കുറയ്ക്കാൻ ഈ ആയുർവേദ ചേരുവകൾ മതി
ഇന്നത്തെ യുവതലമുറയിൽ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും വ്യാപകമാണ്. തൊഴിൽ സമ്മർദം, പഠനഭാരം, സാമൂഹിക പ്രതീക്ഷകൾ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ അടുക്കളയിലെ ചില ആയുർവേദ ചേരുവകൾക്ക് സ്വാഭാവിക പിന്തുണ നൽകാൻ സാധിക്കും. ഇവ ഒരിക്കലും സാധാരണ ചികിത്സയ്ക്ക് പകരമാകില്ല, മറിച്ച് ദിനചര്യകളെ മെച്ചപ്പെടുത്തി മാനസിക ഉന്മേഷം വർധിപ്പിക്കാൻ ഉപകരിക്കും.
ദഹനവും മാനസികാരോഗ്യവും ആയുർവേദം ബന്ധപ്പെടുത്തുന്നു. ദഹനം ശരിയായി നടക്കുമ്പോൾ മനസ്സ് കൂടുതൽ ശാന്തവും ലഘുവുമായി അനുഭവപ്പെടും. ലളിതവും ചൂടുള്ളതുമായ ഭക്ഷണങ്ങളും ഔഷധ സസ്യങ്ങളും മനസിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാകും. ഈ ചേരുവകൾ ചായ, പായസം, കറികൾ, ചൂടുപാൽ എന്നിവയിൽ എളുപ്പത്തിൽ ചേർക്കാം. അലർജിയോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ വൈദ്യോപദേശം തേടുക.

ഒട്ടുമിക്ക അടുക്കളകളിലും മഞ്ഞൾ പ്രധാന ചേരുവയാണ്. ഇതിലടങ്ങിയ കുർക്കുമിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. ആയുർവേദത്തിൽ, മഞ്ഞളിന് മാനസിക സന്തുലിതാവസ്ഥയും മികച്ച മാനസികാവസ്ഥയും നൽകാനുള്ള കഴിവുണ്ടെന്ന് പറയുന്നു. ഒരു നുള്ള് മഞ്ഞൾ പരിപ്പിലോ, കറികളിലോ, രാത്രി ഉറങ്ങുന്നതിന് മുൻപ് ചൂടുപാലിലോ ചേർത്ത് കഴിക്കാം. കുർക്കുമിൻ നന്നായി ആഗിരണം ചെയ്യാൻ ഒരു നുള്ള് കുരുമുളകും ചേർക്കുക.
തുളസി, സാധാരണയായി വീടുകളിലെ ബാൽക്കണിയിലും ടെറസുകളിലും കണ്ടുവരുന്നു. ഇതിന്റെ ഇലകൾ ചുമയ്ക്കും ജലദോഷത്തിനുമുള്ള ചായകളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നു. തുളസി സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നായി ആയുർവേദം കണക്കാക്കുന്നു. പുതിയതോ ഉണങ്ങിയതോ ആയ തുളസിയിലകൾ ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കുക. പഠന ഇടവേളകളിലോ ജോലിക്ക് ശേഷമോ പതിയെ കുടിക്കാം.
ഏലക്ക ചായക്ക് മൃദലമായ മധുരവും സുഗന്ധവും നൽകുന്നു. പായസങ്ങളിലും മധുരപലഹാരങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഏലക്ക ദഹനത്തെ മെച്ചപ്പെടുത്താനും മനസിന്റെ ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ആയുർവേദം പറയുന്നു. നല്ല ദഹനം മനസിലെ ഭാരവും ഉത്കണ്ഠയും കുറയ്ക്കും. ഉറങ്ങുന്നതിന് മുൻപ് ചായയിലോ ചൂടുപാലിലോ രണ്ട് ഏലക്ക ചതച്ച് കുടിക്കാം.
ജാതിക്കയുടെ സ്വാദ് തീവ്രമായതിനാൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. ആയുർവേദം പലപ്പോഴും രാത്രിയിൽ ഒരു ചെറിയ നുള്ള് ജാതിക്ക നിർദ്ദേശിക്കാറുണ്ട്. ഇത് സാധാരണയായി ചൂടുപാലിലോ മധുരപലഹാരങ്ങളിലോ ചേർത്താണ് ഉപയോഗിക്കുന്നത്. നല്ല ഉറക്കത്തിനും ശാന്തമായ മനസ്സിനും പലരും ഇത് ഉപയോഗിക്കുന്നു. അമിതമായ ഉപയോഗം ദോഷകരമായേക്കാമെന്നതിനാൽ ശ്രദ്ധിക്കുക.
നമ്മുടെ നാട്ടിലെ പാചകത്തിൽ നെയ്യിന് വലിയ പ്രാധാന്യമുണ്ട്. ദഹനത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നെയ്യ് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. ഏത് ഭക്ഷണത്തിലും. ചോറിലോ ഒരു ചെറിയ സ്‌പൂൺ നെയ്യ് ചേർക്കുന്നത് ശരീരത്തിന് ആശ്വാസം നൽകും. നെയ്യ് ചേർത്ത ചൂടുള്ള ഭക്ഷണം ശരീരത്തെ വിശ്രമിക്കാൻ സഹായിച്ചേക്കാം. ആരോഗ്യപരമായ ആശങ്കകൾ ഉള്ളവർ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
ലളിതമായ ദിനചര്യകൾ ഈ ചേരുവകളുടെ ഫലപ്രാപ്‌തി വർധിപ്പിക്കും. കൃത്യമായ ആഹാരസമയങ്ങൾ പാലിക്കുക, വൈകിയുള്ള അത്താഴം ഒഴിവാക്കുക, ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക. മതിയായ ഉറക്കം, സ്ക്രീൻ സമയം കുറയ്ക്കുക തുടങ്ങിയ ശീലങ്ങളും ഇതിനൊപ്പം പിന്തുടരാം. ചെറിയ നടത്തം, വ്യായാമം, ശ്വാസമെടുക്കൽ പരിശീലനങ്ങൾ എന്നിവയും ദിവസത്തിൽ കൂടുതൽ ശാന്തത നൽകും.
ശ്രദ്ധാപൂർവ്വമായ ശീലങ്ങൾക്കൊപ്പം ചേരുമ്പോൾ ഇവയും ഫലപ്രദമാകും. യുവാക്കൾക്ക് ചെറിയ മാറ്റത്തിലൂടെ ഇത് തുടങ്ങാം. തുളസി ചായ, ഗോൾഡൻ മിൽക്ക്, അല്ലെങ്കിൽ ഏലക്ക ചേർത്ത ചായ എന്നിവ പരീക്ഷിക്കുക. ദിവസങ്ങൾക്കകം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. എങ്കിലും ഗുരുതരമായ ഉത്കണ്ഠയ്ക്ക് ബന്ധപ്പെട്ട ഡോക്‌ടറുടെ സഹായം തേടുന്നത് നന്നാവും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications