Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർത്തവ കാലത്തെ വേദന ഇനി വെറുതെ സഹിക്കേണ്ട; മരുന്നും മന്ത്രവുമല്ല, ഈ ഭക്ഷണങ്ങളാണ് പരിഹാരം!

പല സ്ത്രീകൾക്കും ആർത്തവകാലം എന്നത് ഒരു പേടി സ്വപ്‌നമാണ്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അപ്പോൾ ഉണ്ടാവുന്ന മാനസിക പിരിമുറുക്കം തന്നെയാണ് എന്നതിൽ തർക്കമില്ല. ചിലർക്ക് മൂഡ് സ്വിങ്സ് പോലെയുള്ള അവസ്ഥകളും ഡിപ്രഷനും വരെ നേരിടേണ്ടി വരാറുണ്ട്. എന്നാൽ അത് മാത്രമാണ് ഈ സമയത്തുണ്ടാവുന്ന ബുദ്ധിമുട്ട് എന്ന് പറഞ്ഞാൽ അത് ഒരിക്കലും ശരിയാവില്ല. കാരണം ആർത്തവ ദിനങ്ങൾ ചിലരെ ഭയപ്പെടുത്തുന്നത് ആ സമയത്തെ വേദന ഓർത്താണ്.

കൂടുതൽ പേർക്കും ഭയങ്കരമായ ശാരീരിക വേദന അനുഭവപ്പെടുന്ന സമയം കൂടിയാണ് ആർത്തവ കാലം. ചിലർക്ക് അത് സഹിക്കാൻ പറ്റാത്ത അത്രയും കടുത്ത നിലയിൽ ആയിരിക്കും. ചിലർക്ക് അത് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കണമെന്നുമില്ല. എങ്കിലും കൂടുതൽ പെൺകുട്ടികൾക്കും ഇത് വല്ലാത്തൊരു കാലഘട്ടം ആയിരിക്കും. അതിനെ മറികടക്കാൻ എന്ത് വഴിയാണ് പരീക്ഷിക്കേണ്ടത് എന്നറിയാതെ കുഴങ്ങുന്ന ആളുകൾ ഒരുപാടുണ്ട്.

periodcrampsfoods

മരുന്നും മന്ത്രവും ഒന്നുമില്ലാതെ ഇത് പരിഹരിക്കുക എന്ന് വച്ചാൽ, അതിന്റെ കാഠിന്യം കുറയ്ക്കാൻ ചില വഴികളുണ്ട്. അത് നിങ്ങളുടെ ഭക്ഷണത്തിൽ ചില വസ്‌തുക്കൾ ഉൾപ്പെടുത്തുക എന്നതാണ്. അങ്ങനെ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ഒരുപരിധിവരെ ആർത്തവ കാലത്തെ വേദനയിൽ നിന്നും രക്ഷ നേടാൻ കഴിയും എന്നാണ് വിദഗ്‌ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നമ്മൾ കഴിക്കുന്ന ചില ഭക്ഷ്യ വസ്‌തുക്കൾ തന്നെയാണവ. എന്തൊക്കെയാണ് അവയെന്നും ഗുണങ്ങളും അറിയാം.

കൊഴുപ്പുള്ള മത്സ്യം: നമ്മൾക്ക് ലഭിക്കുന്ന സാൽമൺ, അയല, മത്തി എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഫലങ്ങളുണ്ട്, കൂടാതെ പ്രോസ്‌റ്റാഗ്ലാൻഡിൻ അളവ് കുറയ്ക്കാനും ഇവ സാധിക്കും. അതുവഴി വേദന ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. ഇവയിൽ അധികവും നമ്മുടെ നാട്ടിൽ ലഭ്യത കൂടിയ മത്സ്യങ്ങൾ തന്നെയാണ്.

വാഴപ്പഴം: പൊട്ടാസ്യവും വിറ്റാമിൻ ബി6ഉം കൂടുതലുള്ളതാണ് വാഴപ്പഴം, മാത്രമല്ല നാട്ടിൽ സുലഭവുമാണ്. പേശികളുടെ സങ്കോചങ്ങൾ നിയന്ത്രിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, സെറോടോണിൻ ഉത്പാദനം വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം ആർത്തവ സമയത്ത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വാഴപ്പഴം നമുക്ക് സഹായകരമാവും.

നട്‌സ്: ബദാം, വാൽനട്ട്, ഫ്ളാക്‌സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ രക്തയോട്ടം വർധിപ്പിക്കുകയും പേശികളെ വിശ്രമത്തിന് സഹായിക്കുകയും ഒക്കെ ചെയ്യുന്ന മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും നൽകുന്നു എന്നതാണ് പ്രത്യേകത. ഫ്ളാക്‌സ് സീഡുകൾ ഈസ്ട്രജൻ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ഹോർമോൺ സ്ഥിരതയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

ഹെർബൽ ടീ: ചമോമൈൽ, ഇഞ്ചി ചായകളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിസ്‌പാസ്മോഡിക് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികളെ വിശ്രമിക്കാൻ സഹായിക്കാനും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.അല്ലാതെയുള്ള ആരോഗ്യ ഗുണങ്ങളും ഇത്തരം ആയുർവേദ ചായകൾക്ക് ഉണ്ടാവുമെന്നതാണ് മറ്റൊരു കാര്യം.

തവിടുള്ള ധാന്യങ്ങൾ: ഓട്ട്സ്, ബ്രൗൺ റൈസ്, ക്വിനോവ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, പേശികളെ വിശ്രമിക്കാനും, ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. കാർബോഹൈഡ്രേറ്റുകളും ബി വിറ്റാമിനുകളും നൽകുന്നതിനാൽ തന്നെ ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഇത് നല്ല രീതിയിൽ ഗുണം ചെയ്യും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+