Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മർദ്ദവും ഉത്കണ്‌ഠയും ജീവിതം താറുമാറാക്കിയോ? ഈ ചായകൾ കുടിച്ചാൽ നല്ല ആശ്വാസം കിട്ടും..! ഏതൊക്കെ?

ഇന്നത്തെ കാലത്ത് ജോലിക്കാരായ ഭൂരിഭാഗം ചെറുപ്പക്കാരും അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ വർക്ക് പ്രഷർ അനുഭവിക്കുന്നവരാണ്. വളരെ അധികം ബുദ്ധിമുട്ടുകൾ ഇത് മൂലം അവർ നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ അവർക്ക് അതിനെ മറികടക്കാൻ കഴിയാതെ വരികയും വിഷാദത്തിലേക്ക് തള്ളി വിടപ്പെടുകയും ചെയ്യുന്നത് നാം സാധാരണയായി കണ്ടുവരുന്നു. ഇത് ഇപ്പോൾ പതിവായിരിക്കുന്നു.

അങ്ങനെ ചോദിച്ചാൽ ജോലിയിൽ മാത്രമല്ല ഇത്തരം സമ്മർദ്ദങ്ങളും മറ്റും അനുഭവിക്കേണ്ടി വരുന്നത്. കുടുംബജീവിതത്തിൽ, പ്രത്യേകിച്ച് ദാമ്പത്യത്തിൽ ഉണ്ടാവുന്ന വിള്ളലുകൾ എല്ലാം നമ്മുടെ ശരീരത്തെയും മനസിനെയും ബാധിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഇതിനെ പ്രകൃതിദത്തമായ മറികടക്കാൻ ചില വഴികൾ ആയുർവേദത്തിലുണ്ട്, അതാണ് ചില ഒറ്റമൂലികൾ. അതിനർത്ഥം അവ സാധാരണ മരുന്നുകൾ അല്ലെന്നാണ്.

herbalteasbenefits

സ്‌ട്രെസ് പൊതുവെ ഒരു ബാഹ്യമായ സാഹചര്യത്തോടുള്ള നമ്മുടെ പ്രതികരണമാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. മറിച്ച് എന്നാൽ ഉത്കണ്‌ഠ എന്നത്, ആ കാരണം ഇല്ലാതായാലും നിലനിൽക്കുന്നതോ, പ്രത്യേക കാരണമില്ലാതെ ഉണ്ടാകുന്നതോ ആയ അമിതമായ ഭയവും ആശങ്കയുമാണ്. ഇതിനെയൊക്കെ മറികടക്കാൻ നിങ്ങൾ ചില ആയുർവേദ ചായകൾ കുടിച്ചാൽ മതി. ഭയവും ടെൻഷനും ആശങ്കയും ഒക്കെ ഇനി പമ്പ കടക്കുന്നത് കാണാം.

ചാമോമൈൽ ചായ: സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രധാന ഉപാധികളിൽ ഒന്നാണ് ഇത്. ചമോമൈലിൽ എപിജെനിൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുകയും ഉറക്കം പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പോ അല്ലെങ്കിൽ ഉയർന്ന ടെൻഷൻ അനുഭവപ്പെടുന്ന നിമിഷങ്ങളിലോ ചമോമൈൽ ചായ കുടിച്ചാൽ മതിയാവും.

തുളസി ചായ: മനസ്സിനെയും ശരീരത്തെയും സന്തുലിതമാക്കാനുള്ള കഴിവിന് പേരുകേട്ട ഒരു ആഴത്തിലുള്ള ഗുണങ്ങളുള്ള സസ്യമാണ് തുളസി. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടുകയും ശ്രദ്ധ കേന്ദ്രീകരിക്കൽ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്ന ഒരു അഡാപ്റ്റോജനാണ് തുളസി എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു. ഇത് പ്രതിരോധശേഷിയെയും ശ്വസന ആരോഗ്യത്തെയും പിന്തുണയ്ക്കുന്ന ഒന്നാണ്. ഇത് സമ്മർദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

പുതിന ചായ: ഇത് തികച്ചും ഉന്മേഷദായകവും ശരീരത്തിന് തണുപ്പ് നൽകുന്നതുമാണ്. സ്വാഭാവികമായി നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉണർത്തുകയും ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ മെന്തോളിന്റെ സാന്നിധ്യം പ്രകൃതിദത്ത പേശി വിശ്രമവും ആന്റി-സ്‌പാസ്മോഡിക് ആയും പ്രവർത്തിക്കുന്നു. ഇത് ടെൻഷൻ തലവേദന കുറയ്ക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും ദഹനവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു.

അശ്വഗന്ധ ചായ: ശരീരത്തെ സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു പുരാതന ആയുർവേദ സസ്യമാണ് അശ്വഗന്ധ എന്ന് പലർക്കും അറിയില്ല. ഹോർമോൺ, സെല്ലുലാർ തലങ്ങളിൽ ഇത് സഹായിക്കുന്നു. കോർട്ടിസോളിനെ നിയന്ത്രിക്കുകയും അഡ്രീനൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയെ സന്തുലിതമാക്കുകയും ചെയ്യുന്ന ഒന്നാണിത്. ഇതിന്റെ രുചി വർധിപ്പിക്കാൻ നിങ്ങൾ കറുവപ്പട്ട ചേർത്താൽ മതി.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+