Get Updates
Get notified of breaking news, exclusive insights, and must-see stories!

മെലിഞ്ഞതിന്റെ പേരിൽ ഇനി ആരും കളിയാക്കില്ല; ഈ വിത്തുകൾ കഴിച്ചാൽ ഒട്ടേറെ ഗുണങ്ങൾ, കൂടുതൽ അറിയാം

തടി കൂടിയാലും കുറഞ്ഞാലും ഒക്കെ ഇപ്പോഴത്തെ കാലത്ത് വലിയ പ്രശ്‌നമാണ്. അത് നമ്മുടെ ആരോഗ്യത്തിലെ ചില വീഴ്‌ചകളെ സൂചിപ്പിക്കുന്നു എന്നാണ് എല്ലാവരും പറയാറുള്ളത്. ചിലർക്ക് ഭക്ഷണത്തിന്റെ അപര്യാപ്‌ത മൂലം ശരീരം മെലിഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കാലത്ത് അത്തരം സാഹചര്യങ്ങൾ പൊതുവെ കുറവാണ്. മറിച്ച് പോഷകങ്ങളുടെ കുറവാണ് പലരെയും അലട്ടുന്ന കാര്യം.

ചിലർക്ക് തടിയും വണ്ണവും ഒക്കെ അവരുടെ ആത്മവിശ്വാസത്തിന്റെ കൂടി അടയാളമാണ്. വളരെ മെലിഞ്ഞ ശരീരം ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു എന്നതാണ് ചിലരുടെ പക്ഷം. എന്നാൽ നമ്മുടെ ശാരീരിക അവസ്ഥകൾക്ക് ഇഹ്റാം കാര്യങ്ങളിൽ യാതൊരു പങ്കുമില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും തടി കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ ഒരായിരം വഴികൾ കാത്തുനിൽപ്പുണ്ട്. വലിച്ചുവാരി ഭക്ഷണം കഴിച്ചാൽ ചിലർക്ക് തടി കൂടും.

seedsweightgain

മറ്റ് ചിലർക്ക് ആവട്ടെ അങ്ങനെ ചെയ്‌തത്‌ കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവില്ല. അവർക്ക് കൃത്യമായ അടുക്കും ചിട്ടയുമുള്ള ഭക്ഷണവും പിന്നെ അതിനൊപ്പം തന്നെ വ്യായാമവും ആവശ്യമായി വരും. ജിമ്മുകളിൽ പോവുന്നവർ പ്രോട്ടീൻ പൗഡർ പോലുള്ളവ കഴിക്കുമെങ്കിലും അത് എല്ലാവർക്കും പറ്റിയ മാർഗ്ഗമല്ല. അങ്ങനെയുള്ളപ്പോൾ നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ അധികമായി എന്തെങ്കിലും ചേർക്കമോ എന്നാണ് ആദ്യം നോക്കേണ്ടത്.

അത്തരക്കാർക്ക് ഏറ്റവും നല്ലത് ചില വിത്തുകളും നട്‌സും ഒക്കെയാണ്. വളരെയധികം ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്ന ഇവയ്ക്ക് വില ഒരിത്തിരി കൂടുതൽ ആണെങ്കിലും ഗുണങ്ങൾ അതുപോലെ തന്നെ അധികമാണ്. നിങ്ങൾ തടി കൂടാൻ ആഗ്രഹിക്കുന്ന വ്യക്തി ആണെങ്കിൽ നിങ്ങൾ വലിച്ചുവാരി തിന്നാൻ ഇഷ്ട്ടപ്പെടാത്ത ആളാണെങ്കിൽ ഏറ്റവും അനുയോജ്യമായ ചില നട്‌സ്, സീഡുകൾ എന്നിവയെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ചണവിത്ത്: ലോകത്തിലേക്ക് തന്നെ ഏറ്റവും ആരോഗ്യപ്രദമായ വിത്തുകളിലൊന്നായാണ് ഇതിനെ പലരും കണക്കാക്കുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഉറവിടമായ ഇവ വളരെ ഗുണങ്ങൾ അടങ്ങിയ ഒരു വിത്ത് വിഭാഗമാണ്. കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും സന്തുലിതമായി നിർത്താൻ ഇത് സഹായിക്കും, കൂടാതെ ദഹനവ്യവസ്ഥയെ സംരക്ഷിക്കുന്നതിനാൽ നിങ്ങളുടെ തടി വർധിക്കാതെ ആരോഗ്യം പരിപാലിക്കാൻ ഇത് സഹായിക്കും.

സൂര്യകാന്തി വിത്ത്: നമ്മുടെ ദൈനംദിന ഡയറ്റിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ വിത്തുകളിൽ ഒന്നാണിത്. സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. മാത്രമല്ല കഴിച്ചാലും നിങ്ങൾക്ക് തടി വരുമെന്ന പേടി വേണ്ട.

മത്തങ്ങ വിത്ത്: നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സലാഡുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഒരു രുചികരമായ ഓപ്‌ഷനാക്കി മാറ്റുന്നു. ഇവയും നല്ല രീതിയിൽ നിങ്ങളുടെ തടി കുറയാൻ സഹായിക്കും.

ചിയ വിത്ത്: ചിയ വിത്ത് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തൽ. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ചിയ വിത്തിട്ട വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഗുണമാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+