ഷുഗർ കൂടുതൽ ആണെന്ന് കരുതി ഫ്രൂട്‌സ് പൂർണമായും ഒഴിവാക്കണോ? ഇനി ടെൻഷൻ വേണ്ട, ഇവ കഴിക്കാം!
ഇന്നത്തെ കാലത്ത് വർധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങൾ കാരണം പലരുടെയും ജീവിത അവതാളത്തിലാണ്. കൂടുതലായും നമ്മളെ ബുദ്ധിമുട്ടിക്കുന്ന അസുഖങ്ങളിൽ ചിലത് ഭക്ഷണ രീതികൾ കൂടി കാരണമാവുന്നയാണ്. പിന്നെ അധ്വാനം കുറഞ്ഞ, കൂടുതൽ നേരം ഇരിക്കുന്ന തരത്തിലുള്ള ജോലികൾ വർധിച്ചതോടെ ഇവ കാര്യമായി ശക്തിപ്രാപിച്ചു എന്നതും മറ്റൊരു സത്യമാണ്. ഇവയൊക്കെ നമ്മളെ നന്നായി സ്വാധീനിക്കും.
പറഞ്ഞുവന്നത് ഇത്തരം ജീവിതശൈലീ രോഗങ്ങൾ മൂലം വലയുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം അഥവാ ശരീരത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്. കേരളം മറ്റെല്ലാ കാര്യങ്ങളിലും ലോക നിലവാരത്തിൽ ആണെങ്കിൽ അതുപോലെ തന്നെ ഇത്തരം ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിൽ ആണുള്ളത്.

മാറിയ സാഹചര്യങ്ങളും ജീവിതരീതിയും ഒക്കെ അതിനെ സ്വാധീനിച്ചിട്ടുണ്ട്. എന്തായാലും പ്രമേഹ രോഗമുള്ളവർ എപ്പോഴും പലതരത്തിലുള്ള നിയന്ത്രണങ്ങൾക്ക് നടുവിൽ ജീവിക്കുന്നവർ ആയിരിക്കും. അതിൽ പ്രധാനപ്പെട്ടത് ഭക്ഷണത്തിലെ കർശന നിയന്ത്രണമാണ്. അതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം എന്നാണ് ചിലർ കണക്ക് കൂട്ടുന്നത്.
നിങ്ങൾക്ക് ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ പലതും അതിന്റെ ഭാഗമായി ഒഴിവാക്കേണ്ടി വരാറുണ്ട്. അതിൽ ചോറും പലതരത്തിലുള്ള പാചകക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും പഴങ്ങളും ഒക്കെ ഉൾപ്പെടുന്നു. ചിലർക്ക് പഴ വർഗങ്ങൾ കഴിക്കാൻ വളരെ ഇഷ്‌ടമായിരിക്കും. എന്നാൽ പ്രമേഹത്താൽ അതിന് സാധിച്ചെന്ന് വരില്ല. എന്നാൽ അത്തരം സാഹചര്യങ്ങൾ ഉള്ളവർക്ക് പോലും കഴിക്കാവുന്ന ചില പഴങ്ങളുണ്ട്. അവയെ കുറിച്ച് കൂടുതൽ അറിയാം.
ആപ്പിൾ: വേഗത്തിൽ ലയിക്കുന്ന നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യകരമായ ഒരു പഴമാണ് ആപ്പിൾ. ഇത് പഞ്ചസാരയുടെ ആഗിരണം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ആപ്പിൾ നല്ലൊരു പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ ആയി കഴിക്കാവുന്നതാണ്.
സ്ട്രോബറി: വിറ്റാമിൻ സി, നാരുകൾ, വെള്ളം എന്നിവ കൂടുതലുള്ളതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ സ്ട്രോബെറി ആരോഗ്യകരവും സംതൃപ്‌തിദായകവുമായ പഴവർഗ്ഗമാണ്. സ്ട്രോബെറി പ്രഭാതഭക്ഷണമായോ, മധുരപലഹാരത്തിന് പകരമായോ ആസ്വദിക്കാം അല്ലെങ്കിൽ പ്രോട്ടീൻ ചേർത്ത് സ്‌മൂത്തിയാക്കി കഴിക്കാവുന്നതാണ്.
ഓറഞ്ച്: ഇതിനും ഇടത്തരം മുതൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേ ഉള്ളൂ. അത് മാത്രമല്ല നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്‌ഡുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ് ഈ പഴം. ജ്യൂസിൽ നാരുകൾ കുറവായതിനാൽ ഇത് അഭികാമ്യമല്ലാത്തതിനാൽ, ഗുണങ്ങൾ ലഭിക്കാൻ മുഴുവൻ പഴം സാധാരണ രീതിയിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications