Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാരമായി കാണരുത് ഫാറ്റി ലിവർ എന്ന വില്ലനെ; ഭക്ഷണത്തിൽ ശ്രദ്ധ വേണം, എന്തൊക്കെ കഴിക്കാം?

മാറിയ കാലവും മാറുന്ന ജീവിതരീതികളും ഒക്കെയായി മലയാളികൾ മുന്നോട്ട് പോവുകയാണ്. പഴയതാണോ പുതിയതാണോ നല്ലത് എന്ന ചോദ്യത്തിന് ശരിക്കും പ്രസക്തിയില്ല. പഴമയുടെ ഭംഗി എന്നൊക്കെ പറയുമെങ്കിലും ഒരുപാട് ന്യൂനതകൾ നേരിടേണ്ടി വന്ന കാലഘട്ടമാണ് കഴിഞ്ഞത്. അതുകൊണ്ട് ഇപ്പോഴത്തെ കാലം മോശമാണെന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ടെന്നതാണ് പ്രധാന കാര്യം.

അതിൽ തന്നെ നമ്മൾ അടുത്തകാലത്തായി, പ്രത്യേകിച്ച് യുവാക്കൾ കൂടുതലായി നേരിടുന്ന അപകടകരമായ ഒരു സാഹചര്യമാണ് ഫാറ്റി ലിവർ. നേരത്തെ പറഞ്ഞത് പോലെ മാറിയ കാലഘട്ടത്തിൽ ഉണ്ടായ ചില ശീലങ്ങളുടെ കൂടി ഭാഗമാണ് ഇവയെന്ന് വേണമെങ്കിൽ നമുക്ക് പറയാം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത്രത്തോളം അപകടംപിടിച്ച രോഗം വേറെയുണ്ടാവില്ല. പലപ്പോഴും ആവശ്യമായ പരിചരണം കൊടുക്കാത്തത് ഗുരുതര അവസ്ഥകളിൽ എത്തിച്ചിട്ടുമുണ്ട്.

foodfattyacid

പറഞ്ഞുവന്നത് ഫാറ്റി ലിവറിന്റെ ഓരോ കാര്യങ്ങളെ കുറിച്ചാണ്. ഫാറ്റി ലിവർ ഉള്ളവർ ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തിലാണ്. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ഫാറ്റി ലിവർ മാറ്റി എടുക്കുക എന്നത് ഇത്തിരി കടുപ്പമേറിയ കാര്യമാവും. ചില ഭക്ഷണങ്ങൾ കഴിക്കാനും ചിലത് പാടെ ഉപേക്ഷിക്കാനും ഒക്കെ നമ്മുടെ മനസിനെ ശീലിപ്പിക്കണം. അത്തരത്തിൽ ഫാറ്റി ലിവർ ഉള്ളവർ നിർബന്ധമായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.

കാപ്പി: ഇത് ഒരു പ്രഭാത ഭക്ഷണത്തേക്കാൾ കൂടുതലായി കരളിന്റെ ആരോഗ്യത്തിന് സംരക്ഷണ ഫലങ്ങൾ നൽകുമെന്ന് തെളിയിച്ചിട്ടുണ്ട്. പതിവായി കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ അപകടസാധ്യത കുറയ്ക്കുന്നതിനും കരൾ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. മദ്യപാനം മൂലമുണ്ടാവുന്ന ഫാറ്റി ലിവറിന്റെ കാര്യമല്ല ഇതിലൂടെ ഉദ്ദേശിച്ചത് മറിച്ച് സാധാരണ ഉണ്ടാവുന്ന രോഗത്തിന്റേതാണ്.

ഇലക്കറികൾ: ചീര, കാലെ, മറ്റ് ഇലക്കറികൾ എന്നിവയിൽ പോളിഫെനോളുകളും നൈട്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും. ചീര തന്നെ ഇതിന്റെ സാധ്യത കുറയ്ക്കുന്നു എന്നാണ് പല പഠനങ്ങളും അവകാശപ്പെടുന്നത്. ഇവ പാചകം ചെയ്യുന്നത് ചില ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങൾ കുറയ്ക്കും, അതിനാൽ അധിക പാചകം ഒഴിവാക്കുന്നത് നന്നാവും.

പയർ, സോയ: പയർവർഗ്ഗങ്ങൾ, കടല, പയർ, സോയ ഉൽപ്പന്നങ്ങൾ എന്നിവ ഉയർന്ന നിലവാരമുള്ള സസ്യ പ്രോട്ടീനും പ്രതിരോധശേഷിയുള്ള അന്നജവും നൽകുന്നു, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഫാറ്റി ഫിഷുകൾ: സാൽമൺ, സാർഡിൻ, ട്യൂണ, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കുന്നു. ഒമേഗ-3ക ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നവയാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+