വായിൽ പുണ്ണ് കൊണ്ട് വലഞ്ഞോ? ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഇനി ബുദ്ധിമുട്ടേണ്ട, ഈ വഴികൾ നോക്കൂ
നമ്മളിൽ പലരും കൂടുതലായി അനുഭവിക്കേണ്ടി വന്നിട്ടുള്ള സാഹചര്യമാണ് വായ്പ്പുണ്ണ്. പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത സാഹചര്യവും ഇത് മൂലം ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിന് കൃത്യമായ പ്രതിവിധി പലർക്കും അറിയില്ല. പക്ഷേ നിങ്ങളുടെ വീടുകളിൽ തന്നെ ഇതിനെ മറികടക്കാൻ ശേഷിയുള്ള ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ ആണെന്നും എങ്ങനെ നടപ്പാക്കാമെന്നും നോക്കാം.
വായ്പ്പുണ്ണ്: ചില നാടൻ പ്രതിവിധികൾ
ഉപ്പ് വെള്ളം വായില്‍ കവിളുന്നത് വായ്പ്പുണ്ണ് അകറ്റാൻ വളരെ അധികം സഹായിക്കും. അതിനാല്‍ വായ്പ്പുണ്ണ് ഉള്ളവര്‍ ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നതും ഗുണം നല്ല രീതിയിൽ ഇതിനെ അകറ്റി നിർത്തും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ കല്ലുപ്പ് തന്നെ ഉപയോഗിക്കാനാണ്. കല്ലുപ്പ് ഉപയോഗിച്ചു കവിളുന്നത് ആയിരിക്കും കൂടുതൽ നിങ്ങൾക്ക് ആശ്വാസം പകരുക.

തേനിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയായി കണക്കാക്കുന്നു. ഇതിനായി ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടി പരീക്ഷിക്കാവുന്നതാണ്. നല്ല ശുദ്ധമായ തേൻ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് മായം ചേർത്ത തേനും മറ്റും നമ്മുടെ നാട്ടിൽ സുലഭമായ സാഹചര്യത്തിൽ. അൽപ്പം വില കൂടുതൽ ആണെങ്കിലും നല്ല ക്വളിറ്റി തേൻ.ഉപയോഗിക്കുക
നമ്മുടെ നാട്ടിൽ കൂടുതലായി കിട്ടുന്ന തൈരും ഇതിനുള്ള മികച്ച ഒരു പ്രതിവിധിയാണ്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് നമ്മെ വളരെയധികം സഹായിക്കുന്നു എന്നതാണ് ഇതിന്റെ കാരണമായി വിലയിരുത്തുന്നത്. അതിനാല്‍ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഇക്കൂട്ടർക്ക് നല്ലതായിരിക്കും.
തുളസിയുടെ ഉപയോഗവും വായ്‌പുണ്ണിനെ തടയുന്നു. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി എന്ന ചെടി. ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ ഒരുപരിധി നിങ്ങളെ സഹായിച്ചേക്കും. നല്ല വൃത്തിയുള്ള തുളസി ഇല കഴിക്കാൻ മാത്രം ശ്രദ്ധിക്കുക.
വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാർഗങ്ങളിലൊന്നായാണ് ഉലുവയില കണക്കാക്കുന്നത്. ഇതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഗുണകരമാണ്. ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവർ പതിവായി ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
ശരീരത്തിൽ വിറ്റാമിൻ സി കുറവുള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് കണക്കാക്കുന്നു. അതിനാല്‍ വിറ്റാമിൻ സി ധാരാളം അടങ്ങി ഓറഞ്ച് പോലെയുള്ള പഴങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാത്രമല്ല ഒരു പരിധി കഴിഞ്ഞും മരുന്നില്ലെങ്കിൽ വിറ്റാമിൻ ഗുളികകൾ കഴിക്കാവുന്നതുമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications