പ്രമേഹമുണ്ടെന്ന് കരുതി പഴങ്ങൾ തിന്നാതിരിക്കണോ? ഇനി ആ ടെൻഷൻ വേണ്ട, ഇവ ധൈര്യമായി കഴിക്കാം!
പ്രമേഹമുള്ള ആളുകൾക്ക് പലപ്പോഴും പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രയാസമാണ്. എങ്കിലും ഇത്തരം പഴങ്ങളെ പാടേ ഉപേക്ഷിക്കേണ്ടതില്ല എന്നതാണ് വസ്‌തുത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തിന് രുചിയും നിറവും നൽകാനുമുതകുന്ന, കുറഞ്ഞ ഗ്ലൈസെമിക് സൂചിക (LGI) ഉള്ള ചില പഴങ്ങൾ ദിവസേന കഴിക്കുന്നത് കൊണ്ട് പോലും ദോഷഫലമില്ല. ഏതൊക്കെ പഴങ്ങളാണ് അവയെന്ന് നോക്കാം.
അവോക്കാഡോയിൽ കാർബോഹൈഡ്രേറ്റ് കുറവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളവുമാണ്. ഈ കൊഴുപ്പുകൾ ടൈപ്പ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ കൂടുതലുള്ളതിനാൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാനും ഇത് ഉപകരിക്കും.

കൂടാതെ ഓറഞ്ച്, മുന്തിരിപ്പഴം പോലുള്ള സിട്രസ് പഴങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. നാരിൻജെനിൻ പോലുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങൾ അനവധിയുണ്ട് എന്നതാണ് പ്രത്യേകത.
ആപ്പിളിനും ഗ്ലൈസെമിക് സൂചിക കുറവാണ്, മാത്രമല്ല ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ആപ്പിളിൽ 4 ഗ്രാം ഫൈബർ ഉണ്ടെന്നാണ് പറയപ്പെടുന്നത്, ഇതിലെ ലയിക്കുന്ന നാരുകൾ പഞ്ചസാര ആഗിരണം വൈകിപ്പിക്കുന്നു. ഈ നാരുകളും മറ്റ് സംയുക്തങ്ങളും രക്തത്തിലെ പഞ്ചസാര നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
അനാറും അതുപോലെ തന്നെയാണ്. ഇവ കൂടുതലായും രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഇതിലെ നാരുകൾ ധാരാളമുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ കുത്തനെയുള്ള വർധനവ് തടയാൻ വളരെയധികം ഉപകരിക്കും.
ബ്ലൂബെറി, റാസ്പ്ബെറി, ബ്ലാക്ക്‌ബെറി പോലുള്ള ബെറിപ്പഴങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇൻസുലിൻ വർധനവ് കുറയ്ക്കാൻ വളരെയധികം സഹായിക്കും. നാരുകൾ കൂടുതലുള്ളതിനാൽ ഇവ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ജീവകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയെ സഹായിക്കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications