മുഖം ആറന്മുള കണ്ണാടി പോലെ തിളങ്ങുന്നത് കാണണോ? എങ്കിൽ ഈ ജ്യൂസുകൾ രാവിലെ ഒറ്റവലിക്ക് കുടിക്കൂ.!
ചർമ്മ സൗന്ദര്യം എല്ലാവരുടെയും പ്രഥമ പരിഗണനയിൽ ഉള്ളൊരു കാര്യമായിരിക്കും എന്നുറപ്പാണ്. ഇപ്പോഴത്തെ സോഷ്യൽ മീഡിയ കാലത്ത് പ്രത്യേകിച്ചും അത് അങ്ങനെ തന്നെ ആയിരിക്കും. അടിക്കടി പോസ്‌റ്റുകൾ ഇടുകയും ലൈക്കും ഷെയറും കിട്ടുകയും ചെയ്യുമ്പോൾ മുഖത്ത് എന്താണ് ഒരു വാട്ടം എന്നൊരാൾ ചോദിച്ചാൽ തീരുന്ന സെൽഫ് കോൺഫിഡൻസ് മാത്രമേ ചിലർക്കൊക്കെ ഉള്ളൂ. ഇനി അങ്ങനെയല്ലെങ്കിൽ പോലും നമ്മൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാം ആവതെല്ലാം ചെയ്യണം.
അതിന് ഒരു തരത്തിലും കുറച്ചിൽ വിചാരിക്കേണ്ട കാര്യമില്ല. ഒരു പൊതുവേദിയിൽ കയറി ചെല്ലുമ്പോൾ, ചടങ്ങിൽ പങ്കെടുക്കാനായി എത്തുമ്പോൾ ആരോഗ്യ പൂർണമായ ചർമ്മം ഉണ്ടെങ്കിൽ എന്തുകൊണ്ടും നമ്മൾ ആത്മവിശ്വാസം ഉള്ളവരായിരിക്കും. ഒരിക്കലും അതോർത്ത് അരക്ഷിതാവസ്ഥയിൽ ഇരിക്കുന്നതെന്ന് മാത്രമേ ഉള്ളൂ. നമ്മുടെ ശരീരമാണ്, നമ്മുടേതായ രീതിയിൽ കൊണ്ട് നടക്കാനും പരിപാലിക്കാനും അവകാശം നമുക്കുണ്ട്.

നിങ്ങളുടെ മുഖചർമ്മത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. നിങ്ങളുടെ ശരീര പ്രകൃതി എന്ത് തന്നെ ആയാലും അതിന് അനുസരിച്ചുള്ള വഴികൾ എന്നും തുറന്നിട്ടുണ്ട്. ചർമ്മത്തിന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഒട്ടും തിളക്കമില്ലാത്ത അവസ്ഥ. നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ ചർമ്മത്തിന് തിളക്കം ആവശ്യമാണെങ്കിൽ മരുന്നും മറ്റ് വഴികളും ഒക്കെ വിട്ടേക്കൂ, പകരം മറ്റൊരു പാർശ്വലങ്ങളും ഇല്ലാത്ത ഈ ജ്യൂസുകൾ മാത്രം രാവിലെ കുടിക്കാൻ ശ്രമിക്കൂ...
കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ ജ്യൂസ്: ഇവ ഒരുമിച്ച് ചേർത്തുള്ള ജ്യൂസ് എന്ന് പറയുമ്പോൾ നിങ്ങൾക്ക് നിർവചിക്കാൻ പോലും കഴിയാത്ത ഗുണങ്ങൾ ആവും ഇവയ്ക്ക്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കൂടുതലുള്ള ഇവ തിളക്കമുള്ള ചർമ്മം സൃഷ്‌ടിക്കാൻ സഹായിക്കുന്നു. കാരറ്റിലെ ബീറ്റാ കരോട്ടിൻ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് സംരക്ഷിക്കുകയും വാർധക്യത്തെ മന്ദഗതിയിലാക്കുകയും ചെയ്യാൻ ഉതകുന്നു. കൂടാതെ ബീറ്റ്റൂട്ടിലെ ഇരുമ്പും വിറ്റാമിനുകളും കൊളാജൻ ഉൽപാദനത്തെ കൂടുതൽ വേഗത്തിലാക്കും.
അനാർ പപ്പായ ജ്യൂസ്: ഇതും ചർമ്മത്തിന് വളരെയധികം ഗുണകരമാണ്. പപ്പായയിലെ സഹായകരമായ എൻസൈം ചർമ്മത്തിലെ മൃതകോശങ്ങളെ തകർക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ഈ പഴങ്ങളുടെ മിശ്രിതം ഹൈപ്പർപിഗ്മെന്റേഷനെയും പാടുകളെയും ചെറുക്കുകയും ചർമ്മത്തിന് മൃദുവും തുല്യവുമായ നിറം നൽകുകയും ചെയ്യാൻ സഹായിക്കുന്നു, ഒപ്പം അനാർ നിങ്ങളുടെ ശരീരത്തിൽ രക്തം സമ്പുഷ്‌ടമാക്കൻ സഹായിക്കുന്നു.
കക്കിരി, കറ്റാർ വാഴ ജ്യൂസ്: ഇത് നിങ്ങളുടെ മുഖചർമ്മത്തിന് ഒരു മുതൽ കൂട്ടായിരിക്കും. കക്കിരിക്കയുടെ ഈർപ്പം ആഴത്തിൽ ജലാംശം നൽകുന്നു, അതേസമയം കറ്റാർ വാഴയുടെ ആന്റി-ഇൻഫ്ലമേറ്ററി കഴിവുകൾ ചർമ്മത്തിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ ഉന്മേഷദായകവും ശാന്തവും തിളക്കമുള്ളതുമായ ആരോഗ്യമുള്ളതാക്കാൻ ഉപകരിക്കുന്നു.
അനാർ, ഓറഞ്ച് ജ്യൂസ്: അനാറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു. മറുവശത്ത് ഓറഞ്ചിൽ വിറ്റാമിൻ സി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. അതിനാൽ നിങ്ങൾ ഈ രണ്ട് പഴങ്ങളും ഒരുമിച്ച് ചേർത്താൽ അത് നിങ്ങൾക്ക് സ്വാഭാവികമായി തിളക്കമുള്ള ചർമ്മം നൽകാൻ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നായിരിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications